എന്ത് കൊണ്ട് സി പി എം വെറുക്കപ്പെടുന്നു ?



നമ്മുടെ നാട്ടില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . എന്നാല്‍ അവയില്‍ സമീപ കാലത്ത്  സി പി എം പോലെ  വെറുക്കപ്പെട്ട ഒരു പാര്‍ട്ടി ഉണ്ടോ ? ഇല്ല എന്ന് തന്നെ പറയാം .  കടുത്ത പാര്‍ട്ടി ആഭിമുഖ്യമുള്ളവര്‍ കൂടുതലുള്ളവരുടെ ഒരു പാര്‍ട്ടിയാണ്  അത് .

അവരെ മസ്തിഷ്ക പ്രക്ഷാളനം നടത്തി തെറ്റിദ്ധരിപ്പിക്കുകയും അവരെ പാര്‍ട്ടിയുടെ  അടിമകളാക്കി മാറ്റുകയും  ചെയ്തിരിക്കുന്നു .
'ടി പി ചന്ദ്രശേഖരനെ കൊന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ അല്ല 'എന്ന് അണികളോട് പറഞ്ഞാല്‍ അവര്‍ അത് ഏറ്റു പറയുന്ന അവസ്തയാനുള്ളത് .
 വളരെ വിദഗ്ദമായി  വര്‍ഗ്ഗ ശത്രുക്കളായ മുതലാളിത്തത്തിന്റെ തോളില്‍കയ്യിട്ട്  നേതാക്കള്‍ ജീവിക്കുന്ന പാര്‍ട്ടിയായി സി പി എം മാറിയതാണ്  സി പി എമ്മിന്റെ വിശ്വാസ്യതക്ക്  നേരിട്ട വെല്ലുവിളി .

കണ്ണൂര്‍ ലോബി നേതൃത്വം നല്‍കുന്ന പാര്‍ട്ടി അക്രമി സംഘമായി മാറി എന്ന് കേരള ജനത വിലയിരുത്തി പ്രതികരിച്ചു കഴിഞ്ഞു ...

ഇന്നലെ വൈകിട്ട് പ്രധാന ചാനലുകളില്‍  എല്ലാം തന്നെ സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ ആര്‍ എം പി നേതാവ് സഖാവ്  ടി പി ചന്ദ്ര ശേഖരന്റെ വിധവയുടെ അഭിമുഖം കാണാന്‍ ഇടയായി . ചന്ദ്രശേഖരന്‍ ഒരു യഥാര്‍ത്ഥ ആദര്‍ശ വാദി ആയിരുന്നു എന്ന് അവരുടെ മറുപടിയില്‍ നിന്നും വളരെ വ്യക്തം ...നാല് ചാനലുകളില്‍ ആണ് അഭിമുഖം വന്നത് . സി പി എമ്മിന്റെ പ്രധാന നേതാക്കളുടെ ഭാര്യമാരും മക്കളും എവിടെയാണ് എന്ന് സ്വാഭാവികമായും ചിന്തിച്ചു പോകും ... അവരില്‍ പലരെയും ആദര്‍ശ വാദികളായി സി പി എമ്മിന്റെ അണികള്‍ പോലും കരുതുന്നില്ല . . അവിടെയാണ് ചന്ദ്ര ശേഖരന്റെ  ഭാര്യയും മകനും വേറിട്ട്‌ നില്‍ക്കുന്നത് .
തന്റെ 'കണ്ണില്‍ നിന്നും ഒരിറ്റു കണ്ണീര്‍ വീണാല്‍ അച്ഛന്റെ ആത്മാവിനു  ശാന്തി കിട്ടില്ല' എന്നാണു ടി പി യുടെ കൌമാരക്കാരനായ മകന്‍ പറഞ്ഞത് . ടി പി യുടെ ആദര്‍ശ ബോധം കുടുമ്പത്തില്‍ തന്നെ തുടങ്ങി എന്നാണു ഇത് കാണിക്കുന്നത് ..


ഇന്നലെ ഈ അഭിമുഖങ്ങള്‍ കാണുമ്പോള്‍ ഭാര്യയും അടുത്തുണ്ടായിരുന്നു . അവരുടെ മുഖത്തെ നിസ്സംഗത കണ്ടു ചോദിച്ചു : എന്താണ് പറയുവാനുള്ളത് ?
അവര്‍ പറഞ്ഞു .: നഷ്ടം ആ മകനും അമ്മയ്ക്കും മാത്രം . കുറച്ചു കഴിയുമ്പോള്‍ എല്ലാവരും ഇതൊക്കെ മറക്കും .ഇപ്പോള്‍ ഈ കാണുന്ന ആവേശമൊക്കെ എത്ര നാള്‍ ഉണ്ടാവും ?
ഈ വിഷയത്തില്‍ യു ഡി എഫ് -എല്‍ ഡി എഫ് നേതാക്കള്‍ ഒരു ധാരണ ഉണ്ടാക്കില്ല എന്ന് എന്താണ് ഉറപ്പു ?

എന്നിലെ ലീഗുകാരന്‍ ചാടിയെഴുന്നേറ്റു .മറുപടിക്കായി വാ തുറന്നപ്പോള്‍ എന്തോ മറുപടി തൊണ്ടയില്‍ കുരുങ്ങി ...!!!
കാരണം...
 രാഷ്ട്രീയം നോക്കാതെ , ജാതി നോക്കാതെ, മതം നോക്കാതെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത് ഇരുന്നു സ്ത്രീകള്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടു അവസാനം സി പി എമ്മിന്റെ ഒരു പ്രാദേശിക നേതാവിന്റെ കുതന്ത്രങ്ങള്‍ മൂലം മാനസിക വേദന പേറുന്ന ഒരാള്‍ക്കാണ് ഞാന്‍ മറുപടി കൊടുക്കേണ്ടത് .!!!!

അയാള്‍ക്ക്‌ ഒത്താശ ചെയ്ത എന്റെ പാര്‍ട്ടിയിലെ തന്നെ ചിലയാളുകള്‍ കണ്മുന്‍പില്‍ ജീവിച്ചിരിക്കെ ഞാന്‍ സ്വയം പരിഹാസ്യനാകണോ ?...
                               ==========================================
  ഇതാണ്  നടന്ന സംഭവം . ഈ പരാതിയില്‍ എല്ലാമുണ്ട് .
                                ==========================================
(ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ വെബ്‌ സൈറ്റ് വഴി നല്‍കിയ പരാതി )

ബഹുമാനപ്പെട്ട കേരള മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി അവര്‍കള്‍ക്ക് ,
സര്‍ ,
തൊടുപുഴ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ നിലവിലെ കുടുംബശ്രീ സി ഡി എസ് ചെയര്‍ പേര്‍സണ്‍ ആണ് ഞാന്‍ .(http://www.cdsedavetty.blogspot.com/)

ഇക്കഴിഞ്ഞ മൂന്നു വര്‍ഷവും സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചു വളരെ മികച്ച രീതിയില്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ട വനിതകള്‍ക്ക് ആശ്വാസകരവും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നതിക്ക് ഉതകുന്നതുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട് .
അതിനു എന്നോടൊപ്പം സി ഡി എസ് കമ്മിറ്റി യില്‍ ഉള്ള ഭൂരിപക്ഷം അംഗങ്ങളും സഹകരിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട് .
സംസ്ഥാന തലത്തില്‍ തിരുവനന്തപുരത്ത് രണ്ടു മാസം മുന്‍പ് നടന്ന വാര്‍ഷികത്തില്‍ 'സ്ത്രീ പദവി സ്വയം പഠന പ്രക്രിയ ' എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുവാന്‍ എന്നെയായിരുന്നു തിരഞ്ഞെടുത്തത് .
ഞാന്‍ ന്യൂന പക്ഷ സമുദായ അംഗവും പത്തും ഏഴും വയസ്സുള്ള രണ്ടു കുട്ടികളുടെ ഉമ്മയുമാണ് .
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചുറ്റുപാടാണ് എന്റേത് .
എങ്കിലും നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ക്ക്‌ , അവര്‍ക്ക് ഒരു സഹായം നമ്മള്‍ വഴി ലഭ്യമായാല്‍ അത് ദൈവ പ്രീതിക്കുള്ള മാര്‍ഗ്ഗമാണ് എന്ന വിശ്വാസം ഉള്ളതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ് ഉണ്ടായത് .
കുടുംബശ്രീയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന അജണ്ടയുള്ള സി പി എമ്മിന്റെ ഒരു വാര്‍ഡ് മെമ്പര്‍(പേര് : ടി എം മുജീബ് ,വാര്‍ഡ് നമ്പര്‍ :പന്ത്രണ്ട്)
((വിശദ വിവരങ്ങള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ കാണാം
http://www.lsg.kerala.gov.in/election/personalInfo.php?year=2010&lb=614&cid=2010061401201&ln=en ))

എന്നെ നിരന്തരം കള്ള കഥകള്‍ പ്രചരിപ്പിച്ചു ഉപദ്രവിക്കുകയാണ് .
പണവും പാര്‍ട്ടിയില്‍ സ്വാധീനവും ഉള്ള ഇദ്ധെഹത്തിനെതിരില്‍ പ്രതികരിക്കുവാന്‍ നാട്ടുകാര്‍ക്ക് ഭയമാണ് .

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്നോട് വാര്‍ഡ് തലത്തില്‍ മത്സരിക്കുവാന്‍ ആവശ്യപ്പെടുകയും ഞാന്‍ അതിനു വഴങ്ങാതിരിക്കുകയും ചെയ്തതില്‍ അദ്ദേഹം ക്ഷുഭിതനാണ് .
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ വന്നാല്‍ ഉന്നത സ്ഥാനം നല്‍കാം എന്നും അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു . അതും ഞാന്‍ നിരസിക്കുകയുണ്ടായി .
ഒരിക്കല്‍ സി ഡി എസ്‌ ഓഫീസില്‍ ഇദ്ദേഹം അക്രമം കാണിക്കുകയും, കസേര തല്ലിപ്പൊട്ടിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു .അതിനെതിരില്‍ ഞാന്‍ പോലീസില്‍ പരാതി കൊടുത്തു . എന്റെ ബന്ധുക്കളുടെ അടുക്കല്‍ ചെന്ന് അദ്ദേഹം കേസ് പിന്‍വലിക്കുവാന്‍ നിര്‍ബന്ധിക്കുകയും എനിക്ക് അതിനു വഴങ്ങേണ്ടി വരികയും ചെയ്തു .
എനിക്കെതിരെ സി ഡി എസ്‌ ചെയര്പെര്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റ ആളും അവരുടെ പിന്തുണക്കാരായ രണ്ടു സി ഡി എസ്‌ അംഗങ്ങളും ഇദ്ദേഹത്തോടൊപ്പം അപവാദ പ്രചാരണത്തിന് കൂട്ട് നില്‍ക്കുകയാണ് .
ബഹുമാന്യനായ മുന്‍ നിയമ - പൊതു മരാമത്ത് മന്ത്രി എം വിജയകുമാറിന്റെ പി എ ആയി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് . ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട അഴിമതികളുടെ പേരില്‍ ഇദ്ദേഹത്തിനെതിരെ നിരവധി വിജിലന്‍സ് കേസുകള്‍ ഉണ്ടായിരുന്നതായി അറിയുന്നു .
സര്‍ക്കാര്‍ അറിയിപ്പ് പ്രകാരം കുടുംബശ്രീ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ . കെട്ടി ചമച്ച ആരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായി പീഡിപ്പിക്കുന്ന ഈ നടപടിക്കെതിരെ ഒരു സ്ത്രീക്ക് താങ്ങാവുന്ന മാനസിക സമ്മര്‍ദ്ധങ്ങളുടെ അങ്ങേ അറ്റത്താണ് ഞാനിപ്പോള്‍ . എനിക്കെതിരില്‍ കള്ള ആരോപണങ്ങളുമായി നിരന്തരം പോസ്റ്റര്‍ ഇറക്കുന്നത്‌ മൂലം സ്ത്രീ എന്ന നിലയില്‍ ഉണ്ടാവുന്ന അങ്ങേ അറ്റത്തെ ബുദ്ധിമുട്ട് മൂലമാണ് അങ്ങേക്ക് ഈ പരാതി നല്‍കുന്നത് .സമൂഹ മദ്ധ്യത്തില്‍ സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കുവാനുള്ള അവസരം ഉണ്ടാക്കി നല്‍കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .

വിശ്വസ്ഥതയോടെ ,
ഷീജ നൗഷാദ്
സി ഡി എസ്‌ ചെയര്‍ പെര്‍സണ്‍ ,
ഇടവെട്ടി ഗ്രാമ പഞ്ചായത്ത്.

November 24, 2011
------------------------------------------------------------------------------------------------

ഈ പ്രശ്നത്തില്‍ രാഷ്ട്രീയ പിന്തുണയുണ്ടായിരുന്നു .



പത്രത്തിലൂടെയും പ്രാദേശിക ചാനലുകളിലൂടെയും അവര്‍ പ്രതിഷേധിച്ചു .
ബഹുമാനപ്പെട്ട പി ടി തോമസ്‌ എം പിയെ നേരില്‍ കണ്ടു .അദ്ദേഹം ഇടപെട്ടു .
പക്ഷെ സി പി എമ്മുകാരുടെ പാര്‍ശ്വ വര്തതികലായ ചില ഉദ്ധ്യോഗസ്തരുടെ  കളികള്‍ മൂലം  നീതി നിഷേധിക്കപ്പെട്ടു . ഏറ്റവും താഴത്തെ ഓഫീസ് മുതല്‍ മന്ത്രിയുടെ ഓഫീസില്‍ വരെ ചിലര്‍ ഇടപെട്ടു . അതില്‍ നിലവില്‍ പഞ്ചായത്ത് അംഗമായ എന്റെ അളിയനോട്  വ്യക്തി വിരോധം ഉള്ള ലീഗിലെ തന്നെ ചില ആളുകളും ഉണ്ട് . .

(നമ്മള്‍ എത്രയൊക്കെ നിഷേധിച്ചാലും പ്രാദേശിക തലത്തില്‍ ഇത്തരം ചേരി തിരിവുകള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ട് . )


ഈ ഗൂഡാലോചനക്ക്  പിന്നില്‍  പ്രാദേശിക സി പി എം  നേതാവിന്റെ വ്യക്തി വിദ്വേഷവും അഹങ്കാരവും മാത്രം .   പാര്‍ട്ടി മൂല്യങ്ങളൊന്നും ഇയാള്‍ക്ക് പ്രശ്നമേ അല്ല ..'കനാല്‍ ബോയ്സ് 'എന്ന പേരില്‍ ഇയാള്‍ക്ക് ഒരു അനുയായി വൃന്ടമുണ്ട് . എല്ലാവരും  ഇയാളെ ഭയന്ന് ജീവിക്കണമെന്ന് ഒരു നിര്‍ബന്ധ ബുദ്ധി ഇയാളുടെ ഇടപെടലുകളില്‍ വ്യക്തമാണ് .  എന്റെ ഭാര്യ സി പി എമ്മില്‍ ചേരാന്‍  വിസമ്മതിച്ചതിനാണ്   ഇയാളുടെ പീഡനം . അഞ്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ സി പി എം മെമ്പറുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവും കാണുന്നില്ല .

