എന്ത് കൊണ്ട് സി പി എം വെറുക്കപ്പെടുന്നു ?നമ്മുടെ നാട്ടില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . എന്നാല്‍ അവയില്‍ സമീപ കാലത്ത്  സി പി എം പോലെ  വെറുക്കപ്പെട്ട ഒരു പാര്‍ട്ടി ഉണ്ടോ ? ഇല്ല എന്ന് തന്നെ പറയാം .  കടുത്ത പാര്‍ട്ടി ആഭിമുഖ്യമുള്ളവര്‍ കൂടുതലുള്ളവരുടെ ഒരു പാര്‍ട്ടിയാണ്  അത് .

അവരെ മസ്തിഷ്ക പ്രക്ഷാളനം നടത്തി തെറ്റിദ്ധരിപ്പിക്കുകയും അവരെ പാര്‍ട്ടിയുടെ  അടിമകളാക്കി മാറ്റുകയും  ചെയ്തിരിക്കുന്നു .
'ടി പി ചന്ദ്രശേഖരനെ കൊന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ അല്ല 'എന്ന് അണികളോട് പറഞ്ഞാല്‍ അവര്‍ അത് ഏറ്റു പറയുന്ന അവസ്തയാനുള്ളത് .
 വളരെ വിദഗ്ദമായി  വര്‍ഗ്ഗ ശത്രുക്കളായ മുതലാളിത്തത്തിന്റെ തോളില്‍കയ്യിട്ട്  നേതാക്കള്‍ ജീവിക്കുന്ന പാര്‍ട്ടിയായി സി പി എം മാറിയതാണ്  സി പി എമ്മിന്റെ വിശ്വാസ്യതക്ക്  നേരിട്ട വെല്ലുവിളി .

കണ്ണൂര്‍ ലോബി നേതൃത്വം നല്‍കുന്ന പാര്‍ട്ടി അക്രമി സംഘമായി മാറി എന്ന് കേരള ജനത വിലയിരുത്തി പ്രതികരിച്ചു കഴിഞ്ഞു ...

ഇന്നലെ വൈകിട്ട് പ്രധാന ചാനലുകളില്‍  എല്ലാം തന്നെ സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ ആര്‍ എം പി നേതാവ് സഖാവ്  ടി പി ചന്ദ്ര ശേഖരന്റെ വിധവയുടെ അഭിമുഖം കാണാന്‍ ഇടയായി . ചന്ദ്രശേഖരന്‍ ഒരു യഥാര്‍ത്ഥ ആദര്‍ശ വാദി ആയിരുന്നു എന്ന് അവരുടെ മറുപടിയില്‍ നിന്നും വളരെ വ്യക്തം ...നാല് ചാനലുകളില്‍ ആണ് അഭിമുഖം വന്നത് . സി പി എമ്മിന്റെ പ്രധാന നേതാക്കളുടെ ഭാര്യമാരും മക്കളും എവിടെയാണ് എന്ന് സ്വാഭാവികമായും ചിന്തിച്ചു പോകും ... അവരില്‍ പലരെയും ആദര്‍ശ വാദികളായി സി പി എമ്മിന്റെ അണികള്‍ പോലും കരുതുന്നില്ല . . അവിടെയാണ് ചന്ദ്ര ശേഖരന്റെ  ഭാര്യയും മകനും വേറിട്ട്‌ നില്‍ക്കുന്നത് .
തന്റെ 'കണ്ണില്‍ നിന്നും ഒരിറ്റു കണ്ണീര്‍ വീണാല്‍ അച്ഛന്റെ ആത്മാവിനു  ശാന്തി കിട്ടില്ല' എന്നാണു ടി പി യുടെ കൌമാരക്കാരനായ മകന്‍ പറഞ്ഞത് . ടി പി യുടെ ആദര്‍ശ ബോധം കുടുമ്പത്തില്‍ തന്നെ തുടങ്ങി എന്നാണു ഇത് കാണിക്കുന്നത് ..


