ബൂലോകത്തോട് വിനയത്തോടെ


അഭിനന്ദനങ്ങള്‍
ബൂലോകം സൂപര്‍ ബ്ലോഗ്ഗര്‍ - 2011 ശ്രീ മനോജ്‌ രവീന്ദ്രന്‍
ഫസ്റ്റ്  റണ്ണ ര്‍    അപ്പ്‌  ശ്രീ നൗഷാദ് അകമ്പാടംപ്രിയ ബൂലോകം   ടീം അറിയുവാന്‍  ,


വര്‍ഷാ വര്ഷം മലയാളത്തിലെ മികച്ച ബ്ലോഗ്ഗെര്മാരെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനവും , കൂടുതല്‍ ആളുകളില്‍ അവരുടെ നിലവാരമുള്ള രചനകള്‍ എത്തിക്കുവാനും  നിങ്ങള്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ബൂലോകം  അവതരിപ്പിക്കുന്ന 'സൂപര്‍ ബ്ലോഗ്ഗര്‍'  അവാര്‍ഡ്‌ ഇത്തവണ കൂടുതല്‍ വിവാദങ്ങളിലേക്ക് പോയതിന്റെ കാരണങ്ങള്‍ എന്താണ് ? ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും അജണ്ടകളുണ്ടോ ? പലരും പലയിടങ്ങളിലും പങ്കു വെച്ച ചില കാര്യങ്ങള്‍ പറയുന്നത് ഇനിയുള്ള അവാര്‍ഡ്‌ നിര്‍ണ്ണയ സന്ദര്‍ഭങ്ങളില്‍ സഹായകമാകും എന്ന് കരുതി മാത്രമാണ് ഈ കത്ത് .


ഒരു അവാര്‍ഡ്  മൂല്യമുള്ളതും , വിലയുള്ളതുമാകുന്നത്‌

 1  )
ആ അവാര്‍ഡിന് അര്‍ഹ്ഹരായവരെ തിരഞ്ഞെടുക്കുമ്പോള്‍  സ്വീകരിക്കുന്ന മാനദന്ടങ്ങള്‍ പരമാവധി   സുതാര്യവും കുറ്റമറ്റത്     ആവുകയും   ചെയ്യുമ്പോഴാണ്    .

അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ്

2 )
 ഈ മാനദന്ടങ്ങള്‍ പാലിക്കുന്ന രചനകള്‍ തിരഞ്ഞെടുക്കുന്നത് അത് തിരഞ്ഞെടുക്കുവാന്‍ അറിയുന്ന , ആക്ഷേപത്തിന് പരമാവധി അതീതരായ ആളുകള്‍ ആകണം എന്നതും .

നിര്‍ഭാഗ്യവശാല്‍  ഇത്തവണത്തെ ബൂലോകം സൂപര്‍ ബ്ലോഗ്ഗര്‍  അവാര്‍ഡ് നിര്‍ണ്ണയം   ഈ   രീതിയില്‍  ചിന്തിക്കുമ്പോള്‍ തികഞ്ഞ പരാജയം ആയിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു .

എന്ത് കൊണ്ടെന്നാല്‍ ;

ബ്ലോഗ്‌ എന്നത് സൌജന്യവും ആത്മ പ്രകാശനത്തിന്  അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്നതുമായ ഒരു മാധ്യമമായി വളരുന്ന സംവിധാനമാണ് . തങ്ങള്‍ക്കു ലഭിക്കുന്ന ഒഴിവു സമയവും , മുതലാളി നല്‍കുന്ന ശമ്പള സമയവും  ബ്ലോഗ്‌ എഴുതുവാന്‍ ഉപയോഗിക്കുന്നവരുണ്ട്‌ .(അത് തികച്ചും വ്യക്തിപരമായ കാര്യം എന്ന് സമ്മതിക്കുന്നു .)