ഇതാ ഈ അടുത്ത് നടന്ന സംഭവം .
 ഇയാള്‍ നടത്തിയ അതിക്രമങ്ങളില്‍ ഇയാള്‍ക്കെതിരെ സാക്ഷി പറയുവാന്‍ പോലും ആളുകള്‍ ഭയപ്പെടുന്നു ...





ഇത്തരം ആളുകള്‍ ഉള്ള പാര്‍ട്ടിയില്‍ എങ്ങനെ ആളുകള്‍ ചേരും ?  ക്രിമിനല്‍ സ്വഭാവമുള്ള ഒരു കൂട്ടം ആളുകളുടെ തണലില്‍ ബുസ്സിനെസ്  നടത്തുന്ന ഇവര്‍ക്ക് പാര്‍ട്ടി ഒരു മറ മാത്രം .


സംഘടിതമായി, ഉദ്ധ്യോഗസ്ഥ തല്ത്തിലുള്ളവരെ കൂട്ട് പിടിച്ചു തങ്ങളുടെ എതിരാളികളെ കള്ളക്കേസില്‍ കുടുക്കി , തലയറുക്കുവാന്‍ കൊട്ടേഷന്‍ കൊടുത്തു ഈ പാര്‍ട്ടി എത്ര നാള്‍ മുന്നോട്ടു പോകും ?
പ്രബുദ്ധ കേരളം അതിനു അനുവദിച്ചു കൂടാ ...
നിലവില്‍ 'പിടി കൂടിയത്  'പരല്‍' മീനുകളെ മാത്രം' എന്ന്  കേന്ദ്ര ആഭ്യന്തര സഹമന്ത്രി
 മുല്ലപ്പള്ളി രാമചന്ദ്രന്‍   പറഞ്ഞത് ശരിയാണെങ്കില്‍ വമ്പന്‍ സ്രാവുകളെ പിടികൂടാനുള്ള ഇശ്ചാശക്തി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുണ്ട് എന്ന് ഇത് വരെയുള്ള അന്വേഷണ പുരോഗതി വെളിപ്പെടുത്തുന്നു .

എന്നാല്‍ മുന്‍പ് തന്നെ മുല്ലപ്പള്ളി മറ്റൊരു കാര്യം പറഞ്ഞിരുന്നു :
" ഭരണം മാറിയിട്ടും ഇടതു വലതു മുന്നണികളില്‍ ചില അവിശുദ്ധ ബന്ധങ്ങള്‍ ഇപ്പോഴും തുടരുന്നു "   എന്ന് .




അത്  അവസാനിച്ചിട്ടില്ല എങ്കില്‍ ചന്ദ്രശേഖരന്‍ വധത്തിന്റെ  പേരില്‍ 'പരലു'കളെ മാത്രം പിടിച്ചു അന്വേഷണ സംഘം പിന്മാറേണ്ടി വരും ... അതുണ്ടാവാതിരിക്കട്ടെ ...!!!

 അക്രമ രാഷ്ട്രീയവും, 'ഇവെന്റ്റ്  മാനേജ് മെന്റ് 'വഴി അതിനെ വെള്ള പൂശലും ശീലമാക്കിയ സി പി എമ്മിനെ ശുദ്ധീകരിക്കാനെങ്കിലും ചന്ദ്രശേഖരന്റെ വധത്തിനു പിന്നിലെ വമ്പന്മാരെ പുറത്ത് കൊണ്ട് വരുന്നതിലൂടെ സാധിക്കട്ടെ .


ചന്ദ്രശേഖരന്റെ വധത്തിലൂടെ  പിതാവിനെയും ഭര്‍ത്താവിനെയും മകനെയും നഷ്ടമായ അദ്ധേഹത്തിന്റെ കുടുംബത്തോട് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഐക്യ ദാര്‍ട്ട്യം  പ്രഖ്യാപിച്ചു കൊള്ളുന്നു .


image credits :google

സമദൂരം എന്ന ശരി ദൂരം

രാഷ്ട്രീയക്കാരും മത പണ്ഡിതന്മാരും ,സാമുദായിക സംഘടനാ നേതാക്കളും ഇല്ലായിരുന്നെങ്കില്‍ പത്രക്കാരും ചാനലുകാരും എങ്ങനെ ജീവിച്ചു പോകുമായിരുന്നു എന്നത് ഗവേഷണ വിഷയമാക്കേണ്ട കാര്യമാണ് .
 ഒരു 'ഇര'യെ കിട്ടിയാല്‍ പരമാവധി 'അലക്കി'കൊടുക്കുക എന്നത് പത്രങ്ങളില്‍ ജോലി ചെയ്യുന്ന വിദൂഷക വേഷങ്ങളുടെ കര്‍ത്തവ്യമാണ് . അതില്‍ കാര്ട്ടൂണിസ്റ്റ് , ഹാസ്യ സാഹിത്യകാരന്‍ എന്ന ഭേദമില്ല . എപ്പോള്‍ 'കുലം കുത്തി'യാകും എന്ന ഭയം മാത്രമേ പത്ര, ചാനല്‍ മാനേജ് മെന്റിന് വേണ്ടൂ ..
മനോരമക്ക് വേണ്ടി വരച്ചു കൊണ്ടിരുന്ന യേശുദാസന്‍ ഇപ്പോള്‍ ദേശാഭിമാനിയില്‍ വരയ്ക്കുന്നു . അല്ല 'കുലം കുത്തു'ന്നു .കൈരളിയുടെ ജീവനായിരുന്ന ബ്രിട്ടാസിന് ഏഷ്യ നെറ്റില്‍ ആണ് 'കുലം കുത്ത് 'തരപ്പെട്ടത് ...

(കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് ഒഴിവ്വില്ലാത്തത് കൊണ്ടാവണം പരമാവധി ഭംഗിയായി കുലം കുത്തി ഇവരെ പോലുള്ളവര്‍ ജീവിച്ചു പോകുന്നു ...)

ഇതൊക്കെ അതിന്റെ സ്പിരിറ്റില്‍ മനസ്സിലാക്കി ചിരിച്ചു തള്ളാന്‍ മാത്രം വിവരവും വിവേകവും ഉണ്ട് എന്ന് കരുതിയിരുന്ന ഒരാളുടെ  പ്രതികരണം ഞെട്ടിച്ചു കളഞ്ഞു .. 

സാക്ഷാല്‍ സുകുമാരന്‍ നായര്‍ വകയായിരുന്നു ഈ പ്രതികരണം.

 ഇന്നത്തെ മാതൃ ഭൂമിയില്‍ ...അദ്ധേഹത്തിന്റെ വേവലാതി കാണുക .




തന്റെ വാക്കുകളെല്ലാം കേരളീയ സമൂഹം ഗൌരവത്തില്‍ കാണുന്നില്ല എന്ന പരാതിയല്ലേ അറിയാതെ അദ്ദേഹം പങ്കു വെക്കുന്നത് ? വായിച്ചു നോക്കുക . വിധിയെഴുതുക .തന്റെ വാക്കുകള്‍ കേരളീയ സമൂഹം എങ്ങനെ കാണുന്നു എന്ന് ചിന്തിക്കാന്‍ അദ്ദേഹം തയ്യാറാകട്ടെ




നര്‍മ്മം എന്ന് വെണ്ടക്കാ മുഴുപ്പില്‍ എഴുതിയത് അദ്ദേഹം കണ്ടതാണോ പ്രശ്നം . ?
സത്യത്തില്‍ താനെന്തു പറയുന്നു എന്ന് രണ്ടു വട്ടം ആലോചിച്ചു പറയുന്നതല്ലേ അദ്ദേഹം ചെയ്യേണ്ടത് ?

ഇവര്‍ക്ക് സ്ഥല കാല ബോധമില്ലേ ?

 
 
 
'ബ്ലോഗ്ഗര്‍'  ഈ അടുത്ത കാലത്ത്   കാണിച്ച ഒരു വിഡ്ഢിത്തമായിരുന്നു ഏപ്രില്‍ മാസത്തോടെ പഴയ ഡാഷ് ബോര്‍ഡ്‌  പൂര്‍ണ്ണമായും മാറ്റി എല്ലാ അക്കൌണ്ടുകളും പുതിയ ഡാഷ് ബോര്‍ഡിലേക്ക് മാറ്റും എന്ന് ...എന്നാല്‍ ഏപ്രില്‍ കഴിഞ്ഞു മെയ്‌ ആയിട്ടും  ഏപ്രില്‍ മാസത്തിനു ശേഷം 
അതെ സന്ദേശം തന്നെ കാണിച്ചു കൊണ്ടിരുന്നതല്ലാതെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല . ഏപ്രില്‍ കഴിഞ്ഞു മെയ്‌ ആയതു ബ്ലോഗ്ഗര്‍ അറിഞ്ഞ മട്ടു കൂടി കാണിച്ചില്ല ...

അത് കൊണ്ട് പക്ഷെ നമുക്കൊന്നും യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല .
 
 
എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിലും അത് പോലെ ചിലത്  നടക്കുന്നുണ്ട് എന്നത് സ്ഥിരമായി നമ്മുടെ മുന്നില്‍ കണ്ടിട്ടും ഒരിടത്തും ആരും   അതിനെ പറ്റി
പരാമര്‍ശിച്ചു കണ്ടില്ല ..പറഞ്ഞു വന്നത് ആരോഗ്യ ഇന്ഷുറന്സ് കാര്‍ഡുമായി ബന്ധപ്പെട്ടു നമ്മുടെ ന്യൂസ്‌ ചാനലുകളില്‍ സ്ക്രോല്‍ ചെയ്തു കാണിക്കുന്ന പരസ്യങ്ങളെ കുറിച്ചാണ് .. ഏപ്രില്‍ മുപ്പതോട് കൂടി ആരോഗ്യ ഇന്ഷുറന്സ് പുതുക്കുന്ന പരിപാടി അവസാനിച്ചു എന്നാണു മനസ്സിലാക്കുന്നത് . (എന്നാല്‍ ചിലയിടങ്ങളില്‍ അത് തുടരുന്നുണ്ട് എന്നും അറിയുന്നു .)  ഏപ്രില്‍ 30  വരെ കാര്‍ഡ്‌ പുതുക്കുവാന്‍ അവസരമുണ്ട് എന്ന പരസ്യം ഇപ്പോഴും (അഥവാ ഇന്ന് പകല്‍ 11 മണിക്കും ) ചില ന്യൂസ്‌ ചാനലുകളില്‍ സ്ക്രോല്‍ ചെയ്തു കാണിക്കുന്നുണ്ട് . 
 
 
 (ഔദ്യോഗിക സൈറ്റ് ലും (http://www.chiak.org/ )നോക്കിയാല്‍ എന്താണ് ഏതാണ് എന്ന് മനസ്സിലാകുന്നില്ല ..സൈറ്റ്  ന്റെ ഏറ്റവും താഴെ മറ്റൊരു പരസ്യം മാത്രം .  )
ഏപ്രില്‍ കഴിഞ്ഞു മെയ്‌ ആയതു ഇവരൊന്നും അറിഞ്ഞില്ലേ ..?
 
ആരുടെ പണമാണ് ഈ പരസ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നത് ?
 
ചുരുങ്ങിയ പക്ഷം സ്ക്രോല്‍ ചെയ്യിക്കുന്ന ചാനല്‍ പ്രവര്തകരെങ്കിലും അറിയേണ്ടേ ..? 
 
അതോ കിട്ടുന്ന കാശ് കളയണ്ട എന്ന് വിചാരിച്ചു കണ്ണടക്കുന്നതോ ? 

ആവശ്യമുണ്ട് ...ഫേസ് ബുക്ക്‌ പ്രൊഫൈലുകള്‍ അല്ലെങ്കില്‍ പേജുകള്‍ !!!



ഇന്റര്‍നെറ്റ്‌  എന്നാല്‍ ഫേസ് ബുക്ക്‌  എന്നാണു ഇപ്പോഴത്തെ പ്രമാണം ....
 ഗൂഗിള്‍  ബസ്‌  നിര്‍ത്തിയ ശേഷം  ഫേസ് ബുക്കില്‍ ഒരു  ഇരച്ചു  കേറ്റം  അനുഭവപ്പെടുന്നുണ്ട് . ആദ്യം എന്ത് ചെയ്യണം ?എവിടെ തുടങ്ങണം? എന്നൊക്കെ കരുതി അറച്ചു  നില്‍ക്കുന്നവരെ ഏതെങ്കിലും 
ഗ്രൂപ്പില്‍  ചേര്‍ത്ത് വിട്ടാല്‍ മതി . പിന്നെ ഗ്രൂപ്പുകള്‍  അവരെ കൈകാര്യം ചെയ്തു വിട്ടോളും . !!!

ഗ്രൂപ്പ് നോട്ടിഫികെഷന്‍  നോക്കി ഗ്രൂപ്പുകള്‍ മാറി മാറി കേറി  അവസാനം ഫേസ് ബുക്കില്‍ നിന്നും    ഇറങ്ങാന്‍  നല്ല നേരം നോക്കേണ്ട അവസ്ഥ പിടി പെട്ടിരിക്കുന്നു ...!!!



ഇനി ഒരു മാറ്റം വേണം ...... അതെ മാറ്റം.....:)

ഇനി ഗ്രൂപ്പുകളുടെ ആഴങ്ങളിലേക്ക് നമ്മുടെ പ്രതികരണങ്ങള്‍   വലിച്ചെറിയുന്നില്ല . നാല് പേര് വായിക്കുന്ന ആളുകളുടെ പ്രൊഫൈല്‍ wall  തന്നെ പിടിക്കാന്‍ തീരുമാനിച്ചു .രാഷ്ട്രീയം പറയുന്നവരെയാണ്   ആദ്യം ലക്ഷ്യമിട്ടത് .




അതിനുള്ള അന്വേഷണം നടത്തിയപ്പോള്‍ മനസ്സിലായത്‌ ഫേസ് ബുക്കില്‍ പലരും കൊട്ടും കുരവയുമായി
പ്രൊഫൈല്‍ തുടങ്ങിയതല്ലാതെ ഒന്നും തന്നെ ലൈവ്  ആയി പങ്കു വെക്കുന്നില്ല എന്ന് . !!!
ഉള്ള പ്രൊഫൈല്‍ തന്നെ ഒരു 'ഹായ് 'പറഞ്ഞിട്ട് പോകലും അസിസ്ടന്റിനോട്  'ഇവന്മാരെ വട്ടാക്ക്' എന്ന് പറഞ്ഞിട്ട് കള്ള  ചിരിയുമായി മുങ്ങലുമാണ് എന്ന് പിടി കിട്ടുന്നുണ്ട്‌ . അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . നമുക്ക് തന്നെ സമയം തികയുന്നില്ല . പിന്നെ അവര്‍ക്കെവിടെ ഇതിനൊക്കെ സമയം . ഒരു പേര്‍സണല്‍ അസിസ്ടന്റ്റ് നെ വെച്ച് മാനേജ് ചെയ്യാന്‍ പറ്റുന്ന  പണിയല്ലല്ലോ  ഇത് .



