പിറവം :സി പി എം അറിയാത്ത അനൂപ്‌ ജേക്കബ്‌

പിറവത്തെ യു ഡി എഫ്ഫ് സ്ഥാനാര്‍ഥി അനൂപ്‌ ജേക്കബ്‌ വിജയിക്കും എന്നതില്‍ സി പി എമ്മിന് പോലും സംശയമില്ല . എന്നാല്‍ ജനാധിപത്യപ്രമായി നടക്കുന്ന തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുവാനും ഏതു വിധേനയും തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുവാനും കുതന്ത്രത്തിന്റെ ഏതറ്റം വരെ പോകുവാനും സി പി എം തയ്യാറാകും എന്നത് കേരളത്തിലെ ജനങ്ങള്‍ നിരവധി തവണ കണ്ടറിഞ്ഞതാണ് .

തങ്ങളുടെ കുതന്ത്രങ്ങളെ വെള്ള പൂശുവാനും യഥാര്‍ത്ഥ വസ്തുതകളെ മറച്ചു പിടിക്കുവാനും അപാരമായ കഴിവുള്ള ഒരു പറ്റം ആളുകളെ സമൂഹ മദ്ധ്യത്തില്‍ മൈക്ക് വെച്ച് കൊടുത്തു നാടകം ആടിക്കുവാനും സി പി എമ്മിന്റെ സംഘടനാ സംവിധാനത്തിന് കഴിവുണ്ട് . എന്നാല്‍ ഇതാ മൂടി വെക്കുവാന്‍ കഴിയാത്ത അത്ര കൃത്യമായി ഒരു കുതന്ത്രം പൊളിയുന്നു . കാണുക .സ്റെപ് ഔട്ട്‌ ഷോട്ട്

?
ഓഹോ അങ്ങനാണേല്‍ യു ഡി എഫ്ഫുകാരോന്നും അപരന്മാരെ ഇറക്കി കളിചിട്ടില്ലേ ? ഇപ്പോള്‍ എന്താ ഒരു പുതിയ വേദ വാക്യം ?
=
എന്റെ സഖാവേ ,ഇനിയെങ്കിലും സമ്മതിക്ക് പുറമേ പറയുന്ന ഈ വിശുദ്ധിയൊന്നും പാര്‍ട്ടിക്ക് ഇല്ലായെന്ന് . മറ്റു പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത പരിശുദ്ധിയൊന്നും സി പി എമ്മിനും ഇല്ലെന്ന് . പാര്‍ട്ടിയെ കുറിച്ച് പറഞ്ഞു പരത്തുന്ന ആദര്‍ശ ശുദ്ധിയൊക്കെ വെറും പൊള്ളയാണെന്ന് .എല്ലാം വെറും ഇവെന്റ്റ് മാനേജ്മെന്റ് ആണെന്ന് . സമ്മതിച്ചോ ?

1 comment:

  1. നെയ്യാറ്റിന്‍കരയില്‍ അപരനെ ആവശ്യമുണ്ട്

    ReplyDelete

Blogger Template by Clairvo