എന്നാല്‍ എതൊരു അവാര്‍ഡിനും  നമ്മള്‍  മനസ്സില്‍ കാണുന്ന ചില മാനദന്ടങ്ങള്‍ ഉണ്ടല്ലോ .
 ബൂലോകം ഒന്നാമതായി വെക്കേണ്ടിയിരുന്ന മാനദണ്ഡം  തങ്ങളുടെ ആക്ടിവിസത്തിന്റെ ഭാഗമായി ബ്ലോഗ്‌ ഉപയോഗപ്പെടുത്തി ചലനം സൃഷ്ടിച്ചവര്‍ എന്നതാണ്  .      കാരണം ഒഴിവു സമയത്തെ കുത്തിക്കുറിക്കലുകളും  ദീര്‍ഘ നിശ്വാസങ്ങളുമല്ല സമൂഹത്തിനു വേണ്ടത് . പ്രവര്‍ത്തിക്കുന്നവന്റെ  വിയര്‍പ്പിന്റെ ഗന്ധമാണ് . ആ ഗന്ധമുള്ളവനെ വേണംഅവാര്‍ഡ്‌ നല്‍കി ആദരിക്കേണ്ടത് . അവര്ക്കാവണം  മുന്തിയ പരിഗണന നല്‍കേണ്ടത്
അതുമല്ലെങ്കില്‍ സൌജന്യവും ആത്മ പ്രകാശനത്തിന്  അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്നതുമായ  ബ്ലോഗ്‌ എന്ന മാധ്യമത്തെ  സാംസ്കാരികമായി ഉന്നത നിലവാരം പുലര്‍ത്തുന്നതിനു സഹായകമായ ഇടപെടലുകള്‍ "ഭൂലോകത്ത് " നടത്തിയിട്ടുള്ളആള്‍ എന്നതാവണം


ഈ വിധത്തില്‍ ബ്ലോഗുമായും സാമൂഹിക ജീവിതവുമായും  മാനസിക ബന്ധം  പുലര്‍ത്തുന്ന ആളുകള്‍ അംഗീകരിക്കപ്പെടണം  എന്ന ഉദ്ദേശം മുന്‍ നിര്ത്തിയാവണം  അവാര്‍ഡിനുള്ള മാനദന്ടങ്ങള്‍ തീരുമാനിക്കേണ്ടത് .

അവാര്‍ഡ്‌  നിര്ന്നയത്തിനുള്ള മാനദന്ടങ്ങള്‍ പോലെ തന്നെ സുപ്രധാനമാണ്‌  ഈ മാനദന്ടങ്ങള്‍ മുന്‍  നിര്‍ത്തി അര്‍ഹ്ഹരായവരെ തിരഞ്ഞെടുക്കുന്നവരുടെ യോഗ്യതയും .

ബൂലോകം ഓണ്‍ ലൈനില്‍ എഴുതുന്നവരെ മാത്രമേ അവാര്‍ഡിന് പരിഗണിക്കൂ എന്നത് മികച്ചു എഴുത്തുകാരൊക്കെ ബൂലോകം ഓണ്‍ലൈനില്‍ ആണ്    എഴുതുന്നത്‌ എന്ന് തെറ്റിദ്ധരിക്കുവാന്‍ കാരണമാകും .വിശാലമായ അടിസ്ഥാനത്തില്‍ എന്‍ട്രികള്‍ സ്വീകരിക്കുകയും അവ യോഗ്യതയുള്ള ഒരു ജഡ്ജിംഗ് പാനല്‍ പരിശോധിച്ച്  അവാര്‍ഡ് പ്രഖ്യാപിക്കുന്നതല്ലേ ശരിയായ രീതി ?
ഇത്തവണ സ്വീകരിച്ച രീതി പ്രകാരം അനര്‍ഹ്ഹരായ പലരും ലിസ്റ്റില്‍ അവര്‍ പോലും ആഗ്രഹിക്കാതെ കയറി പറ്റി എന്നതും അര്‍ഹ്ഹരായ മികച്ച പലരും ലിസ്റ്റില്‍ തന്നെ വന്നില്ല എന്നതും ശ്രദ്ധിച്ചു കാണുമല്ലോ ...