      പിന്നെയും സജീവമാകുന്നത്  പാര്‍ട്ടി അണികളും അനുഭാവികളുമാണ് .
അവരുമായി ഗ്രൂപ്പുകളില്‍ ഇടപെട്ടു അവരും നമ്മളും ചീത്തയാകുന്ന ലക്ഷണമാണ് .

പ്രിയ വായനക്കാര്‍  രാഷ്ട്രീയ മത വിഷയങ്ങള്‍ സജീവമായി  കൈകാര്യം ചെയ്യുന്ന ഫേസ് ബുക്ക്‌ പ്രൊഫൈല്‍ അല്ലെങ്കില്‍ പേജ്  ലിങ്കുകള്‍ താഴെ  കമന്റ്‌ ആയി ഇട്ടു തന്നാല്‍ അവരുടെ വാളില്‍  (wall )   'വാളുമാ'യി ചാടിക്കോളാം. :) ശരിയായ പ്രൊഫൈല്‍ ആണ് എന്ന് ഉറപ്പു വരുത്തണമെന്ന് അപേക്ഷിക്കുന്നു ....

ഈ ഫേസ് ബുക്ക്‌ ഗ്രൂപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ എന്നെ ഒന്ന്  സഹായിക്കൂ 



ആര്യാടന്റെ ഉള്ളിലെന്താണ് ?

image credit : ജയരാജ്
രാഷ്ട്രീയ പൊതു യോഗങ്ങളില്‍  അഖിലേന്ത്യാ നേതാക്കള്‍  വിമാന മാര്‍ഗ്ഗം വരുമ്പോള്‍ മുന്‍പ് പറഞ്ഞ സമയത്തെക്കാള്‍  ഒന്നോ രണ്ടോ മണിക്കൂര്‍ വൈകി  വരാറുണ്ട് .ചിലപ്പോള്‍ അതിലും വൈകും . അത് വരെ സദസ്സിനെ പിടിചിരുത്തുവാന്‍ അല്പം എരിവും പുളിയും ചേര്‍ത്ത് സംസാരിക്കുവാന്‍ കഴിവുള്ള ചില നേതാക്കളെ കൊണ്ട് സമകാലിക രാഷ്ട്രീയം തങ്ങളുടെ പാര്‍ട്ടിക്ക് അനുകൂലമാണെന്ന വിധത്തില്‍ പ്രസംഗിപ്പിക്കും ... (പൂര്‍ണ്ണമായും ഒരു രാഷ്ട്രീയ കക്ഷിക്കും അനുകൂല സാഹചര്യം കേരളത്തില്‍ വളരെ അപൂര്‍വ്വമായേ ഉണ്ടായിട്ടുള്ളൂ ..അന്നൊക്കെ പെട്ടി ചുമന്നവനും തൂപ്പുകാരനുമൊക്കെ (പ്രയോഗത്തിനു  മുരളീധരന് കടപ്പാട് )   സീറ്റ് കിട്ടുകയും ജയിക്കുകയും ഒക്കെ ചെയ്യും .) അതിലെ  എരിവും പുളിയും ആസ്വദിച്ചു പര്ര്ടി പ്രവര്‍ത്തകരും അനുഭാവികളുമൊക്കെ സമയം കൊല്ലുകയും അഖിലേന്ത്യാ നേതാക്കളെ കാണുവാനും അവര്‍ പറയുന്നത് കേള്‍ക്കുവാനും കാത്തിരിക്കുകയും ചെയ്യും ...
അഖിലേന്ത്യാ നേതാക്കള്‍ പറഞ്ഞതിലും കൂടുതല്‍ ശ്രോതാക്കളുടെ മനസ്സില്‍ ഇടം പിടിക്കുക ഇത്തരം 'സമയം കൊല്ലി' പ്രാസംഗികര്‍ പറഞ്ഞ കാര്യങ്ങളാണ് ..

അത്തരത്തില്‍ ചില അഖിലേന്ത്യാ  നേതാക്കളെ കണ്ടിട്ടുണ്ട് ...
മുരളീ മനോഹര്‍ ജോഷി (രഥയാത്ര നടത്തിയപ്പോള്‍ ), വി പി സിംഗ് ,സോണിയ ഗാന്ധി , രാഹുല്‍ ഗാന്ധി  തുടങ്ങി ധാരാളം പേരെ .. അന്നൊക്കെ ഈ കാര്യം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് . അതിനൊരു മാറ്റം കണ്ടത് മഅദനി  വന്നപ്പോഴാണ് .. അത് വരെ കേട്ട പ്രസംഗങ്ങളൊക്കെ മറന്നു ശ്രോതാക്കള്‍ ഹരം പിടിക്കുക മഅദനി യുടെ പ്രസംഗത്തിലാണ് ...


ഈ ചാനല്‍ യുഗത്തിലും ഉണ്ട് അത്തരം മസാല  വിഭാഗക്കാര്‍ .ചാനല്‍  ക്യാമറകള്‍ക്ക് വേണ്ടി അവര്‍ എന്തും പറയും ..ആര്‍ക്കും എന്തും എപ്പോഴും പറയാവുന്ന വിധം ദുര്‍ബലമാണ്  കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം .. അതിന്റെ ക്ഷീണം കാലാ കാലങ്ങളായി അത് അനുഭവിക്കുന്നുമുണ്ട് .അത് മുതലെടുത്ത്‌ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്‌ പാര്‍ട്ടിയെ കരുവാക്കുന്ന ചില നേതാക്കള്‍ ഈ അടുത്തായി മുസ്ലിം ലീഗിനെതിരെ രംഗത്ത് വന്നിട്ടുണ്ട് .
പരസ്യ പ്രസ്താവന കെ പി സി സി പ്രസിഡന്റ്‌ വിലക്കിയെങ്കിലും  ചാനലുകാര്‍ മദ്യപാന രംഗങ്ങള്‍ കാണിക്കുമ്പോള്‍ 'മദ്യപാനം ആരോഗ്യത്തിനു  ഹാനികരം' എന്ന്  എഴുതി കാണിക്കുന്ന പോലെ പറയേണ്ടതൊക്കെ പറഞ്ഞിട്ട് 'ഞാനൊന്നും പറഞ്ഞില്ല, എനിക്ക് പാര്‍ട്ടി  വിലക്കുണ്ട് 'എന്ന് പറഞ്ഞു  കെ പി സി സി പ്രസിഡന്റ്‌ ന്റെ വാക്കുകളെ പുല്ലു വില കല്‍പ്പിക്കുന്ന ആര്യാടന്‍  മുഹമ്മദിനെയും , കെ മുരളീധരനെയും കോണ്‍ഗ്രെസ്സുകാരായി കാണാന്‍ ലീഗുകാര്‍ക്ക് കഴിയുമോ ? ഇല്ലാ...കഴിയില്ല .
ആര്യാടനെയും മുരളിയെയും കോണ്‍ഗ്രസ്‌ പാര്‍ട്ടി കേവലം മസാല പ്രാസംഗികര്‍ എന്ന സ്ഥാനത്  തുടരാന്‍ അനുവദിക്കുന്നത് ആ സംഘടനയുടെ സംഘടനാപരമായ ദൌര്‍ബല്യം കൊണ്ട് മാത്രമാണ് .

ലീഗ് ജനാധ്പത്യ സംവിധാനത്തില്‍ മാന്യമായി നില നില്‍ക്കുന്നത് മതേതര മുഖം മൂടി അണിഞ്ഞ ഇത്തരം വ്യാജ കൊണ്ഗ്രെസ്സ്കാരന് സഹിക്കാന്‍ കഴിയുന്നില്ല .. ഇന്നലത്തെ പ്രസ്താവന ടി വി യില്‍ കാണിച്ചിരുന്നു .. 

ഹോ എന്തായിരുന്നു ആള്‍ക്കൂട്ടം !!!!(ഒഴിഞ്ഞ കസേരകളായിരുന്നു കൂടുതല്‍ )
 
 ആര്യാടനെ കേള്‍ക്കാന്‍ എത്തിയ ജനക്കൂട്ടത്തെ കാണുക ...:) 

ഇത്രയേ ഉള്ളൂ ഇപ്പോള്‍ ആര്യാടന്റെ വില
http://youtu.be/zHldW4SykG4?t=1m25s

പക്ഷെ തന്റെ മുന്നില്‍ ചാനലുകാര്‍ ചെവി കൂര്‍പ്പിച്ചു നില്‍ക്കുന്നു എന്നറിയാവുന്ന ആര്യാടന്‍ അവര്‍ക്ക് വേണ്ടത് കൊടുത്തു .. ആര്യാടന് വേണ്ടത് കോണ്‍ഗ്രസ്‌ പാര്‍ട്ടിയും യു ഡി എഫും വളരുകയല്ല ...ലീഗിനെ തളര്തലാണ് ... ...ഇത് പോലെ ആയിരം ആര്യാടന്മാരെ നേരിട്ട പ്രസ്ഥാനമാണ് ലീഗ് ...ചുരുങ്ങിയ പക്ഷം മുന്നണി മര്യാദയെങ്കിലും പാലിക്കാന്‍ ആര്യാടന്‍ തയ്യാറാകട്ടെ ...തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു  മത്സരിക്കുമ്പോള്‍ മാത്രമുള്ള മതേതര സര്‍ട്ടിഫികേറ്റ്  ലീഗിന് വേണ്ട . ആര്യാടന്റെ കപട മതേതരത്വം ലീഗുകാര്‍ വലിച്ചു കീറുക തന്നെ ചെയ്യും .

നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് വിജയിക്കും , വിജയിക്കണം

നെയ്യാറ്റിന്‍കര ഉപ തിരഞ്ഞെടുപ്പ്  അടുത്ത June 2  നു  നടക്കുകയാണ്  . മൂന്നു മുന്നണികളും സ്ഥാനര്തികളെ  പ്രഖ്യാപിച്ചു തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി തുടങ്ങി . സി പി എമ്മില്‍ നിന്നും ,   സി പി എമ്മില്‍ നിന്ന് ലഭിച്ച എമ്മെല്ലേ  സ്ഥാനവും രാജി വെക്കുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത നെയ്യാറ്റിന്‍കര മുന്‍ എമ്മെല്ലേ  ആര്‍  ശേല്‍വരാജാണ്  യു ഡി എഫ് സ്ഥാനാര്‍ഥി . ഇടതു സ്ഥാനര്തിയായി  യു ഡി എഫില്‍ നിന്നും പുതുതായി  ഇടതു പാളയത്തില്‍ ചേക്കേറിയ എഫ്. ലോറന്‍സ് ആണ് മത്സരിക്കുന്നത് . കേന്ദ്രത്തില്‍  മുന്‍ റെയില്‍വെ  സഹ മന്ത്രി ആയിരുന്ന ഓ രാജഗോപാലാണ്  ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്നത് .




ചിത്രത്തിന് കടപ്പാട് :ഫേസ് ബുക്ക്‌ 

ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടതു പാളയം വളരെ വ്യക്തമായ ആസൂത്രണം നടത്തി പ്രചരണം സംഘടിപ്പിക്കുന്നത്  കേരളീയ സമൂഹം കണ്ടറിഞ്ഞിട്ടുള്ളതാണ് .
(സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള പ്രചാരണത്തിന്റെ ഒരു ഉദാഹരണം മാത്രമാണ് മുകളിലെ ചിത്രം .)
ഈ വൃത്തി കെട്ട  സംസ്കാരം വളരെ  ആഴത്തില്‍ വേരൂന്നിയ ഒരു വിഭാഗമാണ്‌  ഇവര്‍ .

ഏറ്റവും വലിയ ജനാധിപത്യ ധ്വംസകനെയും  നേതൃത്വത്തില്‍ ഇരുത്തി 'ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രചാരണം' സംഘടിപ്പിക്കുവാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സി പി എം . 
ഏറ്റവും വലിയ അഴിമതിക്കാരനെയും   നേതൃത്വത്തില്‍ ഇരുത്തി 'അഴിമതിക്കെതിരെ പ്രചാരണം' സംഘടിപ്പിക്കുവാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സി പി എം .
 
പാര്‍ട്ടിയുടെ ചട്ടക്കൂടിനുള്ളില്‍ ഏതാനും ഏകാധിപതികള്‍ക്ക് പാര്‍ട്ടി അണികളെ എന്തും പറഞ്ഞു വിശ്വസിപ്പിച്ചു  ചൂഷണം  ചെയ്യുവാന്‍ കഴിയുന്ന പാര്‍ട്ടി .
ജനാധിപത്യ മുഖം പുറമേക്ക് അണിയുകയും പാര്‍ട്ടിയുടെ നേതൃ തലത്തിലുള്ള ഏതാനും വ്യക്തികള്‍ പാര്‍ട്ടിയെ അടക്കി ഭരിച്ചു  പാര്‍ട്ടിയുടെ  മുഖ്യ ശത്രുക്കളായ മുതലാളിത്തവുമായി ചങ്ങാത്തം പുലര്‍ത്തുന്ന പാര്‍ട്ടി . 



നെയ്യാറ്റിന്‍കരയില്‍ എങ്ങനെയും വിജയിക്കുക എന്ന ലക്ഷ്യവുമായി   അവര്‍ പ്രചാരണ തന്ത്രങ്ങളുമായി എത്തിക്കഴിഞ്ഞു . ആര്‍ ശെല്‍വരാജ് പാര്‍ട്ടിയെ വഞ്ചിച്ചു എന്നാണു അവര്‍ ഉയര്‍ത്തുന്ന മുഖ്യ ആരോപണം ...തൊട്ടടുത്ത  മണ്ഡലമായ കാട്ടാക്കടയിലെ 2011 ചരിത്രം സി പി എം മറന്നു പോയോ ? (അങ്ങനെയെങ്കില്‍  കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ്  കിട്ടാതെ  ഇടതു സ്ഥാനാര്‍ഥി വേഷം കെട്ടിയ   ജയാ ഡാലി  എന്ന  യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയെക്കാള്‍ അന്തസ്സുള്ളവനാണ് ആര്‍ ശെല്‍വരാജ് എന്ന് സി പി എം സമ്മതിച്ചേ തീരു ..കാരണം ശേല്‍വരാജിനു കിട്ടിയ,ജയിച്ച  സീറ്റ് രാജി വെച്ചിട്ടാണ് സി പി എം വിട്ടത് .  )
 പാര്‍ട്ടി വിടുന്നവരൊക്കെ വഞ്ചകര്‍ ആണ് ,   വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്   എന്ന  സ്ഥിരം മുദ്രാവാക്യം മാത്രമാണ് ഇത്  . അത് ആര്‍ക്കും പറയാവുന്ന ഒരു ആരോപണം മാത്രം . പാര്‍ട്ടി മാറി ജനങ്ങളെ അഭിമുഖീകരിക്കുന്നവരോന്നും ജനങ്ങള്‍ക്ക്‌ സ്വീകാര്യര്‍ അല്ലെങ്കില്‍  എങ്ങനെയാണ്   ജനങ്ങള്‍ അവരെ വീണ്ടും വിജയിപ്പിക്കുക ? പാര്‍ട്ടി മാറി  മത്സരിച്ചു   ജയിച്ചവര്‍ക്ക്‌ കേരളത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട് .അതില്‍ ഇടതും വലതുമുണ്ട് . പിന്നെ എങ്ങനെയാണ്  സി പി എമ്മില്‍ നിന്നും ഒരാള്‍   പാര്‍ട്ടി മാറിയാല്‍ മാത്രം  അയാള്‍ കൊള്ളരുതാത്തവനാകുന്നത്   .?