ഇന്നലെ ഈ അഭിമുഖങ്ങള്‍ കാണുമ്പോള്‍ ഭാര്യയും അടുത്തുണ്ടായിരുന്നു . അവരുടെ മുഖത്തെ നിസ്സംഗത കണ്ടു ചോദിച്ചു : എന്താണ് പറയുവാനുള്ളത് ?
അവര്‍ പറഞ്ഞു .: നഷ്ടം ആ മകനും അമ്മയ്ക്കും മാത്രം . കുറച്ചു കഴിയുമ്പോള്‍ എല്ലാവരും ഇതൊക്കെ മറക്കും .ഇപ്പോള്‍ ഈ കാണുന്ന ആവേശമൊക്കെ എത്ര നാള്‍ ഉണ്ടാവും ?
ഈ വിഷയത്തില്‍ യു ഡി എഫ് -എല്‍ ഡി എഫ് നേതാക്കള്‍ ഒരു ധാരണ ഉണ്ടാക്കില്ല എന്ന് എന്താണ് ഉറപ്പു ?

എന്നിലെ ലീഗുകാരന്‍ ചാടിയെഴുന്നേറ്റു .മറുപടിക്കായി വാ തുറന്നപ്പോള്‍ എന്തോ മറുപടി തൊണ്ടയില്‍ കുരുങ്ങി ...!!!
കാരണം...
 രാഷ്ട്രീയം നോക്കാതെ , ജാതി നോക്കാതെ, മതം നോക്കാതെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത് ഇരുന്നു സ്ത്രീകള്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടു അവസാനം സി പി എമ്മിന്റെ ഒരു പ്രാദേശിക നേതാവിന്റെ കുതന്ത്രങ്ങള്‍ മൂലം മാനസിക വേദന പേറുന്ന ഒരാള്‍ക്കാണ് ഞാന്‍ മറുപടി കൊടുക്കേണ്ടത് .!!!!

അയാള്‍ക്ക്‌ ഒത്താശ ചെയ്ത എന്റെ പാര്‍ട്ടിയിലെ തന്നെ ചിലയാളുകള്‍ കണ്മുന്‍പില്‍ ജീവിച്ചിരിക്കെ ഞാന്‍ സ്വയം പരിഹാസ്യനാകണോ ?...
                               ==========================================
  ഇതാണ്  നടന്ന സംഭവം . ഈ പരാതിയില്‍ എല്ലാമുണ്ട് .
                                ==========================================
(ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ വെബ്‌ സൈറ്റ് വഴി നല്‍കിയ പരാതി )

ബഹുമാനപ്പെട്ട കേരള മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി അവര്‍കള്‍ക്ക് ,
സര്‍ ,
തൊടുപുഴ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ നിലവിലെ കുടുംബശ്രീ സി ഡി എസ് ചെയര്‍ പേര്‍സണ്‍ ആണ് ഞാന്‍ .(http://www.cdsedavetty.blogspot.com/)

ഇക്കഴിഞ്ഞ മൂന്നു വര്‍ഷവും സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചു വളരെ മികച്ച രീതിയില്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ട വനിതകള്‍ക്ക് ആശ്വാസകരവും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നതിക്ക് ഉതകുന്നതുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട് .
അതിനു എന്നോടൊപ്പം സി ഡി എസ് കമ്മിറ്റി യില്‍ ഉള്ള ഭൂരിപക്ഷം അംഗങ്ങളും സഹകരിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട് .
സംസ്ഥാന തലത്തില്‍ തിരുവനന്തപുരത്ത് രണ്ടു മാസം മുന്‍പ് നടന്ന വാര്‍ഷികത്തില്‍ 'സ്ത്രീ പദവി സ്വയം പഠന പ്രക്രിയ ' എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുവാന്‍ എന്നെയായിരുന്നു തിരഞ്ഞെടുത്തത് .
ഞാന്‍ ന്യൂന പക്ഷ സമുദായ അംഗവും പത്തും ഏഴും വയസ്സുള്ള രണ്ടു കുട്ടികളുടെ ഉമ്മയുമാണ് .
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചുറ്റുപാടാണ് എന്റേത് .
എങ്കിലും നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ക്ക്‌ , അവര്‍ക്ക് ഒരു സഹായം നമ്മള്‍ വഴി ലഭ്യമായാല്‍ അത് ദൈവ പ്രീതിക്കുള്ള മാര്‍ഗ്ഗമാണ് എന്ന വിശ്വാസം ഉള്ളതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ് ഉണ്ടായത് .
കുടുംബശ്രീയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന അജണ്ടയുള്ള സി പി എമ്മിന്റെ ഒരു വാര്‍ഡ് മെമ്പര്‍(പേര് : ടി എം മുജീബ് ,വാര്‍ഡ് നമ്പര്‍ :പന്ത്രണ്ട്)
((വിശദ വിവരങ്ങള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ കാണാം
http://www.lsg.kerala.gov.in/election/personalInfo.php?year=2010&lb=614&cid=2010061401201&ln=en ))

എന്നെ നിരന്തരം കള്ള കഥകള്‍ പ്രചരിപ്പിച്ചു ഉപദ്രവിക്കുകയാണ് .
പണവും പാര്‍ട്ടിയില്‍ സ്വാധീനവും ഉള്ള ഇദ്ധെഹത്തിനെതിരില്‍ പ്രതികരിക്കുവാന്‍ നാട്ടുകാര്‍ക്ക് ഭയമാണ് .