മലയാളം ബ്ലോഗേഴ്സ് ഫേസ് ബുക്ക്‌ ഗ്രൂപ്പിലെ വ്യക്തി ബന്ധങ്ങളും പ്രചാരണ സംവിധാനങ്ങളും ഇത്തവണത്തെ അവാര്‍ഡിനെ കാര്യമായി തന്നെ സ്വാധീനിച്ചിട്ടുണ്ട് . മലയാള ബ്ലോഗേഴ്സ് ന്റെ ഫേസ് ബൂകിലെ ഒരു പ്രധാന തുരുത്ത് എന്ന നിലയില്‍ വളരെ പോസിറ്റീവ് ആയി പലതും ഈ അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ ആ ഗ്രൂപ്പിലുള്ളവര്‍ക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നു എങ്കിലും അതുണ്ടായില്ല എന്നതാണ് വസ്തുത .

(വ്യക്തമായ  നിയമാവലിയുടെ പിന്‍ബലത്തോടെ ) മലയാള ബ്ലോഗ്‌ എഴുത്തുകാരുടെ എല്ലാ നിലക്കുമുള്ള  കൂട്ടായ വേദി എന്നലക്ഷ്യത്തില്‍ നിന്നും  നിന്നും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് മാറിയിട്ടുണ്ട് എന്ന് ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും ബോദ്ധ്യപ്പെടുന്ന കാര്യമാണ് . അത്തരം ദിശാ മാറ്റങ്ങളുടെ ഭാഗമായി രൂപം കൊണ്ട ഉപ തുരുത്തുകളുടെ സ്വാധീനം  ഈ അവാര്‍ഡ്‌ നിര്‍ണ്ണയത്തെ സ്വാധീനിച്ചിട്ടുണ്ട് .അര്‍ഹ്ഹതയില്ലാത്ത്ത (അത് കൊണ്ട് അവര്‍ വ്യക്തിപരമായി മോശക്കാരാന് എന്ന് ഒരിക്കലും അര്‍ഥം വെക്കരുത് ) ചിലര്‍ അവസാന പത്തില്‍ കടന്നു കൂടിയതിനു പിന്നില്‍ ഈ ഉപ തുരുത്തുകളുടെ സ്വാധീനമാണ് . ഇത് ഇപ്പോള്‍ തുറന്നു പറയുന്നതില്‍ യാതൊരു മടിയുമില്ല .കാരണം ഈ ഗ്രൂപ്പിന്റെ തുടക്കം മുതല്‍ തന്നെ ഗ്രൂപ്പില്‍ സജീവമാകുകയും ഇടയ്ക്കു ഗ്രൂപ്പിന് പുറത്ത് പോകുകയും ചെയ്തു വീണ്ടും ഗ്രൂപ്പില്‍ അംഗമാകുകയും ചെയ്തപ്പോഴെല്ലാം ഗ്രൂപിനുള്ളില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ സാകൂതം വീക്ഷിക്കുന്ന ഒരാള്‍ എന്ന നിലക്ക് ആധികാരികമായി തന്നെ എനിക്ക്  പറയുവാന്‍ കഴിയും