പാര്‍ട്ടി വോട്ടുകള്‍ കൊണ്ടല്ല ശെല്‍വരാജ് വിജയിച്ചത് എന്ന് സി പി എം തന്നെ സമ്മതിച്ച കാര്യമാണ് . ശേല്‍വരാജിനു നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഉള്ള വ്യക്തി ബന്ധങ്ങളാണ്  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയത്തിനു  സഹായിച്ചത് എന്ന് ചാനല്‍ ചര്‍ച്ചകളില്‍ സി പി എം നേതാക്കള്‍ തന്നെ ആവര്‍ത്തിച്ച കാര്യമാണ് .പാറശ്ശാല മണ്ഡലത്തില്‍ നിന്നും ആര്‍ ശേല്‍വരാജിനെ  നെയ്യാറ്റിന്‍കരയിലേക്ക്  മാറ്റി മത്സരിപ്പിച്ചതും ഈ വോട്ടുകള്‍ ലക്‌ഷ്യം വെച്ചാണ് .   അത്തരത്തില്‍ പാര്‍ട്ടിക്ക് അതീതമായി വോട്ടു നേടിയ ഒരാളെ അയാള്‍  പാര്‍ട്ടിയെ വഞ്ചിച്ചു  അത് കൊണ്ട്  അയാളെ എതിര്‍ത്തു വോട്ടു ചെയ്തു തോല്‍പ്പിക്കണം  എന്ന് പറഞ്ഞു  സി പി എം  രംഗത്തിരങ്ങിയാല്‍ അത് ഗുണകരമാകുക ശേല്‍വരാജിനു തന്നെയാണ് . യാതൊരു സംശയവും വേണ്ട . യു ഡി എഫ് വോട്ടുകളും  ശേല്‍വരാജിനു വ്യക്തിപരമായി കിട്ടുന്ന ഇടതു വോട്ടുകളും നെയ്യാറ്റിന്‍കരയില്‍ ശേല്‍വരാജിനു നല്ല ഭൂരിപക്ഷം നല്‍കും എന്നതില്‍ സംശയം വേണ്ട .

പിന്നെ ശെല്‍വരാജ്  പറഞ്ഞ 'ആത്മഹത്യ' പ്രയോഗമാണ് . നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ഇത് വരെയുള്ള  പരാമര്‍ശങ്ങള്‍ എടുത്തു നോക്കൂ . അവരില്‍ എത്ര പേര്‍ പറഞ്ഞത് തിരുത്താത്തവര്‍ ഉണ്ട് .?  രാഷ്ട്രീയം ഒറ്റയാള്‍ പട്ടാളങ്ങളല്ല . അത് ഒരു പടയണിയാണ് . അതില്‍ കൂട്ട് ചേരലും ,കൊഴിഞ്ഞു പോകലും സ്വാഭാവികമാണ് . അത് നമ്മുടെ രാഷ്ട്രീയ  പോരാട്ടങ്ങളില്‍ ഒരു ചലനവും ഉണ്ടാക്കുന്നില്ല എങ്കില്‍  അതില്‍ വെറുതെ വേവലാതിപ്പെടേണ്ട . ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിന്റെ  മറ്റൊരു മാറ്റുരക്കല്‍ കൂടിയാണ്  നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് .അത് കൊണ്ട് തന്നെ ജനകീയ അംഗീകാരം ശേല്‍വരാജിനും യു ഡി എഫ്ഫിനുമാണ് .സംശയമുള്ളവര്‍ക്ക്  June  മാസം 15 തിയതി വരെ കാത്തിരിക്കാം  .
(സഖാക്കള്‍ക്ക് പോലും സംശയമില്ല എന്നത് വേറെ കാര്യം.   )











POLL: നെയ്യാറ്റിന്‍കര : വിജയം ആര്‍ക്കൊപ്പം ?


യു ഡി എഫ് എന്നാല്‍ കോണ്‍ഗ്രസ്‌ മാത്രമോ ?


മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി പദവി അംഗീകരിച്ചു മന്ത്രി സത്യപ്രതിജ്ഞ ചെയ്തിട്ടും  യു ഡി എഫിലെ കോലാഹലങ്ങള്‍ അവസാനിച്ചു കാണുന്നില്ല . !!!
ക്ഷമിക്കണം യു ഡി എഫ്ഫിലല്ല കോണ്‍ഗ്രസില്‍ . 
അവിടം പണ്ടേ കോലാഹലങ്ങള്‍ക്ക് പേര് കേട്ട സ്ഥലമാണല്ലോ .
 നേതാക്കന്മാരും അവരുടെ പേരില്‍ ഗ്രൂപ്പുകളും മാത്രമുള്ള ഒരു ആള്‍ക്കൂട്ടം മാത്രമാണ് കോണ്‍ഗ്രസ്‌ . അവരുടെ കൂട്ടത്തില്‍ ജനപ്രിയരായ ചില  നേതാക്കള്‍ ഉള്ളത് കൊണ്ട് ഇന്നും ആ പാര്‍ട്ടി കേരളത്തില്‍  അധികാരത്തിലിരിക്കുന്നു. ഒരു പാര്‍ട്ടി എന്ന നിലയില്‍ കൂട്ടായ തീരുമാനം എടുക്കുന്നതില്‍ വന്‍ പരാജയമാണ് എന്ന് മാത്രമല്ല , കവലയില്‍ പറയേണ്ടത് പാര്‍ട്ടി യോഗത്തിലും പാര്‍ട്ടി യോഗത്തില്‍ പറയേണ്ടത് കവലയിലും പറയുന്ന സംസ്കാരം അവരില്‍ വേര് ഉറപ്പിക്കുന്നു എന്നതാണ് ഖേദകരം .

കെ മുരളീധരന്‍  കേരള രാഷ്ട്രീയത്തിലെ പ്രഗല്‍ഭനായ അച്ഛന്റെ മോനാണ് . 
ഉരുളക്കു ഉപ്പേരി എന്ന മട്ടിലുള്ള മുരളീധരന്റെ വാക്കുകള്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് തന്നെ പലപ്പോഴും ആവേശഭരിതമായിരുന്നു.   എന്നാല്‍ ഈ അടുത്ത കാലത്ത് (കൃത്യമായി പറഞ്ഞാല്‍ പുതിയ മന്ത്രി സഭയില്‍ അംഗമാകുവാന്‍ കഴിയാതെ വന്നപ്പോള്‍ മുതല്‍ ) മുരളീധരന്‍ ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി  സംസാരിക്കുന്നു എന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ വളരെ കൃത്യമായി മനസ്സിലാക്കാം, അത് ഉമ്മന്‍ ചാണ്ടി എന്ന മുഖ്യ മന്ത്രിയെ താഴെ ഇറക്കുക എന്ന ലക്ഷ്യത്തിലാണ് എന്ന് . 
പകരം രമേശ്‌ ചെന്നിത്തലയെ മുഖ്യനാക്കുകയും കെ പി സി സി കസേര തനിക്കു സ്വന്തമാക്കുകയും ചെയ്യാം . അതിനുള്ള കസര്‍ത്തുകള്‍ മാത്രമാണ് : ' ഞാന്‍ ചോദിക്കുകയാണ്  സുഹൃത്തുക്കളെ , ആയിരത്തി തൊള്ളായിരത്തി ഒന്നില്‍ എന്ത് സംഭവിച്ചു ? ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ എന്ത് സംഭവിച്ചു ' എന്ന ശൈലിയിലുള്ള 'കവല പ്രഭാഷണങ്ങള്‍ ' .
ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ കൂടുതല്‍ പരിഗണന കിട്ടുന്നു എന്ന് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില് ‍വിലപിച്ച ആര്യാടന്‍ മുഹമ്മദ്‌ സ്വന്തം മന്ത്രിസ്ഥാനം രാജിവെച്ച് ഒരു ഭൂരിപക്ഷ സമുദായംഗത്തെ മന്ത്രിയാക്കാന്‍ കെ.പി.സി.സി. യോട് നിര്‍ദ്ദേശിച്ചു ആത്മാര്‍ത്ഥ കാണിക്കുകയാണ് വേണ്ടത്.

കോണ്‍ഗ്രസില്‍ കുഴപ്പങ്ങളുണ്ടാക്കിയാലെ തനിക്കു രാഷ്ട്രീയ ഭാവി ഉള്ളൂ എന്ന് നന്നായി അറിയാവുന്ന മുരളീധരന്റെ  വാക്കുകള്‍ ഏറ്റു പിടിക്കുന്നവര്‍  ഇപ്പോഴും ലീഗിന് അഞ്ചാമതൊരു മന്ത്രിയെ കൂടി നല്‍കിയാല്‍ ഒലിച്ചു പോകുന്ന സാമുദായിക അസന്തുലിതാവസ്തയുടെ കണക്കു മാത്രം പറയുന്നില്ല .




അവര്‍ പറയേണ്ട ,നമ്മള്‍ക്ക്  ആ  കണക്കു ഒന്ന്  പരിശോധിക്കുമ്പോള്‍  കാണാന്‍ കഴിയുന്നത്‌  അതൊരു പേരും നുണയാണ് എന്നതാണ് . ഒന്നാമതായി യു ഡി എഫിലെ എമ്മെല്ലേ മാരുടെ കണക്കു പരിശോധിച്ചാല്‍72  ഇല്‍ 46 പേരും  നൂന പക്ഷ സമുദായക്കാരാണ് എന്നതാണ് . അപ്പോള്‍  യു ഡി എഫ്ഫ് പക്ഷം തന്നെ നൂന പക്ഷ സമുദായത്തിലെ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതാണ് എന്നത് അംഗീകരിച്ചേ പറ്റൂ . അതിന്റെ പ്രതിഫലനം മന്ത്രി സഭയില്‍ ഉണ്ടാകുന്നത് എങ്ങനെയാണ് അസന്തുലിതാവസ്ഥ ഉണ്ടാക്കുക ?  രാഷ്ട്രീയമായി  നോക്കാതെ സമുദായ പ്രാതിനിത്യം  നോക്കുന്നവരുടെ ശ്രദ്ധയിലേക്ക്   വേണ്ടി മാത്രമാണ് ഈ കണക്കുകല്‍ .



 ബെന്ഗാളില്‍ മമതാ ബാനര്‍ജിയുടെയോ , യു പിയില്‍  മുലായം സിങ്ങിന്റെയോ , തമിഴ്നാട്ടില്‍  കരുണാനിധിയുടെയോ പഞ്ചാബില്‍ അകാലി ദളിന്റെയോ അങ്ങനെ ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍  മറ്റു കക്ഷികളുടെയോ പിന്നിലായി രണ്ടാമതെത്തിയാല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ ചിലര്‍ ഇപ്പോള്‍ പറയുന്ന നിലപാടനുസരിച്ച്‌ കിട്ടുന്നതും വാങ്ങി ഒതുങ്ങി ഇരിക്കുമായിരുന്നോ ഈ കോണ്‍ഗ്രസുകാര്‍ ?  തങ്ങള്‍ക്കു അര്‍ഹ്ഹതപ്പെട്ടത്‌  നല്‍കിയില്ലെങ്കിലും  അതിനടുത്തെങ്കിലും നല്‍കുവാന്‍  മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമായിരുന്നില്ലേ ? അതേ ലീഗും ആവശ്യപ്പെട്ടിട്ടുള്ളൂ ..

നമ്മുടെ പത്ര മാധ്യമ സുഹൃത്തുക്കള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്ത് വിട്ട കണക്കുകലെങ്കിലും ഈ അസന്തുലിതാവസ്താ വാദക്കാര്‍ പരിശോധിക്കുവാന്‍ തയ്യാറായെങ്കില്‍ ?
അപ്പോള്‍ ഈ കണക്കുകള്‍ ഉദ്ധരിക്കുവാന്‍ പോലും തയ്യാറാവാതെ കാടിളക്കുന്നവരുടെ ലക്‌ഷ്യം മറ്റൊന്നാണ് . അത് നിസ്സംശയം  പറയാന്‍ കഴിയും , അവരുടെ മനസ്സിലുള്ള  വര്‍ഗ്ഗീയ ചിന്താഗതി . ലീഗിന്റെ രാഷ്ട്രീയ ആവശ്യം അംഗീകരിക്കുമ്പോള്‍ സ്വാഭാവികമായും മുസ്ലിം മന്ത്രിമാരുടെ എണ്ണം കൂടുന്നു .അത് സഹിക്കുവാന്‍ കോണ്‍ഗ്രെസ്സിലെയും മറ്റും ചില അസഹിഷ്ണുക്കള്‍ക്ക് കഴിയുന്നില്ല . മറ്റൊന്ന്  പാര്‍ട്ടിയിലെ  ഈ അസഹിഷ്ണുത തങ്ങളുടെ   വളര്‍ച്ചക്ക് വളമാക്കുവാനുള്ള മുരളീധരന്റെയും  ആര്യാടന്റെയും  മറ്റും തന്ത്രം . യു ഡി എഫ് എന്നാല്‍ കോണ്‍ഗ്രസ്‌ മാത്രമല്ല , നിലവില്‍ നിയമ സഭയില്‍ അംഗത്വമില്ലാത്ത ജെ എസ് എസ്സും , സി എം പി യും ഒക്കെ പെടുമെന്നും അവരൊന്നും അവരുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍  അവകാശങ്ങള്‍ നേടാനാവാതെ തല കുനിക്കുന്ന അവസ്ഥ ഉണ്ടാകുന്നത് ഇഷ്ടപ്പെടുന്നവരല്ല എന്നും ഓര്‍ക്കുക .
 മുരളീധരന്റെയും ആര്യടന്റെയും ഒക്കെ പരസ്യ പ്രസ്താവനകള്‍ അടിത്തറ ഇളക്കുന്നത്   ഒന്നാമതായി കോണ്‍ഗ്രസിന്റെയും രണ്ടാമതായി യു ഡി എഫിന്റെയും എന്ന് മനസ്സിലാക്കി  , വേണ്ട നടപടികള്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ്‌ സമീപകാലത്ത് ഉമ്മന്‍ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും ഒത്തോരുമയുള്ള  പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത പുറമേക്കെങ്കിലും ഉള്ള കെട്ടുറപ്പ് നില നിര്‍ത്താനാവും.

ഈ ലേഖനം എഴുതാന്‍ കാരണം കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ ചില ദിവസങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ചില രാഷ്ട്രീയ കുടില തന്ത്രങ്ങള്‍  എത്രമാത്രം തരം താണ് പോകുന്നു എന്ന് ഓരോ കേരളീയനും ചിന്തിക്കുന്നതിനു  വേണ്ടിയാണു .
പെരുന്നയിലെ  സാമുദായിക നേതാവും , കണിച്ചുകുളങ്ങരയിലെ  സാമുദായിക നേതാവും ജാതിയുടെ പേരില്‍  പെരും നുണ പറയുമ്പോള്‍ സാമുദായികമായി ചിന്തിക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കുന്നതിനാണ് . നിങ്ങള്‍ സാമുദായികായി ചിന്തിചോളൂ ദയവായി വര്‍ഗ്ഗീയമായി ചിന്തിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു .