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്നോട് വാര്‍ഡ് തലത്തില്‍ മത്സരിക്കുവാന്‍ ആവശ്യപ്പെടുകയും ഞാന്‍ അതിനു വഴങ്ങാതിരിക്കുകയും ചെയ്തതില്‍ അദ്ദേഹം ക്ഷുഭിതനാണ് .
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ വന്നാല്‍ ഉന്നത സ്ഥാനം നല്‍കാം എന്നും അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു . അതും ഞാന്‍ നിരസിക്കുകയുണ്ടായി .
ഒരിക്കല്‍ സി ഡി എസ്‌ ഓഫീസില്‍ ഇദ്ദേഹം അക്രമം കാണിക്കുകയും, കസേര തല്ലിപ്പൊട്ടിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു .അതിനെതിരില്‍ ഞാന്‍ പോലീസില്‍ പരാതി കൊടുത്തു . എന്റെ ബന്ധുക്കളുടെ അടുക്കല്‍ ചെന്ന് അദ്ദേഹം കേസ് പിന്‍വലിക്കുവാന്‍ നിര്‍ബന്ധിക്കുകയും എനിക്ക് അതിനു വഴങ്ങേണ്ടി വരികയും ചെയ്തു .
എനിക്കെതിരെ സി ഡി എസ്‌ ചെയര്പെര്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റ ആളും അവരുടെ പിന്തുണക്കാരായ രണ്ടു സി ഡി എസ്‌ അംഗങ്ങളും ഇദ്ദേഹത്തോടൊപ്പം അപവാദ പ്രചാരണത്തിന് കൂട്ട് നില്‍ക്കുകയാണ് .
ബഹുമാന്യനായ മുന്‍ നിയമ - പൊതു മരാമത്ത് മന്ത്രി എം വിജയകുമാറിന്റെ പി എ ആയി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് . ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട അഴിമതികളുടെ പേരില്‍ ഇദ്ദേഹത്തിനെതിരെ നിരവധി വിജിലന്‍സ് കേസുകള്‍ ഉണ്ടായിരുന്നതായി അറിയുന്നു .
സര്‍ക്കാര്‍ അറിയിപ്പ് പ്രകാരം കുടുംബശ്രീ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ . കെട്ടി ചമച്ച ആരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായി പീഡിപ്പിക്കുന്ന ഈ നടപടിക്കെതിരെ ഒരു സ്ത്രീക്ക് താങ്ങാവുന്ന മാനസിക സമ്മര്‍ദ്ധങ്ങളുടെ അങ്ങേ അറ്റത്താണ് ഞാനിപ്പോള്‍ . എനിക്കെതിരില്‍ കള്ള ആരോപണങ്ങളുമായി നിരന്തരം പോസ്റ്റര്‍ ഇറക്കുന്നത്‌ മൂലം സ്ത്രീ എന്ന നിലയില്‍ ഉണ്ടാവുന്ന അങ്ങേ അറ്റത്തെ ബുദ്ധിമുട്ട് മൂലമാണ് അങ്ങേക്ക് ഈ പരാതി നല്‍കുന്നത് .സമൂഹ മദ്ധ്യത്തില്‍ സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കുവാനുള്ള അവസരം ഉണ്ടാക്കി നല്‍കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .

വിശ്വസ്ഥതയോടെ ,
ഷീജ നൗഷാദ്
സി ഡി എസ്‌ ചെയര്‍ പെര്‍സണ്‍ ,
ഇടവെട്ടി ഗ്രാമ പഞ്ചായത്ത്.