അവര്‍ഡുകള്‍ ലഭിക്കുവാന്‍ അര്‍ഹ്ഹതയുള്ളവര്‍ക്ക് തന്നെയാണ് ഇത്തവണയും അവാര്‍ഡ്‌ കൊടുത്തത് എന്നത് മാറ്റി നിര്‍ത്തിയാല്‍ അവാര്‍ഡ്‌ നിര്ണ്ണയത്ത്തിന്റെ മാനദന്ടങ്ങളുടെയും  , സുതാര്യതയുടെയും കാര്യത്തില്‍ ഈ അവാര്‍ഡ്‌ നിര്‍ണ്ണയ രീതി കടുത്ത വിമര്‍ശനം തന്നെ അര്‍ഹ്ഹിക്കുന്നു .ചുരുങ്ങിയ പക്ഷം അവാര്‍ഡിന്  'സൂപര്‍ ബ്ലോഗ്ഗര്‍' എന്ന പേരെങ്കിലും മാറ്റുക .
ഇല്ലെങ്കില്‍  ഏതു സന്തോഷ്‌ പണ്ടിറ്റിനും കിട്ടുന്ന സാധനമാണ് ഈ അവാര്‍ഡ്‌ എന്ന് കരുതി  നാണവും മാനവുമുള്ള ബ്ലോഗ്ഗെര്മാര്‍ ഈ അവാര്‍ഡ്‌ തങ്ങള്‍ക്കു കിട്ടി എന്ന് കേട്ടാല്‍  വീട്ടില്‍ കയറി കതകടച്ചു മുഖം പൊത്തി കുനിഞ്ഞിരുന്നെക്കും .

6 comments:

 1. 24 പ്രതികരണങ്ങള്‍:post a comment

  മലയാ‍ളി
  2012, ഫെബ്രുവരി 18 4:49 pm Reply To This Comment

  അവസരോചിതം! പ്രസക്തം!
  Noushad Vadakkel
  2012, ഫെബ്രുവരി 18 5:09 pm Reply To This Comment

  @മലയാ‍ളി

  ഇത് എഴുതിയതിനുള്ള കൂലി ഗ്രൂപ്പില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നു . സ്വകാര്യ സന്ദേശങ്ങളും . ഇരിക്കട്ടെ . ആവശ്യം വരും .
  വേണുഗോപാല്‍
  2012, ഫെബ്രുവരി 18 5:24 pm Reply To This Comment

  ശ്രീ നൗഷാദ്‌ വടക്കേല്‍
  തികച്ചും ന്യായമായ ഒരു ആവശ്യമാണ്‌ ഈ പോസ്റ്റിലൂടെ താന്കള്‍ ബൂലോകം പോര്ടലിനു മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഈ അവാര്‍ഡ്‌ വിവാദം ഉയര്‍ത്തി വിട്ട സംശയങ്ങള്‍ക്ക് ബൂലോകം ഉത്തരം നല്‍കിയാല്‍ അത് നിരവധി ബ്ലോഗ്ഗര്‍മാരുടെ സംശയങ്ങളെ ദൂരികരിക്കും എന്ന് വേണം കരുതാന്‍ ....
  YUNUS.COOL
  2012, ഫെബ്രുവരി 18 6:02 pm Reply To This Comment
  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
  YUNUS.COOL
  2012, ഫെബ്രുവരി 18 6:03 pm Reply To This Comment

  "മലയാളം ബ്ലോഗേഴ്സ് ഫേസ് ബുക്ക്‌ ഗ്രൂപ്പിലെ വ്യക്തി ബന്ധങ്ങളും പ്രചാരണ സംവിധാനങ്ങളും ഇത്തവണത്തെ അവാര്‍ഡിനെ കാര്യമായി തന്നെ സ്വാധീനിച്ചിട്ടുണ്ട് . മലയാള ബ്ലോഗേഴ്സ് ന്റെ ഫേസ് ബൂകിലെ ഒരു പ്രധാന തുരുത്ത് എന്ന നിലയില്‍ വളരെ പോസിറ്റീവ് ആയി പലതും ഈ അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ ആ ഗ്രൂപ്പിലുള്ളവര്‍ക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നു എങ്കിലും അതുണ്ടായില്ല എന്നതാണ് വസ്തുത"