മാക്രി ഹിഷാം സ്പീകിംഗ്



"ഹലോ "

"ഹലോ അണ്ണാ ഇത് ഞാനാ ' മാക്രി ഹിഷാം'"

"അതെയോ ,മോനെ ഞാനൊരു കാര്യം പറയട്ടെ ..?"

"എന്താണ് അണ്ണാ  പറയ് "

"നിന്റെ  മാതാപിതാക്കള്‍ നിനക്കിട്ട പേര് ഹിഷാം എന്നല്ലേ ..?"

"അതെ ..."

"പിന്നെ നീ എന്തിനാ മോനെ 'മാക്രി ഹിഷാം' എന്ന് സ്വയം വിളിച്ചു  അവരെ അപമാനിക്കുന്നത് ?"

"ഹ ഹ ഹ ഈ അണ്ണന്റെ  ഒരു കാര്യം .അതേ അണ്ണാ ഈ ഭൂലോകത്ത്  ജീവിച്ചു പോകാന്‍ ഒരു ഐഡന്റിറ്റി വേണ്ടേ അണ്ണാ ....കൂടാതെ എന്റെ പ്രൊഫൈലില്‍ എന്റെ ആഗ്രഹം  'മരമാക്രി ' ആകണം എന്നാണെന്ന് എഴുതി വെച്ചതിന്റെ  ഗുട്ടന്‍സ് അണ്ണന് അറിയാവോ ? ഏതാ ഈ മരമാക്രി എന്നെങ്കിലും അറിയാന്‍  വേണ്ടി എങ്കിലും  ആരെങ്കിലും എന്റെ  ബ്ലോഗില്‍
( )കേറി നോക്കാനാ. അതുമല്ലെങ്കില്‍ മറ്റു ബ്ലോഗുകളില്‍  കമന്റ്‌ ചെയ്യുമ്പോള്‍ ഈ പേര് കണ്ടു ആളുകള്‍ ശ്രദ്ധിക്കുകയെങ്കിലും  ചെയ്യട്ടെ ...അല്ലാതെ എനിക്കെവിടെ കമന്റ്‌ എഴുതാനുള്ള നിരീക്ഷണ  ബുദ്ധി ..  പുത്തി വേണം അണ്ണാ ഭുത്തി  ...ഹ ഹ ഹ"

'ഹോ മുടിഞ്ഞ പുത്തി തന്നെ , ആട്ടെ എന്തിനാ ഇപ്പൊ വിളിച്ചേ ?"

"അതോ  അണ്ണാ അവിടെ ഒലിപ്പീരു നടക്കുന്നു ഒലിപ്പീര്..."

"ഒലിപ്പീരോ?    അതെന്തുവാടെ ? എവിടെയാടെ ?'

"അത് അണ്ണാ നമ്മുടെ മുഖ പുസ്തകമില്ല്യോ  ?  അവിടെ ഒരു ഗ്രൂപ്പില്‍  ഒലിപ്പീരിന്റെ കളിയാ ..."

"നീയൊന്നു തെളിച്ചു പറ എന്റെ  ഹിഷാമെ.."

"അതേ അണ്ണാ  നമ്മുടെ ബ്ലോഗ്‌ എഴുതുന്ന ആള്‍ക്കാര് കുറെ പേര്  കൂടി ഒരു മുഖ പുസ്തക ഗ്രൂപ്പ് ഉണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും  ' ഗൊള്ളാം' 'കിടിലന്‍ ' എന്നൊക്കെ കമന്റ്‌ എഴുതി നടക്കുവാ ."

"അതാണോ കാര്യം ?
എടൊ  ഹിഷാമെ  ഞാനൊരു കാര്യം ചോദിച്ചാല്‍ നിനക്ക് വിഷമം തോന്നുമോ ?"

"ഇല്ല .അണ്ണന്‍ ധൈര്യമായിട്ട് ചോദിക്ക്  ..."

'ഈ ബ്ലോഗ്‌ എഴുതുന്നവര്‍ക്ക് ഒക്കെ നീയാണോ കമ്പ്യൂട്ടര്‍ പഠിപ്പിച്ചത് ? അവരുടെ ഇന്റര്‍നെറ്റ്‌ വാടക നീയാണോ കൊടുക്കുന്നത് ? അവരൊക്കെ ഒന്നും അറിയാത്ത പൊട്ട പോഴത്തക്കാരാനെന്നാണോ  നിന്റെ വിചാരം ? മുഖ പുസ്തകത്തില്‍ എന്തോരം ആള്‍ക്കാര്‍ ഗ്രൂപ്പ് ഉണ്ടാക്കി തെറി വിളിക്കുന്നു , വെല്ലു വിളിക്കുന്നു ..ഇതൊന്നും നീ കണ്ടിട്ടില്ലേ ? അതോ ബ്ലോഗ്‌ എഴുതുന്നവര്‍ മാത്രമാണ്  ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്  എന്നൊരു ധാരണ നിനക്കുണ്ടോ ? നീ പറഞ്ഞ മുഖ പുസ്തക ഗ്രൂപ്പിലെ അംഗങ്ങളില്‍ ഏറിയ പങ്കും പുതിയതായി ബ്ലോഗ്‌ എഴുതുന്നവരല്ലേ ? അവര്‍ക്ക്  'നന്നായിട്ടുണ്ട് ,ഇനിയും എഴുതുക ' എന്ന്  രണ്ടു വരി  കമന്റ്‌  എഴുതുന്നത്‌ ഒലിപ്പീര്‍  ആണെന്ന്  നീ പറഞ്ഞാല്‍ അതിനെ അസഹിഷ്ണുത എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടോ ?

നീ എനിക്ക് അയച്ചു തന്നിട്ടുള്ള ബ്ലോഗ്‌ ലിങ്കുകല്‍ എല്ലാം  മറ്റുള്ളവര്‍ക്കും അത് ഉഗ്രനായി തോന്നും എന്ന വിശ്വാസത്തില്‍ അയച്ചതാണോ ? സത്യം പറ , അവരെയൊക്കെ ഞാനും  ഒന്ന് പ്രോത്സാഹിപ്പിച്ചു വിടാന്‍ വേണ്ടി അയച്ചതല്ലേ ?
അതോ നിന്റെ കണ്ണില്‍ അവയൊക്കെ വിശ്വോത്തര രചനകളാണോ ?"

 ' അതൊക്കെ പോട്ടെ നീ ആ ഗ്രൂപ്പില്‍ ഉണ്ടോ ?'

"ഇല്ല അണ്ണാ  ഇല്ലാ . അണ്ണന്‍ ശ്വാസം വിട്ടു  പറ...  എനിക്ക് ഒലിപ്പീരില്‍ താല്പര്യമില്ല . ആ ഗ്രൂപ്പില്‍ ഉള്ള ഒന്ന് രണ്ടു പേരാണ് ഇത് എന്നോട് പറഞ്ഞത് ...'

"കൊള്ളാം മോനെ  കൊള്ളാം  നല്ല 'പുത്തി' .  രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും എന്ന് കേട്ടിട്ടുണ്ട്  ...ഇത് അത് തന്നെ . നിന്നോട് ഇങ്ങനെ പറഞ്ഞു തന്നവനെ  കുറിച്ച് മാത്രം നിനക്ക് മതിപ്പ് . ബാക്കി ആ ഗ്രൂപ്പിലുള്ളതൊക്കെ  ഒലിപ്പീരുകാര്‍  കൊള്ളാം . നിഷ്കളങ്ക ചിന്ത തന്നെ ."

 "എന്നാല്‍ നിനക്കറിയാത്ത പലതും ആ ഗ്രൂപ്പില്‍ വളരെ പോസിറ്റീവ് ആയി ഉണ്ട് . നീ പറയുന്ന ഈ ഒലിപീരിനെതിരില്‍ (പുറം ചൊറിയല്‍ കംമെന്റ്കള്‍ ക്കെതിരെ ) ആ ഗ്രൂപ്പില്‍ എത്ര  ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്ന് നിനക്കറിയാമോ ? ആ ഗ്രൂപ്പ്  വഴി എത്ര സൌഹൃദങ്ങള്‍ ദൃഡം ആയിട്ടുണ്ട്‌  എന്ന് നിനക്കറിയാമോ ? ചുരുങ്ങിയ പക്ഷം മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നവര്‍   വിവാദങ്ങളും ചര്‍ച്ചകളുമൊക്കെ ബ്ലോഗ്ഗിലേക്ക്‌  മാറ്റി വെച്ച്   അല്‍പ സമയം സൌഹൃദ ചിന്തകള്‍ പങ്കു വെച്ച് കഴിയുന്ന ഒരിടമായിട്ടെങ്കിലും അതിനെ കണ്ടു കൂടെ ?"

'അങ്ങനെ കണ്ടാല്‍ പിന്നെ ഞാന്‍  പാട് പെട്ട് ഉണ്ടാക്കിയെടുക്കുന്ന   'മാക്രിത്തരങ്ങള്‍'  ആരെങ്കിലും തിരിഞ്ഞു  നോക്കുവോ അണ്ണാ .ഞാനില്ലെങ്കിലും  ഈ ലോകത്ത് ചിലതൊക്കെ നടക്കും എന്ന് വന്നാ പിന്നെ ഞാനെങ്ങനെ മരമാക്രി എന്ന പ്രഖ്യാപിത  ലക്ഷ്യത്തിലേക്ക് എത്തും അണ്ണാ...   ഇപ്പൊ തന്നെ അണ്ണന്‍ കണ്ടില്ലേ എന്റെ 'മാക്രിത്തരങ്ങള്‍' ബ്ലോഗിന് ഡ്യൂപ്ലിക്കേറ്റ്‌  'മാക്രിത്തരങ്ങള്‍'  ആരോ ഉണ്ടാക്കി കഴിഞ്ഞു ...'

         "ഹോ... പിന്നെ...  ജന ലക്ഷങ്ങളുടെ വിശ്വസ്ത സ്ഥാപനത്തിനല്ലേ
ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കിയിരിക്കുന്നത് . !!!!  ആരും കേറാതെ  കൂറ പിടിച്ചു കിടക്കുന്ന  ആ കൂറ ബ്ലോഗിന് ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കിയവനെ  കണ്ടു പിടിച്ചു ഊളമ്പാറക്കോ  കുതിര വട്ടത്തിനോ അയക്കണം .ഏതായാലും നീ ആളാരെന്നു കണ്ടു പിടിക്ക് .
അറിയണമല്ലോ ആ മന്ദ ബുദ്ധി ആരാണെന്ന് ."

"പിന്നെ നീ ഇപ്പൊ കാര്യമായിട്ട് ഒന്നും എഴുതാതെ 'ബസ്സില്‍ ' കേറി നടക്കുവാണെന്ന് കേട്ട് ..ഒള്ളതാണോ ? "

"അതേ അണ്ണാ അതേ ഇപ്പൊ  'ബസ്സിലെ ' യാത്രയാ സുഖം ..."

"ഹത് ശരി,  അപ്പൊ മുഖ പുസ്തകത്തില്‍ ആള് കേറുന്നതിലാണ്  നിനക്ക് വിഷമം അല്ലേ. നിനക്കെങ്ങനെയാ ഗൂഗിള് മായിട്ട് ഇടപാട് ? മാസക്കൂലിയോ ദെവസക്കൂലിയോ ?"

"അതെന്താ അണ്ണാ അങ്ങനെ ചോദിച്ചത് ?'

'അല്ല നിനക്ക് ഗൂഗിളിന്റെ  കടേല്  ആളെ കൂട്ടുന്ന പണിയാണോ എന്ന് അറിയാന്‍ ചോദിച്ചതാ"


"അങ്ങനൊന്നുമില്ല അണ്ണാ ഇതൊക്കെ ഒരു സമയം കളയലല്ലേ ..ഹ ഹ ഹ ..."

"എന്നാല്‍ മോനെ ഹിഷാമെ..., എല്ലാവര്ക്കും അങ്ങനാണെന്ന് വിചാരിക്കരുത് ....
"ഉറച്ചു നില്‍ക്കാന്‍ ഒരു തറയും ,ഒരു ഉത്തോലകവും തന്നാല്‍ ഞാന്‍ ഈ ഭൂമിയെ ഇളക്കാം " എന്ന്  പണ്ടൊരു മഹാ ശാസ്ത്രഞ്ജന്‍ പറഞ്ഞിട്ടുണ്ട് . ഒരു തരത്തില്‍ പറഞ്ഞാല്‍ ബ്ലോഗ്‌ എഴുതുന്നവരും അതാണ്‌ ചെയ്യുവാന്‍ ശ്രമിക്കുന്നത് .
തങ്ങളുടെ വായനക്കാരുടെ മനസ്സിലേക്ക് തങ്ങളുടെ മനസ്സിലെ ചിന്തകള്‍ പങ്കു വെക്കുവാനും അത് വഴി അവരുടെ മനസ്സില്‍ പരമാവധി  പ്രതിഫലനം ഉണ്ടാക്കുവാനും ഏതൊരു ചിന്തിക്കുന്ന മനുഷ്യനും  ശ്രമിക്കും . അതിനുള്ള ഉത്തോലകം മാത്രമാണ് അവര്‍ക്ക്  ബ്ലോഗ്‌ അടക്കമുള്ള   മാധ്യമങ്ങള്‍ .ഇന്റര്‍നെറ്റ്‌ വഴി ലഭിക്കുന്ന സൌജന്യവും ,ആകര്‍ഷകവുമായ ഒരു പ്ലാറ്റ് ഫോം എന്ന നിലക്ക് മാത്രമാണ് പലരും  'ബ്ലോഗ്ഗര്‍ ' തിരഞ്ഞെടുക്കുന്നത് .

അതിനിടക്ക് ഇത്തരം  പ്രഖ്യാപിത ലക്ഷ്യങ്ങള്‍  വഴി അവരുടെ ക്ഷമ പരീക്ഷിക്കരുത് .   ചുരുങ്ങിയ പക്ഷം കേറി ചെല്ലുന്നത് കല്യാണ വീടോ മരണ വീടോ എന്നോ ,സംസാരിക്കുന്നത് പെങ്ങളോടോ  അന്യന്റെ പെങ്ങളോടോ എന്ന വക തിരിവെങ്കിലും കാണിക്കണം ."