November 24, 2011
------------------------------------------------------------------------------------------------

ഈ പ്രശ്നത്തില്‍ രാഷ്ട്രീയ പിന്തുണയുണ്ടായിരുന്നു .പത്രത്തിലൂടെയും പ്രാദേശിക ചാനലുകളിലൂടെയും അവര്‍ പ്രതിഷേധിച്ചു .
ബഹുമാനപ്പെട്ട പി ടി തോമസ്‌ എം പിയെ നേരില്‍ കണ്ടു .അദ്ദേഹം ഇടപെട്ടു .
പക്ഷെ സി പി എമ്മുകാരുടെ പാര്‍ശ്വ വര്തതികലായ ചില ഉദ്ധ്യോഗസ്തരുടെ  കളികള്‍ മൂലം  നീതി നിഷേധിക്കപ്പെട്ടു . ഏറ്റവും താഴത്തെ ഓഫീസ് മുതല്‍ മന്ത്രിയുടെ ഓഫീസില്‍ വരെ ചിലര്‍ ഇടപെട്ടു . അതില്‍ നിലവില്‍ പഞ്ചായത്ത് അംഗമായ എന്റെ അളിയനോട്  വ്യക്തി വിരോധം ഉള്ള ലീഗിലെ തന്നെ ചില ആളുകളും ഉണ്ട് . .

(നമ്മള്‍ എത്രയൊക്കെ നിഷേധിച്ചാലും പ്രാദേശിക തലത്തില്‍ ഇത്തരം ചേരി തിരിവുകള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ട് . )


ഈ ഗൂഡാലോചനക്ക്  പിന്നില്‍  പ്രാദേശിക സി പി എം  നേതാവിന്റെ വ്യക്തി വിദ്വേഷവും അഹങ്കാരവും മാത്രം .   പാര്‍ട്ടി മൂല്യങ്ങളൊന്നും ഇയാള്‍ക്ക് പ്രശ്നമേ അല്ല ..'കനാല്‍ ബോയ്സ് 'എന്ന പേരില്‍ ഇയാള്‍ക്ക് ഒരു അനുയായി വൃന്ടമുണ്ട് . എല്ലാവരും  ഇയാളെ ഭയന്ന് ജീവിക്കണമെന്ന് ഒരു നിര്‍ബന്ധ ബുദ്ധി ഇയാളുടെ ഇടപെടലുകളില്‍ വ്യക്തമാണ് .  എന്റെ ഭാര്യ സി പി എമ്മില്‍ ചേരാന്‍  വിസമ്മതിച്ചതിനാണ്   ഇയാളുടെ പീഡനം . അഞ്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ സി പി എം മെമ്പറുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവും കാണുന്നില്ല .

ഇതാ ഈ അടുത്ത് നടന്ന സംഭവം .
 ഇയാള്‍ നടത്തിയ അതിക്രമങ്ങളില്‍ ഇയാള്‍ക്കെതിരെ സാക്ഷി പറയുവാന്‍ പോലും ആളുകള്‍ ഭയപ്പെടുന്നു ...

ഇത്തരം ആളുകള്‍ ഉള്ള പാര്‍ട്ടിയില്‍ എങ്ങനെ ആളുകള്‍ ചേരും ?  ക്രിമിനല്‍ സ്വഭാവമുള്ള ഒരു കൂട്ടം ആളുകളുടെ തണലില്‍ ബുസ്സിനെസ്  നടത്തുന്ന ഇവര്‍ക്ക് പാര്‍ട്ടി ഒരു മറ മാത്രം .


സംഘടിതമായി, ഉദ്ധ്യോഗസ്ഥ തല്ത്തിലുള്ളവരെ കൂട്ട് പിടിച്ചു തങ്ങളുടെ എതിരാളികളെ കള്ളക്കേസില്‍ കുടുക്കി , തലയറുക്കുവാന്‍ കൊട്ടേഷന്‍ കൊടുത്തു ഈ പാര്‍ട്ടി എത്ര നാള്‍ മുന്നോട്ടു പോകും ?
പ്രബുദ്ധ കേരളം അതിനു അനുവദിച്ചു കൂടാ ...
നിലവില്‍ 'പിടി കൂടിയത്  'പരല്‍' മീനുകളെ മാത്രം' എന്ന്  കേന്ദ്ര ആഭ്യന്തര സഹമന്ത്രി
 മുല്ലപ്പള്ളി രാമചന്ദ്രന്‍   പറഞ്ഞത് ശരിയാണെങ്കില്‍ വമ്പന്‍ സ്രാവുകളെ പിടികൂടാനുള്ള ഇശ്ചാശക്തി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുണ്ട് എന്ന് ഇത് വരെയുള്ള അന്വേഷണ പുരോഗതി വെളിപ്പെടുത്തുന്നു .