  ----------------------
  മലയാളം ബ്ലോഗേഴ്സ് ഫേസ് ബുക്ക്‌ ഗ്രൂപ്പ് സ്വന്തമായി ഒരു അവാര്‍ഡ്‌ കൊടുക്കാന്‍ തീരുമാനിച്ചതിന്റെ ക്ഷീണത്തില്‍ നിന്നും മോചിതരായി വരുന്നേയുള്ളൂ. അതിന്റെ ഇടയില്‍ ഗ്രൂപ്പില്‍ അട്മിന്‍സ് എന്തെങ്കിലും കൊണ്ട് വന്നാല്‍ അത് വീണ്ടും ഒരു വിവാദം സ്രിഷ്ടിക്കുംമായിരുന്നു പ്രത്യേകിച്ചും ആ ഗ്രൂപ്പിന്റെ ഒരു അഡ്മിനും , ധാരാളം സഹൃദ വലയങ്ങള്‍ ഉള്ള വേറെ ഒരു ബ്ലോഗ്ഗെറും അവസാന പത്തില്‍ ഉള്പെട്ടതിനാല്‍.

  ReplyDelete
 2. <<< ഇല്ലെങ്കില്‍ ഏതു സന്തോഷ്‌ പണ്ടിറ്റിനും കിട്ടുന്ന സാധനമാണ് ഈ അവാര്‍ഡ്‌ എന്ന് കരുതി നാണവും മാനവുമുള്ള ബ്ലോഗ്ഗെര്മാര്‍ ഈ അവാര്‍ഡ്‌ തങ്ങള്‍ക്കു കിട്ടി എന്ന് കേട്ടാല്‍ വീട്ടില്‍ കയറി കതകടച്ചു മുഖം പൊത്തി കുനിഞ്ഞിരുന്നെക്കും .>>>
  Noushad Vadakkel
  2012, ഫെബ്രുവരി 18 6:28 pm Reply To This Comment

  @YUNUS.COOL

  അവസാന പത്ത് പേരെ തിരഞ്ഞെടുത്തതിന്റെ മാന ദണ്ഡം ഇവിടെ വിമര്‍ശന വിധേയമാക്കിയിട്ടുണ്ട് . അത് സൌഹൃദത്തിന്റെ പേരിലുള്ള വോട്ടിംഗ് വഴി മാത്രമാണ് . പുറം ചൊറിയല്‍ കമന്റ്‌ എന്നാ പോലെ തന്നെ പോസ്റ്റ്‌ മോശമായാലും ആവറേജ് ആയാലും അയാള്‍ സൂപര്‍ ബ്ലോഗ്ഗര്‍ ആണെന്ന് വിശ്വസിച്ചു വോട്ട് ചെയ്യുവാന്‍ സൗഹൃദം കാരണമായി പോയി പലര്‍ക്കും . അതിനെ കുറിച്ച് പറഞ്ഞാല്‍ അവര്‍ കൂട്ടമായി തന്നെ പ്രതികരിക്കുന്ന കാഴ്ചയും കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ കണ്ടു .ബ്ലോഗിന്റെ നിലവാരത്തെ കുറിച്ചുള്ള ചര്‍ച്ചകലെക്കാള്‍ വ്യക്തി ഹത്യകള്‍ക്ക് ഹരം പിടിച്ച ചര്‍ച്ചകള്‍ .ഇത് ബ്ലോഗ്‌ ലോകത്ത് അപകടവും നിലവാരതകര്ച്ചക്കും വഴി വെക്കും
  Noushad Vadakkel
  2012, ഫെബ്രുവരി 18 6:42 pm Reply To This Comment

  @വേണുഗോപാല്‍

  ബ്ലോഗ്‌ എഴുതുന്നവര്‍ക്കുള്ള അവാര്‍ഡ് എന്നാ നിലക്ക് ഒരു അവാര്‍ഡിന് അതിന്റേതായ മാന ദാന്ദങ്ങള്‍ വേണമെനുള്ളത് അവര്‍ പരിഗണിച്ചില്ലെങ്കില്‍ അത് കേവലം ചടങ്ങ് തീര്‍ക്കലോ വീതം വെപ്പോ ഒക്കെ ആയി മാറി വില കേട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു
  ആറങ്ങോട്ടുകര മുഹമ്മദ്‌
  2012, ഫെബ്രുവരി 18 7:40 pm Reply To This Comment