"അതല്ല,  ഇനിയും മാക്രിയായി തന്നെ അറിയപ്പെടാനാണ് ആഗ്രഹമെങ്കില്‍ ഇനി എഴുതുന്ന    കമന്റിന്റെ ഒന്നാമത്തെ വരിയായി തന്നെ ഇങ്ങനെ എഴുതി തുടങ്ങുക ..... :

'എന്റെ കമന്റ്‌  -എല്ലാവരെയും കൊണ്ട് മരമാക്രി എന്ന് വിളിപ്പിക്കുക - എന്ന   എന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് '  അത് കൊണ്ട് എന്റെ കമന്റില്‍ തൂങ്ങി ആരും സമയം കളയേണ്ട '"

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍

ബ്ലോഗ്‌ പുലികള്‍


ബ്ലോഗ്‌ എന്ന ആശയ വിനിമയ മാദ്ധ്യമം ആഗോള ശ്രദ്ധ ആകര്‍ഷിച്ചത് ചില പ്രത്യേകതകള്‍ കൊണ്ടാണ് .
ഒന്നാമതായി  എഴുതുന്നതും  പ്രസിദ്ധീകരിക്കുന്നതും  പ്രചരിപ്പിക്കുന്നതും  അതാതു ബ്ലോഗിന്റെ ഉടമസ്ഥരാണ് എന്നതാണ് . മറ്റൊന്ന്  അതില്‍ എഴുതുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഉടമസ്ഥന്‍ ഏറ്റെടുക്കേണ്ടതുണ്ട് .

പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ 'ഒറ്റയാള്‍ നിയന്ത്രണം' ആണ് .   ഒരു ബ്ലോഗിന്റെ ഉള്ളടക്കം  ഒരു  എഡിറ്റര്‍  വഴി ഒരിക്കലും    എഡിറ്റ്‌ ചെയ്യപ്പെടുന്നില്ല .ആരെ പറ്റിയും തനിക്കു തോന്നുന്നത് എന്തും   എഴുതുവാന്‍ ഈ അമിതാധികാരം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നവര്‍ ഏറെയാണ്‌ . അത് തിരിച്ചറിയുവാന്‍ ചിലപ്പോള്‍ വായനക്കാര്‍ക്ക് കഴിയാതെ പോയേക്കാം . എന്നാല്‍ ഈ ഒറ്റയാള്‍ നിയന്ത്രണം നല്‍കുന്ന സൌകര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച്  തങ്ങളുടേതായ നിലയില്‍ ബ്ലോഗ്‌ ലോകത്ത് സ്ഥാനം ഉണ്ടാക്കിയെടുതവരാണ് 'ബ്ലോഗ്‌ പുലികള്‍' എന്ന് വിളിക്കപ്പെടാരുള്ളവരില്‍ അധിക പേരും . 

ഒരാള്‍ 'ബ്ലോഗ്‌ പുലി' ആണ് എന്ന് പറയപ്പെട്ടാല്‍ നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഒന്നാണ് അയാള്‍ എഴുതുന്നത്‌ വായിക്കുവാന്‍ ധാരാളം വായനക്കാരുണ്ട് എന്നും അയാള്‍ എഴുതിയതിനെ കുറിച്ച് വായനക്കാര്‍ ധാരാളമായി പ്രതികരിക്കാറുണ്ട് എന്നും .
താന്‍  എഴുതുന്നത്‌ മറ്റുള്ളവര്‍ വായിക്കണമെന്നും , ധാരാളമായി കമന്റ്‌ ചെയ്യണമെന്നും നമ്മുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ വരുന്നതും കാത്തു നൂറു കണക്കിന് ഫോലോവേര്സ്  കാത്തിരിക്കണമെന്നും ആഗ്രഹമില്ലാത്ത ബ്ലോഗേഴ്സ് ഇല്ല എന്ന് തന്നെയാണ് അനുഭവം .

 ഒരു 'ബ്ലോഗ്‌ പുലി' കമന്റ്‌ ഇടാന്‍ വേണ്ടിയാണോ നമ്മള്‍ എഴുതേണ്ടത് ?  ബ്ലോഗിങ് ഗൌരവമായി കാണുന്നവര്‍ക്ക്  തീര്‍ച്ചയായും അല്ല എന്ന് പറയേണ്ടി വരും .'ബ്ലോഗ്‌ പുലികള്‍' എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നവര്‍ എഴുതുന്ന കാര്യങ്ങളില്‍ കമന്റ്‌ ചെയ്യുന്നവര്‍ അതാതു വിഷയങ്ങളില്‍ താല്പര്യമുള്ളവരും അത് ചര്‍ച്ചാ പ്രാധാന്യം ഉള്ളതാണ് എന്ന് വിശ്വസിക്കുന്നവരും ആണ് . നമ്മളും അത്തരത്തില്‍ ചര്‍ച്ചാ പ്രാധാന്യമുള്ള വിഷയങ്ങള്‍ എഴുതുമ്പോള്‍ കമന്റ്‌ കുറയുന്നത്  ബ്ലോഗിന്   വേണ്ടത്ര പ്രചാരം കൊടുക്കുന്നതില്‍ പരാജയപ്പെടുന്നത് കൊണ്ടാണ് . ഒപ്പം നമുക്ക് പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങളില്‍ വേണ്ടത്ര വിവരമില്ലെന്ന് വായനക്കാര്‍ക്ക് തോന്നുതു കൊണ്ടും ആവാം .  നമ്മുടെ സ്ഥിരം ചങ്ങാതിമാര്‍ കമന്റ്‌ ചെയ്യുന്നതില്‍ ത്രുപ്തിപ്പെടുന്നതിനു പകരം മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിച്ചു അവിടെ അഭിപ്രായങ്ങളും ചര്‍ച്ചകളും നടത്തുന്നതാണ്  ഒരു പക്ഷെ നമ്മുടെ ബ്ലോഗിന് വായനക്കാരെ കൂട്ടുവാന്‍ കൂടുതല്‍ സഹായിക്കുക .

നമ്മുടെ ബ്ലോഗില്‍ ഒരു 'ബ്ലോഗ്‌ പുലി' വന്നു കമന്റ്‌ ചെയ്യുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടാകുന്ന കാര്യമാണ് പലര്‍ക്കും ...അതോടെ താന്‍ മറ്റൊരു 'പുലി 'ആയി എന്ന തോന്നലൊന്നും ഇല്ലെങ്കിലും അതൊരു മഹാ സംഭവമാണെന്ന തോന്നലാണ് പലര്‍ക്കും . ഒരു 'പുലി' വന്നു കമന്റ്‌ ചെയ്തില്ലെങ്കില്‍ ഉണ്ടാകുന്ന നീരസവും ചെറുതല്ല ..പിന്നെ ചിലപ്പോള്‍ പലര്‍ക്കും  അയാള്‍ക്കില്ലാത്ത കുറ്റവും കാണില്ല .

ബ്ലോഗ്‌ രംഗത്ത്‌ നിലവാരമില്ല എന്ന പരാതി വ്യാപകമാവാനേ ഇത്തരം വിരോധങ്ങള്‍ സഹായിക്കൂ ..
നമ്മള്‍ കമന്റിനു വേണ്ടിയാണ് എഴുതുന്നത്‌ .അത് പക്ഷെ വിഷയത്തോടുള്ള പ്രതികരണമാവണം



നമ്മുടെ ബ്ലോഗിന്റെ   പ്രചാരണത്തിന്  ഈ 'പുലികള്‍' ഒരു തരത്തിലും തടസ്സമല്ല  . നമുക്ക് അവരോടുള്ള നീരസമാണ് പലപ്പോഴും ഈ 'പുലികളെ' പുശ്ചിക്കുവാന്‍ പ്രേരിപ്പിക്കുന്നത് . വെറുതെ  ആളുകളെ രസിപ്പിക്കുവാന്‍ എന്തും (അതല്ലെങ്കില്‍ പ്രത്യേക താല്പര്യമുള്ള വിഷയങ്ങള്‍ )എഴുതി വിടുന്നവര്‍ക്ക് ബ്ലോഗ്‌ ലോകത്ത് പിടിച്ചു നില്‍ക്കുവാന്‍ ബുദ്ധിമുട്ടാണ് ... അപ്പോള്‍ ഉണ്ടാകുന്ന അപകര്‍ഷതാ ബോധമായിരിക്കാം ഒരു പക്ഷെ 'പുലികളെ'  വിമര്‍ശിച്ചു  കയ്യടി നേടുവാന്‍  ശ്രമിക്കുന്നതിലൂടെ പ്രകടമാകുന്നത് . തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പഠിച്ചു  തങ്ങളുടേതായ ശൈലിയില്‍ അവതരിപ്പിച്ചു വേണ്ടത്ര പ്രചാരണം നടത്തി വായനക്കാരുമായി സംവദിക്കുന്ന ബ്ലോഗ്ഗേര്‍സിനെ 'പുലികള്‍ 'എന്ന്  അക്ഷേപത്തോടെ  വിളിച്ചു  കൊച്ചാക്കുവാന്‍ ശ്രമിക്കുന്ന  പ്രവണതക്ക് കയ്യടി കിട്ടുന്ന പ്രവണത സമീപകാലത്ത്  'ശ്രദ്ധേയമാം'  വിധം  വര്‍ദ്ധിച്ചു വരുന്നു ...അത് കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ല എന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്.. മറ്റൊരാളുടെ കഴിവുകളും ചിന്തകളുമല്ല നമ്മുടേത്‌ . ആരും 'പുലിയുമല്ല' 'എലിയുമല്ല' .  അത്തരം വിളികള്‍  ഇന്‍ഫീരിയോരിടി   COMPLEX    ആയി കാണുവാന്‍  നമുക്ക് കഴിയേണ്ടതുണ്ട് .
കഴിവുകളും ശൈലികളും അംഗീകരിക്കുവാനും ബ്ലോഗ്‌ ലോകത്ത് നമ്മുടെതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുവാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത് .

ഇനി പ്രതി ആകാനില്ല

ഫേസ്ബുക്ക് ഗ്രൂപ്‌ രംഗത്ത്‌ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു ഗ്രൂപ്പാണ് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്‌ . അതിന്റെ ഒരു അഡ്മിന്‍ ആയി ആറു മാസത്തോളം എനിക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു ...
വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി ബ്ലോഗ്ഗര്‍മാര്‍ അതില്‍ സജീവ പന്കാളികളായിട്ടുണ്ട് .

വിവിധ സന്ദര്‍ഭങ്ങളില്‍ ചില ആളുകളുമായി ബന്ധപ്പെട്ടു ചില വിവാദങ്ങള്‍ അതില്‍ ഉണ്ടായിട്ടുണ്ട് ...അതിലൊക്കെ എന്നെ പ്രതി ആക്കി പലരും രക്ഷപെടുന്ന പ്രവണതയോട് മനം മടുത്തു ഞാന്‍ അതില്‍ നിന്നും പുറത്തു പോയിരിക്കുകയാണ് ..കുറഞ്ഞ നാളുകള്‍ കൊണ്ട് നേരില്‍ കാണാത്ത വ്യക്തിത്വങ്ങള്മായി വളരെ അടുത്ത സൗഹൃദം സ്ഥാപിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഒരു പ്രധാന നേട്ടമായി ഞാന്‍ കാണുന്നത് ...അവരില്‍ പലരും ഒരു പക്ഷെ എന്നെ തെറ്റിദ്ധരിച്ചേക്കാം എന്ന
ഒരു വേദന കൊണ്ട് മാത്രമാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌ ...

ഫൈസ് മദീന പ്രശ്നം 

ഗ്രൂപ്പിന്റെ  തുടക്കത്തിലേ തന്നെ വിവിധ ആശയ അഭിപ്രായ ചിന്താഗതികള്‍ പുലര്‍ത്തുന്ന അംഗങ്ങള്‍ക്കിടയില്‍
സൌഹൃദത്തിനു കോട്ടം തട്ടാതിരിക്കുക എന്ന നല്ല ഉദ്ധേശത്താല്‍ ഗ്രൂപ്പിന്റെ    നിയമാവലി     കര്‍ശനമായി മുഖം നോക്കാതെ നടപ്പിലാക്കുവാന്‍ ശ്രമിച്ചതിന്റെ ഫലമായി അതില്‍ പ്രതിഷേധിച്ചു ഫൈസ് മദീന എന്ന സുഹൃത്ത്‌ ഗ്രൂപ്പില്‍ നിന്നും സ്വയം പുറത്തു പോയി ...അത് എനിക്ക് ഒരു വിഷമമായി അനുഭവപ്പെട്ടപ്പോള്‍ ഞാനും സ്വമേധയാ ഗ്രൂപ്പ് വിട്ടു ..പിന്നീട് നൌഷാദ് അകമ്പാടം എന്ന അഡ്മിന്‍ എന്നെ ഫോണില്‍ വിളിക്കുകയും ഗ്രൂപ്പിലേക്ക് വീണ്ടും വരണം എന്ന് സ്നേഹ പൂര്‍വ്വം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ വെച്ച ഒരു ഡിമാന്‍ഡ് എന്നോടൊപ്പം ഫൈസ് മദീന കൂടി ഗ്രൂപ്പില്‍ വരണം എന്നാണു ... അതനുസരിച്ച് അദ്ദേഹം ഫൈസ് മദീനയുമായി നേരില്‍ ബന്ധപ്പെട്ടപ്പോള്‍ ചില തിക്ത അനുഭവങ്ങള്‍ ഉണ്ടാവുകയും തിരികെ വന്ന അദ്ദേഹം ഫൈസ് മദീന ഗ്രൂപ്പില്‍ വന്നാല്‍ അദ്ദേഹം ഗ്രൂപ്‌ വിടും എന്ന് പറയുകയാനുണ്ടായത് ...(ഇസ്മയില്‍ ചെമ്മാടിന് ഇത് അറിയാം എന്നാണു എന്റെ വിശ്വാസം .അദ്ദേഹം കൂടി ഉല്പ്പെട്ട ഒരു ഗ്രൂപ്‌ മെസ്സജില്‍ നൌഷാദ് അകമ്പാടം ഇത് സൂചിപ്പിച്ചിരുന്നു )

എന്നാല്‍ ഇവിടെ  ഫൈസൂ മദീനയെ തിരിച്ചെടുക്കണം  എന്ന് പറഞ്ഞ ഞാന്‍ അവസാനം പ്രതിയായി അറിയപ്പെടുന്നു ...!!!!!

നമ്മള്‍ ഗ്രൂപ്‌

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന് ബദലായി വന്ന ഒരു ഗ്രൂപ്‌ ആണ് ഇത് എന്നും അതിലെ സജീവ അംഗങ്ങളായ കണ്ണന്‍ ,ഹഫീസ്‌ ,അഞ്ചു അനീഷ്‌ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് നൌഷാദ് അകമ്പാടം ആണ് .ഈ ലിസ്റ്റില്‍ ജാബിര്‍ മലബാറിയെ കൂടി ഉള്‍പ്പെടുത്തുകയാണ് ഇംതിയാസ്‌ ചെയ്തത് ...എന്നാല്‍ അത് വേണ്ട എന്ന എന്റെ അഭിപ്രായം മാനിച്ചു അവര്‍ അത് വേണ്ടെന്നു വെച്ചു...

എന്നാല്‍ ഇതൊന്നും അറിയാതെ ആ അവസരതിലോക്കെ ഗ്രൂപ്പില്‍ പലരും പരോക്ഷമായി എനിക്കെതിര്ല്‍ ഇത്തരം ഊഹാപോഹങ്ങളൊക്കെ പരത്തുവാന്‍ ശ്രമിച്ചു ...എനിക്ക് ഇഷ്ടമില്ലാത്തവരെ ഒക്കെ പുറത്താക്കുവാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം ... ഗ്രൂപ്‌ അംഗങ്ങളുടെ ഇടയില്‍ എനിക്ക് വില്ലന്‍ പരിവേഷമാണെന്നു അഞ്ചു അനീഷ്‌ എനിക്ക് മെസ്സേജ് അയച്ച കൂട്ടത്തില്‍ അറിയിച്ചിരുന്നു .(ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ എന്താണെന്ന് അറിയുവാന്‍ വേണ്ടി അയച്ച ഒരു മെസ്സേജ് ആണ് അത് ) അവിടെയും നിരപരാധി ആയ ഞാന്‍ വീണ്ടും പ്രതി സ്ഥാനത്തായി ...