എന്നാല്‍ മുന്‍പ് തന്നെ മുല്ലപ്പള്ളി മറ്റൊരു കാര്യം പറഞ്ഞിരുന്നു :
" ഭരണം മാറിയിട്ടും ഇടതു വലതു മുന്നണികളില്‍ ചില അവിശുദ്ധ ബന്ധങ്ങള്‍ ഇപ്പോഴും തുടരുന്നു "   എന്ന് .
അത്  അവസാനിച്ചിട്ടില്ല എങ്കില്‍ ചന്ദ്രശേഖരന്‍ വധത്തിന്റെ  പേരില്‍ 'പരലു'കളെ മാത്രം പിടിച്ചു അന്വേഷണ സംഘം പിന്മാറേണ്ടി വരും ... അതുണ്ടാവാതിരിക്കട്ടെ ...!!!

 അക്രമ രാഷ്ട്രീയവും, 'ഇവെന്റ്റ്  മാനേജ് മെന്റ് 'വഴി അതിനെ വെള്ള പൂശലും ശീലമാക്കിയ സി പി എമ്മിനെ ശുദ്ധീകരിക്കാനെങ്കിലും ചന്ദ്രശേഖരന്റെ വധത്തിനു പിന്നിലെ വമ്പന്മാരെ പുറത്ത് കൊണ്ട് വരുന്നതിലൂടെ സാധിക്കട്ടെ .


ചന്ദ്രശേഖരന്റെ വധത്തിലൂടെ  പിതാവിനെയും ഭര്‍ത്താവിനെയും മകനെയും നഷ്ടമായ അദ്ധേഹത്തിന്റെ കുടുംബത്തോട് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഐക്യ ദാര്‍ട്ട്യം  പ്രഖ്യാപിച്ചു കൊള്ളുന്നു .


image credits :google

3 comments:

 1. താത്ത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്,വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍കച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍.ഒന്ന്, ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു, അങ്ങനെയാണ് ഒഞ്ചിയത്ത് നമുക്ക് പ്രതികൂലമായി ഭവിച്ചത്, അതാണ്‌ പ്രശ്നം.അതായത് വര്‍ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും...റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ക്രിയാത്മകമായ ഈ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒരു കാര്യം ഞാന്‍ പറയാം.ഒന്ന്, ആര്‍.എം.പി ,അതായത് നമ്മുടെ പ്രധാന എതിരാളി.അവരില്‍ ചില കൊള്ളാവുന്ന ചെറുപ്പക്കാര്‍ രംഗത്തു വന്നിട്ടുണ്ട്. ആളുകള്‍ക്ക് അവരോട് വലിയ മതിപ്പാ.ആ മതിപ്പ് പൊളിക്കുകയ്യാണ് നമ്മള്‍ ചെയ്യേണ്ടത്.ഏതെങ്കിലും രീതിയില്‍ വല്ല പെണ്ണ് കേസിലോ, ഗര്‍ഭകേസിലോ അവരെ പെടുത്തി നാറ്റിക്കുകയാണ് ചെയ്യേണ്ടത്.ജനങ്ങള്‍ അവരെ കാര്‍ക്കിച്ചു തുപ്പുന്ന ഒരു പരിതസ്ഥിതിയില്‍ എത്തിച്ചാല്‍ നമ്മള്‍ ജയിച്ചു.ആറു മാസത്തിനുള്ളില്‍ നമുക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാം.പിന്നെ ഒന്നും നടന്നില്ലെങ്കില്‍ വിപ്ലവം നടത്താന്‍ ക്വട്ടേഷന്‍ സംഘത്തെ വേണമെങ്കിലും നിയോഗിക്കാം.പിന്നെ ക്വട്ടേഷന്‍റെ ഉത്തരവാദിത്വം നമുക്ക് അമേരിക്കയുടെയും സി.ഐ.എയുടെയും തലയില്‍ കെട്ടി വയ്ക്കുകയും ചെയ്യാം!

  ReplyDelete
 2. ഇനി ജീവിക്കണമെങ്കിലും ക്യൊട്ടെഷന്‍ കൊടുക്കേണ്ടി വരുമോ. ..

  ReplyDelete
  Replies
  1. വേണ്ട ...!!
   CPM പാര്‍ട്ടി മെംബെര്‍ഷിപ്‌ എടുത്താല്‍ മതി ..

   (രണ്ടും ഒന്ന് തന്നെയാവുന്ന കാലമാണ് ഇനി വരുന്നത് )

   Delete

Blogger Template by Clairvo