  പൊന്നുരുകുന്നത് നോക്കി പൂച്ചയിരിക്കുന്നു
  ajith
  2012, ഫെബ്രുവരി 18 8:25 pm Reply To This Comment

  നിരക്ഷരന്‍ തീര്‍ച്ചയായും ഈ അവര്‍ഡ് അര്‍ഹിക്കുന്നുണ്ട്. ഇനിയിപ്പോള്‍ ഒരു വിവാദത്തിന്റെ ആവശ്യമുണ്ടോ?

  ReplyDelete
 3. ആ.... ഫലം പ്രഖ്യാപിച്ച് കഴിഞ്ഞപ്പോഴെങ്കിലും വിമര്‍ശനം പോസ്റ്റാക്കിയല്ലോ ;)))

  ഇത് ബൂലോകം ബ്ലോഗില്‍ എഴുതുന്നവര്‍ക്കുള്ള അവാര്‍ഡ് ആണെന്ന് അവര്‍ നേരത്തേ പറഞ്ഞിട്ടുള്ളതല്ലേ?
  Noushad Vadakkel
  2012, ഫെബ്രുവരി 18 8:51 pm Reply To This Comment

  @ajith
  മനോജ്‌ രവീന്ദ്രന്‍ അവാര്‍ഡിന് അര്‍ഹ്ഹനായത്തില്‍ യാതൊരു എതിര്‍പ്പും എനിക്കില്ല .പക്ഷെ അവസാന പത്തില്‍ അദ്ദേഹത്തോടൊപ്പം എത്തിയവരില്‍ ചിലരുടെ കാര്യത്തിലാണ് എനിക്ക് അഭിപ്രായ വ്യത്യാസം .>ബൂലോകത്ത് മാത്രമല്‍ എല്ലായിടത്തു സുഹുത്തുക്കള്‍ക്ക് വോട്ടു ചെയ്യാനുള്ള ഒരു താല്പര്യം ഉണ്ടാകും.<. അത് കൊണ്ട് അവര്‍ വ്യക്തിപരമായി മോശക്കാരാന് എന്നാ അഭിപ്രായം എനിക്കുണ്ട് എന്ന് ആരും തെറ്റിദ്ധരിക്കുകയും അരുത് ..:)
  Noushad Vadakkel
  2012, ഫെബ്രുവരി 18 8:54 pm Reply To This Comment

  @Manoj മനോജ്

  പക്ഷെ സൂപര്‍ ബ്ലോഗ്ഗര്‍ എന്നാണു ടൈറ്റില്‍ . ഇത്തവണ ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ വോട്ട് കാന്വസിംഗ് നടന്നു എന്നതും മറ്റു ചില ദുരൂഹതകളും അവാര്‍ഡിനെ പട്ടി നില നില്‍ക്കുന്നു . കാത്തിരിക്കാം തുടര്‍ വിവാദങ്ങളിലേക്ക് .അതാണ്‌ ഇപ്പോഴത്തെ 'കാലാവസ്ഥ നിരീക്ഷണത്തില്‍' നിന്നും മനസ്സിലാകുന്നത്‌ ..:)

  ReplyDelete
 4. :)