റെജി പ്രശ്നം

ഞാന്‍ ഇന്നും ഖേദിക്കുന്ന ഒരു സംഭവമാണ് റെജിയുമായി ബന്ധപ്പെട്ട പ്രശ്നം . ഗ്രൂപ്പിന്റെ നിയമാവലിയെ പരിഗണിക്കാതെ റെജി പല പോസ്റ്റുകളുടെയും അടിയില്‍ കമന്റ്‌ ചെയ്യുന്ന കൂടെ തന്നെ തന്റെ ബ്ലോഗിന്റെ ലിങ്ക് ഇട്ടു എന്നതായിരുന്നു ഒരു പ്രശ്നം ...(മറ്റൊന്ന് അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ ആളെ ചേര്‍ക്കുവാന്‍ വിലക്ക് ഉള്ളപ്പോള്‍ രണ്ടു പേരെ റെജി ഗ്രൂപ്പില്‍ ചേര്‍ത്തു.) അത് മെസ്സേജ് വഴി അറിയിച്ചിട്ടും റെജിയുടെ ഭാഗത്ത്‌ നിന്നും വീണ്ടും നിയമാവലിയുടെ ലംഘനം ആവര്‍ത്തിച്ചപ്പോള്‍ ഗ്രൂപ്പില്‍ നിന്നും പുറത്താക്കേണ്ടി വന്നു ... എന്നാല്‍ വീണ്ടും അയാളെ ചേര്‍ക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ അകമ്പാടം എന്നെ അറിയിക്കുകയും ,റെജിയെ വീണ്ടും ഗ്രൂപ്പില്‍ ചേര്‍ക്കുവാന്‍ വേണ്ടി ഞാന്‍ റെജിക്ക് friend request അയച്ചു സുഹൃത്ത്‌ ആക്കിയ ശേഷം ചേര്‍ക്കുവാന്‍ ശ്രമിച്ചു ..എന്നാല്‍ നേരത്തെ പുറത്താക്കിയപ്പോള്‍ permanently ban ചെയ്തതിനാല്‍ ചേര്‍ക്കുവാന്‍ കഴിയാതെ വന്നു ..പക്ഷെ റെജി എനിക്ക് അയച്ച മെസ്സജില്‍ എന്നെ കടുത്ത വര്‍ഗ്ഗീയ വാദി ആയി ചിത്രീകരിക്കുവാനാണ് ശ്രമിച്ചത് .അതോടെ ആ അദ്ധ്യായം അടഞ്ഞു

അച്ചടക്ക സമിതി

എന്നൊരു സെക്രെറ്റ്‌ ഗ്രൂപ്പ് ഉണ്ട് ...അതില്‍ ഒന്‍പതു പേരാണ് ഉള്ളത് .അങ്ങനൊരു ഗ്രൂപ്‌ ഉണ്ടായി എന്നതല്ലാതെ അതിന്റെ ഘടന എന്താണെന്ന് പോലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല ..  അത്തരമൊരു സാഹചര്യത്തില്‍ പ്രകടമായ നിയമാവലി ലംഘനത്തിന് നടപടി എടുക്കുന്ന സാഹചര്യത്തില്‍ വിവാദമായ പോസ്ടിന്റെയോ ,കംമെന്റിന്റെയോ സ്ക്രീന്‍ ഷോട്ട് ഇംതി, അകമ്പാടം എന്നിവരെ 'മ അട്മിന്‍സ്‌' എന്ന ഞങ്ങള്‍ മൂന്നു പേര്‍ മാത്രെം ഉള്ള ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തു അറിയിക്കുന്ന  പതിവാണ് ഇത് വരെ തുടര്‍ന്ന് പോന്നിട്ടുള്ളത് .

ഇപ്പോള്‍ എന്താണ് പ്രശ്നം

മലയാളം ബ്ലോഗ്ഗെര്സിന്റെ നിയമാവലി പട്ടാള ചിട്ടയാണെന്ന ആക്ഷേപം ഉള്ളവരുണ്ട് ...എന്നാല്‍ അതില്‍ എന്താണ് പറഞ്ഞിട്ടുള്ളത് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല . രാഷ്ട്രീയ പോസ്റ്റുകള്‍ അനുവദനീയമല്ല ഗ്രൂപ്പില്‍ .എന്നാല്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബ്ലോഗിന്റെ ലിങ്ക് നല്‍കാം എന്നതിനപ്പുറം അത്തരം പോസ്റ്റുകളില്‍ രാഷ്ട്രീയം ചര്‍ച്ചയോ വിശകലനമോ പാടില്ല എന്ന് എല്ലാവര്ക്കും അറിയാം ..അത് നന്നായി അറിഞ്ഞു കൊണ്ട് തന്നെ രണ്ടു പേര്‍ നടത്തിയ രാഷ്ട്രീയ കമന്റ്‌ കള്‍ അവരെ പുറതാക്കുന്നതിലേക്ക് നയിച്ചു ..അവരെ പുറത്താക്കിയത് എന്ത് കൊണ്ട് എന്ന് ചോദിക്കുന്നവര്‍ക്ക് വിവാദ്‌ പോസ്റ്റും അതിന്റെ സ്ക്രീന്‍ ഷോട്ടും തന്നെ മറുപടിയാണ് ...(ഏറ്റവും താഴെ കാണുക )


ഇതാ ഒരു തെറ്റിദ്ധാരണ



സത്യം എന്ത്
ഫൈസല്‍ കൊണ്ടോട്ടിക്കു അയച്ച മെസ്സജും അതിന്റെ മറുപടിയും താഴെ കാണുക ..അദ്ദേഹത്തിനു april 30 നു  നിയമാവലി ലംഘനത്തിന് അയച്ചതാണ്... എന്നിട്ടും വീണ്ടും കരുതി കൂട്ടി നിയമാവലി ലംഘിച്ചാല്‍ അത് ന്യായീകരിക്കെണ്ടവര്‍ക്ക്  ന്യായീകരിക്കാം .അത്തരക്കാര്‍ അങ്കമാലിയിലെ പ്രധാന മന്ത്രി സ്വന്തം അമ്മാവന്‍ ആണ് എന്ന് പറഞ്ഞാലും ഞാന്‍ അന്ഗീകരിക്കുകയെ ഉള്ളൂ...കാരണം   എനിക്കറിയാം അവര്‍ കണ്ണടച്ച് ഇരുട്ട് ആക്കുകയാണ് എന്ന്  ... നിയമാവലി ലംഘനം  വീണ്ടും ആവര്തിക്കുകയാനെന്കില്‍ പുറത്താക്കുക എന്ന സ്വാഭാവിക  നടപടി എടുത്തതിനു  എന്നെ പ്രതി ആക്കെണ്ടവര്‍ക്ക് ആക്കാം ...അല്ലാത്തവര്‍ക്ക് സത്യം ബോദ്ധ്യപ്പെടാം ...








മറ്റൊരു  അറിയിപ്പും പ്രതികരണവും കാണൂ ..





 
 ഈ പോസ്റ്റ്‌
 ഇനിയൊരു തിരിച്ചു വരവിനല്ല , ഈ ഗ്രൂപ്പില്‍  ഞാന്‍ നിക്ഷിപ്ത താല്പര്യം കാണിച്ചു എന്ന ഇമ്തിയുടെ ആരോപണം ഇത് വരെ ഞാന്‍  നടത്തിയ പ്രവര്തനങ്ങളോടുള്ള നന്ദി കേടാണ് ...അത്തരക്കാരോട് മറുപടിയില്ല . അത്രയ്ക്ക് തരം താഴ്ന്ന പ്രയോഗം നടത്തുന്നതിന് മുന്‍പായി ആലോചിക്കണമായിരുന്നു കുപ്രചരണം നടത്തുന്നവര്‍ക്കും ,ഗ്രൂപ്പിനെ തകര്‍ക്കുവാന്‍ നടക്കുന്നവര്‍ക്കും വേണ്ടി   ഇത്രയ്ക്കു തരം താഴണോ എന്ന് .


ഒരിക്കല്‍ കൂടി വായിക്കാം  വില കുറഞ്ഞ    ആ   ആരോപണം  താഴെ :




ഇനി വിവാദമായ പോസ്റ്റും കമന്റും ...
ഇതിലെ കംമെന്റ്കള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുവാന്‍ മനപ്പൂര്‍വ്വം ഇട്ടതാണെന്ന വ്യക്തമായ  ബോദ്ധ്യതാല്‍ രണ്ടു പേരെ പുറത്താക്കി എന്നതാണ് സത്യം . അതിനെ നിക്ഷിപ്ത താല്പര്യം എന്ന് വിളിക്കുന്നവര്‍ക്കാനു സത്യത്തില്‍ നിക്ഷിപ്ത താല്പര്യം ഉള്ളത് ..അത് കൊണ്ട് ഞാന്‍ പുറത്തു പോകുന്നു ..ഇനിയും ചെയ്യാത്ത തെറ്റിന്   പ്രതി സ്ഥാനത് വരുവാന്‍ എനിക്ക് താല്പര്യമില്ല ...





വളരെ വ്യക്തമാണ് കാര്യങ്ങള്‍ ..പക്ഷെ
(നിയമാവലിയെ കുറിച്ച് ) അജ്ഞത ഉള്ളവരെ കാര്യങ്ങള്‍ ചിലപ്പോള്‍ ബോദ്ധ്യപ്പെടുതുവാന്‍ കഴിഞ്ഞേക്കും ..എന്നാല്‍ (നിയമാവലിയെ കുറിച്ച് ) അജ്ഞത നടിക്കുന്നവരെയോ ?
ബ്ലോഗിലെയോ മറ്റോ ഉള്ള ആശയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരു ഭിന്നത ഇല്ലാതെ തികഞ്ഞ സൌഹാര്‍ദ്ദ അന്തരീക്ഷം നില നിര്‍ത്തുവാന്‍ ഉള്ള ഒരു ഗ്രൂപ്‌ എന്ന നിലക്കാണ് ഗ്രൂപ്പിനെ ഞാന്‍ കണ്ടത് ...എന്നാല്‍ എന്നെ വ്യക്തി പരമായി പ്രകൊപിപ്പിക്കുന്ന നിയമ ലംഖനം ബോധ പൂര്‍വ്വം നടത്തുമ്പോള്‍ അടിയന്തിര കമ്മിറ്റി വിളിച്ചു കൂട്ടി ബോദ്ധ്യപ്പെടുതുവാന്‍ ബുദ്ധിമുട്ടാണ് ..ഈ ബുദ്ധിമുട്ടാണ് പലരെയും വീണ്ടും വീണ്ടും അനാവശ്യ വിവാദങ്ങലക്ക് പ്രേരിപ്പിക്കുന്നതും ..എന്റെ രാഷ്ട്രീയത്തെ വിമര്ഷിച്ചതിനാണ് ഞാന്‍ അവരെ പുറത്താക്കിയത് എന്ന് നിങ്ങളും വിശ്വസിക്കുന്നു എങ്കില്‍ എനിക്കൊന്നും പറയാനില്ല ..ഞാന്‍ ഒഴിയുകയാണ് ..എനിക്കറിയാം ഏക പക്ഷീയമായ ഒരു കുറ്റപ്പെടുത്തല്‍ ഇവിടെ ഉണ്ടാകും എന്നതില്‍ ..എനിക്ക് വിഷമമുണ്ട് . തങ്ങള്‍ എന്തിനാണ് ഈ ഗ്രൂപ്പില്‍ വന്നത് എന്ന് പോലും തിരിച്ചറിവില്ലാതവരുടെ മുന്നില്‍ ഒരു നിയമാവലിക്കോ , ബോദ്ധ്യപ്പെടുതലിനോ പ്രസക്തി കാണുന്നില്ല ..കഥയറിയാതെ ആരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്നു എന്നുണ്ടെങ്കില്‍ അവരെ തിരുത്തുവാനും ഞാന്‍ മിനക്കെടുന്നില്ല ...

അല്ലാഹുവാണെ സത്യം, ഒരു കാര്യം എനിക്ക് നെഞ്ചില്‍ കൈ വെച്ച് പറയുവാന്‍ കഴിയും : വ്യക്തി പരമായ വിരോധത്തിന്റെ പേരില്‍ (അതും പ്രകടമായ പ്രകോപനം ഉണ്ടായപ്പോള്‍ പോലും ) ഒരാള്‍ക്കെതിര്ല്‍ പോലും ഞാന്‍ നടപടി എടുത്തിട്ടില്ല ..എന്നാല്‍ മെസ്സേജ് അയച്ചിട്ടുണ്ട് നിയമ ലംഖനങ്ങള്‍ക്ക് എതിര്ല്‍ ...(പലരും മറുപടി അയച്ചിട്ടില്ല എങ്കിലും മറുപടി അയച്ചു സഹകരിച്ചവരും ഉണ്ട് )
ഒരു ഗ്രൂപ്‌ വിജയിക്കുന്നത് എങ്ങിനെ എന്നത് പോലെ തന്നെ ഒരു ഗ്രൂപ്‌ തകരുന്നത് എങ്ങിനെ എന്ന് കൂടി നമ്മള്‍ ആലോചിക്കണം അപ്പോളെ ഞാന്‍ അനുഭവിച്ച വിഷമം പലര്‍ക്കും മനസിലാകുകയുള്ളൂ ...അപ്പോഴേ ഞാന്‍ സ്വീകരിച്ച  നടപടികളുടെ  പ്രാധാന്യം മനസ്സിലാകൂ ..

നന്മകള്‍ ആശംസിക്കുന്നു ഏവര്‍ക്കും ..തീര്‍ച്ചയായും.. ഇനിയൊരു തിരിച്ചു വരവില്ല ... നന്ദി ഇത് വരെ എനിക്ക് നല്‍കിയ പിന്തുണകള്‍ക്ക് ..