  കഴിഞ്ഞ വര്‍ഷം ഒരു ഫുഡ് ബ്ലോഗ് ഒരു ഫോട്ടോ മത്സരം നടത്തിയിരുന്നു. കോട്ടയം ക്യാമ്പസ്സില്‍ പഠിച്ച ഒരു കുട്ടിക്കായിരുന്നു വോട്ടെടുപ്പില്‍ ഒന്നാം സ്ഥാനം കിട്ടിയത്. രണ്ടാം സ്ഥാനം കിട്ടിയ ആള്‍ ഏഴയലത്ത് പോലും എത്തിയില്ല. മറ്റൊന്നും കൊണ്ടല്ല ഫേയ്സ് ബുക്ക്, ഓര്‍ക്കുട്ട്, പിന്നെ ഇ-മെയില്‍ ക്യാന്വാസിങ്ങിലൂടെ ക്യാമ്പസ്സില്‍ പഠിച്ചിരുന്നവരൊക്കെ തന്നെ കയറി വോട്ട് ചെയ്തു.... അപ്പോള്‍ പിന്നെ ഇതിലും എന്ത് കൊണ്ട് ആയിക്കൂടാ?

  കഴിഞ്ഞ തവണ ചിലര്‍ വോട്ടിങ്ങ് പ്രശ്നം ചൂണ്ടി കാട്ടിയപ്പോള്‍ നിര്‍ത്തലാക്കി പുതിയ സംവിധാനം ഒക്കെ ഒരുക്കി പഴുതുകള്‍ അടച്ചിരുന്നു. ഇക്കൊല്ലം ആരുടെയും പരാതികള്‍ പോസ്റ്റായി കണ്ടതും ഇല്ല... ഫലപ്രഖ്യാപനം കഴിഞ്ഞപ്പോഴാണു പലരും തങ്ങളുടെ എതിര്‍പ്പുകള്‍ പോസ്റ്റാക്കുന്നത്!!!

  അവാര്‍ഡ് ഫലം കണ്ടപ്പോള്‍ മുല്ലപെരിയാറിനെ സജീവമായി ബ്ലോഗില്‍ കൊണ്ട് നടന്നിരുന്ന ഒരാള്‍ക്ക് കിട്ടിയതില്‍ സന്തോഷം തോന്നി (രാഷ്ട്രീയക്കാര്‍ ഇത് വരെ ഒന്നും ചെയ്തില്ല എന്ന തരത്തിലെ പുള്ളിയുടെ എറണാകുളത്തെ പ്രസംഗം എനിക്ക് ദഹിച്ചിട്ടില്ല എങ്കിലും).
  കൂതറHashimܓ
  2012, ഫെബ്രുവരി 21 8:55 pm Reply To This Comment

  >>> അവര്‍ഡുകള്‍ ലഭിക്കുവാന്‍ അര്‍ഹ്ഹതയുള്ളവര്‍ക്ക് തന്നെയാണ് ഇത്തവണയും അവാര്‍ഡ്‌ കൊടുത്തത് എന്നത് മാറ്റി നിര്‍ത്തിയാല്‍ അവാര്‍ഡ്‌ നിര്ണ്ണയത്ത്തിന്റെ മാനദന്ടങ്ങളുടെയും , സുതാര്യതയുടെയും കാര്യത്തില്‍ ഈ അവാര്‍ഡ്‌ നിര്‍ണ്ണയ രീതി കടുത്ത വിമര്‍ശനം തന്നെ അര്‍ഹ്ഹിക്കുന്നു .ചുരുങ്ങിയ പക്ഷം അവാര്‍ഡിന് 'സൂപര്‍ ബ്ലോഗ്ഗര്‍' എന്ന പേരെങ്കിലും മാറ്റുക .
  ഇല്ലെങ്കില്‍ ഏതു സന്തോഷ്‌ പണ്ടിറ്റിനും കിട്ടുന്ന സാധനമാണ് ഈ അവാര്‍ഡ്‌ എന്ന് കരുതി നാണവും മാനവുമുള്ള ബ്ലോഗ്ഗെര്മാര്‍ ഈ അവാര്‍ഡ്‌ തങ്ങള്‍ക്കു കിട്ടി എന്ന് കേട്ടാല്‍ വീട്ടില്‍ കയറി കതകടച്ചു മുഖം പൊത്തി കുനിഞ്ഞിരുന്നെക്കും . <<<
  ഇതിൽ കൂടുതൽ എന്തു പറയാൻ. ഈ കോട്ട് ചെയ്ത വരികൾക്കെന്റെ സല്യൂട്ട്

  (പോസ്റ്റിലെ അവസാന ഭാഗം പരമ ബോറായി )
  Vp Ahmed
  2012, ഫെബ്രുവരി 21 10:07 pm Reply To This Comment

  ഉദ്ദേശവും ലക്ഷ്യവും നന്നായി എന്ന് പറയാം.

  ReplyDelete
 5. പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു..പക്ഷെ പോസ്റ്റിലെ അവസാന ഭാഗം വായിച്ചപ്പോള്‍ എനിക്കും തോന്നി പരമ ബോറായെന്നു..."ചന്ദ്രിക" എന്ന് ഉപയോഗിച്ചത് കൊണ്ടായിരിക്കും താങ്കളുടെ ഹൈ വോള്‍ട്ടേജ് രോഷം..
  sidheek Thozhiyoor
  2012, ഫെബ്രുവരി 22 12:54 am Reply To This Comment

  കാലിക പ്രസക്തം, നന്നായി പറഞ്ഞു.
  Noushad Vadakkel
  2012, ഫെബ്രുവരി 22 11:03 am Reply To This Comment

  @കൂതറHashimܓ

  >>(പോസ്റ്റിലെ അവസാന ഭാഗം പരമ ബോറായി )<<

  i can understand your stand ...:)

  നന്ദി പ്രതികരിച്ചതിനും നിര്‍ദ്ദേശങ്ങള്‍ക്കും ..:)
  Noushad Vadakkel
  2012, ഫെബ്രുവരി 22 11:04 am Reply To This Comment

  @Vp Ahmed

  നന്ദി പ്രതികരിച്ചതിനു
  Noushad Vadakkel
  2012, ഫെബ്രുവരി 22 11:04 am Reply To This Comment

  @sidheek Thozhiyoor
  നന്ദി മാഷേ :)
  Noushad Vadakkel
  2012, ഫെബ്രുവരി 22 11:07 am Reply To This Comment

  @ABHI abbaz
  അല്ലല്ല . ബഷീര്‍ വള്ളിക്കുന്ന് എന്നാ എഴുത്തുകാരനെ ഒരു ബ്ലോഗ്ഗര്‍ ആകുന്നതിനു മുന്‍പ് തന്നെ വായിച്ചിട്ടുള്ള ആളെന്ന നിലക്ക് , ബ്രാന്‍ഡ്‌ ചെയ്തു കൊചാക്കുവാനുള്ള ശ്രമതിനെതിര്ല്‍ പറഞ്ഞു എന്നെ ഉള്ളൂ ..
  സത്യത്തില്‍ ഇതിനു പിന്നില്‍ ചില 'ദേശാഭിമാനി ബ്ലോഗേഴ്സ്' അല്ലെ എന്ന് ന്യായമായും സംശയിക്കാം ...ഹ ഹ ഹ . നന്ദി അഭി ..:)
  ചെകുത്താന്‍
  2012, ഫെബ്രുവരി 22 4:23 pm Reply To This Comment

  ഹൊ ഒരു അവാര്‍ഡില്‍ ഇത്രേം പ്രശ്നങ്ങളോ ??

  ReplyDelete
 6. @ചെകുത്താന്‍

  അവാര്‍ഡ് നിര്‍ണ്ണയ രീതി മാത്രമാണ് വിമര്‍ശിക്കപ്പെട്ടത്‌ . അത് വഴി പലര്‍ക്കും തല കറങ്ങി വീഴേണ്ടി വന്നു . തങ്ങള്‍ക്കു കിട്ടാന്‍ മാത്രം ചെറുതാണോ ഈ അവാര്‍ഡ്‌ എന്നാലോചിച്ചു ...;)

  ReplyDelete

Blogger Template by Clairvo