ഒപ്പം ഈ നല്ല മനസ്സുകള്‍ക്കും



നിങ്ങളുടെ സഹോദരന്‍ -നൌഷാദ് വടക്കേല്‍



updated :
noushad akampadam said:
====================================================================
<< മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന് ബദലായി വന്ന ഒരു ഗ്രൂപ്‌ ആണ് ഇത് എന്നും അതിലെ സജീവ അംഗങ്ങളായ കണ്ണന്‍ ,ഹഫീസ്‌ ,അഞ്ചു അനീഷ്‌ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് നൌഷാദ് അകമ്പാടം ആണ്>>

എന്റെ ഓര്‍മ്മയില്‍ ഒരാളെപ്പോലും ഗ്രൂപ്പില്‍ നിന്ന് ഞാന്‍ പുറത്താക്കുകയോ ( ഒരു നിര്‍ബന്ധിത കേസ് ഒഴിച്ച്)
അങ്ങനെ ആവശ്യപ്പെടുകയോ ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ല.
കണ്ണനും അഞ്ജുവും വളര്‍ന്നു വന്ന ഈ ഗ്രൂപ്പിനോട് പിന്നെ അവഗണന കാണീച്ചപ്പോള്‍ പോലും ഞാന്‍ തികഞ്ഞ
സം‌യമനത്തോടെ മാത്രമാണു പെരുമാറിയതെന്ന് അവരോട് തന്നെ ചോദിച്ചാല്‍ അറിയാം.
===================================================================
പ്രിയ അകംപാടംജി,
ഈ വിഷയത്തില്‍ 'മ അട്മിന്‍സ്‌' ഗ്രൂപ്പില്‍ ചര്‍ച്ച നടക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ക്കായി ശ്രമിച്ചതുമാണ്. അതുമായി ബന്ധപ്പെട്ടു അയച്ച മെസ്സേജ്  (തെളിവ് )ഇതാ :



ഇതൊന്നും നിങ്ങള്‍ രണ്ടും  അറിയാതെ ആണോ ? പഴി കേട്ടത് അവസാനം ആ തീരുമാനം പിന്‍ വലിക്കുവാന്‍ വേണ്ടി ഇടപെട്ട ഞാനും ..


ഫിസുവിന്റെ വിഷയത്തില്‍ താന്കള്‍ പറഞ്ഞത് കാണൂ ...



ഇത്ര സൌഹാര്‍ദ്ദമായി പ്രവര്‍ത്തിക്കുമ്പോഴും സജീവമായി ഇടപെടുന്നു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഞാന്‍ പ്രതിയാകുന്നത് എങ്ങനെ എന്ന്  എന്നോട് ഇത്ര അടുത്ത ബന്ധം പുലര്‍ത്തിയ അകംപാടംജിക്കും ,ഇമ്തിക്കും ആലോചിക്കാമായിരുന്നു  ...ആദ്യമേ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കട്ടെ ..

വിവിധ സന്ദര്‍ഭങ്ങളില്‍ ചില ആളുകളുമായി ബന്ധപ്പെട്ടു ചില വിവാദങ്ങള്‍ അതില്‍ ഉണ്ടായിട്ടുണ്ട് ...അതിലൊക്കെ എന്നെ പ്രതി ആക്കി പലരും രക്ഷപെടുന്ന പ്രവണതയോട് മനം മടുത്തു ഞാന്‍ അതില്‍ നിന്നും പുറത്തു പോയിരിക്കുകയാണ് ..കുറഞ്ഞ നാളുകള്‍ കൊണ്ട് നേരില്‍ കാണാത്ത വ്യക്തിത്വങ്ങള്മായി വളരെ അടുത്ത സൗഹൃദം സ്ഥാപിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഒരു പ്രധാന നേട്ടമായി ഞാന്‍ കാണുന്നത് ...അവരില്‍ പലരും ഒരു പക്ഷെ എന്നെ തെറ്റിദ്ധരിച്ചേക്കാം എന്ന
ഒരു വേദന കൊണ്ട് മാത്രമാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌ ...

അഞ്ചാം മന്ത്രിയും സാമുദായിക അസന്തുലിതാവസ്ഥയും

1947 - ഇല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ രാജ്യം നേരിട്ട അനവധി വെല്ലുവിളികള്‍ ഉണ്ട് . ലോകത്ത് തന്നെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്ന് , ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്  തന്ത്രത്തിന്റെ ഭാഗമായി ലഭിച്ച ആനുകൂല്യങ്ങള്‍ അനുഭവിച്ചു ബ്രിട്ടീഷ് വിധേയത്വം പുലര്‍ത്തിയ തങ്ങളുടേതായ സാമ്രാജ്യത്തില്‍  വിരാജിച്ചിരുന്ന  നാട്ടു രാജാക്കന്മാര്‍ , വിവിധ ദേശങ്ങളില്‍ വിവിധ ഭാഷകള്‍, വിവിധ മതങ്ങള്‍ . കടുത്ത വെല്ലു വിളി തന്നെ . നമ്മുടെ രാഷ്ട്ര ഭരണ ഘടനാ ശില്‍പികള്‍ ഒരുമിച്ചു കഠിനമായി പ്രയത്നിച്ചു ഏവര്‍ക്കും അംഗീകരിക്കാവുന്ന ഒരു ഭരണ ഘടനയും അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണവും ആരംഭിച്ചു .

തുല്ല്യ നീതി ഏതൊരു ഭരണ ഘടനയും വിഭാവനം ചെയ്യുക സ്വാഭാവികമാണ് . അത് എങ്ങനെ നടപ്പില്‍ വരുത്തും എന്നത് അതാതു രാജ്യത്തെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും . തുല്യ നീതി എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ നാട്ടില്‍ സംവരണം വന്നത് . ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ ഉദ്ധ്യോഗസ്ഥ ,നിയമ നിര്‍മാണ  പദവികളില്‍  പിന്നോക്കം പോയ ജന വിഭാഗങ്ങള്‍ക്ക്  ഒരു കുതിച്ചു ചാട്ടത്തിനും മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒപ്പം എത്തി ഉദ്ധ്യോഗസ്ഥ ,നിയമ നിര്‍മാണ  പദവികളില്‍ സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ് സംവരണം  നടപ്പില്‍ വരുത്തിയത് . എന്നാല്‍ എക്കാലത്തും മുന്നോക്ക  വിഭാഗങ്ങളിലെ ഒരു വലിയ വിഭാഗം സംവരണത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ത്തു പോന്നിട്ടുണ്ട് എന്നത് മറച്ചു വെക്കാന്‍ കഴിയാത്ത ഒരു യാതാര്ത്യമാണ് .തെങ്ങ് കയറ്റക്കാരന്റെ മകന്‍ തെങ്ങ് കയറ്റക്കാരന്‍ എന്ന പോലെ  സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്റെ മകന്‍  സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്‍ ,  എന്ന മട്ടിലുള്ള ഒരു  പിന്തുടര്ചാവകാശം പോലെയാണ് മുന്നോക്ക വിഭാഗത്തിലെ ഒരു വിഭാഗം സര്‍ക്കാരിലെ അധികാര പങ്കാളിത്തത്തെയും  ,ഉദ്ധ്യോഗസ്ഥ പദവികളെയും കണ്ടിരുന്നത്‌ .

 സര്‍ക്കാര്‍ ഉദ്ദ്യോഗ തലത്തിലുള്ള സംവരണം  അട്ടിമറിക്കപ്പെട്ടത്  പരസ്യമായ രഹസ്യമാണ് .ഈ അട്ടിമറിക്കെതിരില്‍ ധാരാളം സമര പരിപാടികള്‍ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട് . ആരാണ് ഈ അട്ടിമറിക്ക് പിന്നില്‍ എന്ന്  എസ് എന്‍ ഡി പി ചെയര്‍മാന്‍  ശ്രീ വെള്ളാപ്പള്ളിയോടു  ചോദിച്ചാല്‍  കൃത്യമായി  അറിയാന്‍ കഴിയും .അദ്ധേഹത്തിന്റെ പല പ്രസ്താവനകളിലും അത് ആവര്‍ത്തിച്ചു വന്നിട്ടുണ്ട് .


സാമുദായികമായ കാഴ്ചപ്പാട് നമ്മുടെ നാട്ടില്‍ ഒരു യാതാര്ത്യമാണ് . അത്  വിവിധ സമുദായങ്ങളിലെ ജന വിഭാഗങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു അനുസൃതമായി അര്‍ഹ്ഹമായ അവകാശങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന രൂപത്ത്തിലാവുന്നതാണ് രാജ്യത്തിനു ഗുണകരം . അപ്പോഴേ നമ്മുടെ രാജ്യത്ത് സാമൂഹിക നീതി നടപ്പിലാവൂ .അതാണ്‌ രാഷ്ട്ര ഭരണ ഘടനാ ശില്‍പികള്‍ മുന്നില്‍ കണ്ടതും . നിര്‍ഭാഗ്യവശാല്‍ അര്‍ഹ്ഹമായത് നൂനപക്ഷ പിന്നോക്ക ജന വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല  ,  അനര്‍ഹ്ഹമായത് കയ്യടക്കി വെച്ചിരിക്കുന്ന ഒരു വിഭാഗം രാഷ്ട്രീയ സമ്മര്‍ദ്ധ തന്ത്രങ്ങള്‍ ഉപയോഗിച്ച്  ഈ നില തുടരുന്നതിന് വേണ്ടി പണിയെടുക്കുകയും  ചെയ്യുന്നു എന്നത് തുറന്നു പറയാതെ വയ്യ .


മുസ്ലിം ലീഗിന്റെ രാഷ്ട്രീയമായ ആവശ്യത്തെ എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം . അതിനുള്ള കാരണങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കാം . അത് സാമുദായികമായി കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കുന്ന വികാരം എന്താണ് ?
സാമൂഹിക നീതി യാതാര്ത്യമായി എല്ലാവര്ക്കും തുല്യമായ പ്രാതിനിത്യം ഉറപ്പു വരുന്നതിനു വേണ്ടിയുള്ള സംവരണ തത്വത്തെ അട്ടിമറിക്കുന്നതിനു ഗൂഡ നീക്കം നടത്തുന്നവര്‍ ,അഞ്ചു വര്‍ഷത്തെ താല്‍ക്കാലിക സംവിധാനമായ മന്ത്രി സഭയില്‍ സാമുദായികമല്ലാതെ  ജന പ്രതിനിധികളുടെ എണ്ണം കൊണ്ട് തന്നെ അര്‍ഹ്ഹമായ മുസ്ലിം ലീഗിന്റെ  അഞ്ചാം മന്ത്രി സ്ഥാനത്തെ സാമുദായിക അസന്തുലിതാവസ്തയുണ്ടാക്കും എന്ന് പറഞ്ഞു എതിര്‍ക്കുന്നത്  വര്‍ഗ്ഗീയത   കൊണ്ട്  എന്ന് ആക്ഷേപിക്കുന്നതില്‍ തെറ്റില്ല . നിങ്ങള്‍ സാമുദായികമായി ചിന്തിച്ചു കൊള്ളൂ പക്ഷെ വര്‍ഗ്ഗീയമായി ചിന്തിക്കരുത്  എന്നേ അവരോടു പറയാനുള്ളൂ ...

 ഇതേകാര്യം തന്നെ കെ മുരളീധരനും പറയുന്നു . ബി ജെ പിയെക്കാള്‍  ഇടതു പക്ഷം സാമുദായിക അസന്തുലിതാവസ്ഥ പറഞ്ഞു മുതലെടുക്കുമെന്നു  അദ്ദേഹം ഭയപ്പെടുന്നത്രേ ..
ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം സാമുദായിക അസന്തുലിതാവസ്തക്ക് വഴി തെളിക്കുമെന്ന വി എസ അച്ചുതാനന്തന്റെ പ്രസ്താവനയെ ഇടതു പക്ഷത്ത് തന്നെ വിവാദങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തിലാണ് മുരളീധരന്റെ ഈ ആശങ്ക . പാര്‍ട്ടിയില്‍ തനിക്കു നഷ്ടമായ ഇടം തിരിച്ചു പിടിക്കാനും തന്നെ ഒതുക്കിയ നേതാക്കളെ വിയര്‍പ്പിക്കാനും വേണ്ടി മാത്രമാണ് മുരളിയുടെ ഈ പ്രസ്താവന .
സംവരണ അട്ടിമറി മൂലം സംസ്ഥാനത്തെ  ഈഴവ   ജന വിഭാഗങ്ങള്‍ക്ക്  അര്‍ഹ്ഹമായ ഉദ്ദ്യോഗ പ്രാതിനിത്യം  നഷ്ടം വരുത്തുന്നതില്‍ കാരണക്കാരായവര്‍ക്കൊപ്പം ഈഴവ സമുദായത്തിന്റെ  നേതാവ് എന്ന്  അവകാശപ്പെടുന്ന വെള്ളാപ്പള്ളിയും ഇതേ വാദം ഉന്നയിക്കുന്നതിനു പിന്നിലും ഇതേ വികാരം തന്നെ . 

അഞ്ചാമതൊരു മന്ത്രി സ്ഥാനം എന്ന ലീഗിന്റെ രാഷ്ട്രീയ ആവശ്യത്തെ കോണ്‍ഗ്രസ്‌ എതിര്‍ക്കുന്നത് ലീഗിന്റെ വളര്‍ച്ച ഭയന്നിട്ടാണെങ്കില്‍ പറയട്ടെ, കോണ്‍ഗ്രസ്‌ തളരുന്നത് അതിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായത് കൊണ്ടാണ്  .ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നേടാന്‍ കഴിയുമായിരുന്നതില്‍ ഉറപ്പുള്ള  പത്ത് സീറ്റ്‌ എങ്കിലും കുറച്ചാണ് നേടിയത് . അതിന്റെ പ്രധാന   കാരണങ്ങളില്‍ ഒന്ന് രമേശ്‌ ചെന്നിത്തലയുടെ മുഖ്യ മന്ത്രി മോഹമാണ് .

ഇന്ന് ഉപ മുഖ്യ മന്ത്രി പദത്തിലും വലുതാണ്‌ കെ പി സി സി  പ്രസിഡന്റ്‌ സ്ഥാനം എന്ന് പറയുന്ന രമേശ്‌ ചെന്നിത്തല  പിന്നെ എന്തിനാണ്  അതിലും താഴ്ന്ന പദവി ആയ എമ്മെല്ലേ  സ്ഥാനത്തിനു വേണ്ടി നിലവിലെ എമ്മെല്ലേക്ക്  സീറ്റ്‌ നിഷേധിച് മത്സരിച്ചത് ?   
കോണ്‍ഗ്രസിലെ ഗ്രൂപ്പുകല്‍ക്കൊപ്പം രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തിയ ആളുകളെ കൂടി ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയാതെ വന്നതോടെയല്ലേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിലും ഒരാഴ്ച കൂടി വൈകിയത് ?


പൊതുവേ   ദുര്‍ബലമായ സംഘടന സംവിധാനമുള്ള കോണ്‍ഗ്രസ്‌ പലയിടത്തും ജയിച്ചു പോന്നത് വ്യക്തി പ്രഭാവമുള്ള നേതാക്കളുടെ(അവരും ഗ്രൂപ്പുകള്‍ക്ക് അതീതരല്ല ) സാന്നിധ്യം കൊണ്ടും കൈപ്പത്തി ചിഹ്നം കേരള ജനതയ്ക്ക് സുപരിചിതമായത് കൊണ്ടാണ് . എന്നാല്‍ അത്തരമൊരു സാഹചര്യം ഉള്‍ക്കൊള്ളാതെയാണ്  ചാലക്കുടി പോലൊരു മണ്ഡലത്തില്‍ സ്ഥാനര്തിയെ നിര്‍ണ്ണയിച്ചത് . രമേശ്‌ ചെന്നിത്തലയുടെ ഹെലികൊപ്റെര്‍ പര്യടനവും 'ചാലക്കുടിയിലെ ബെന്നി'യെ അന്വേഷിച്ചുള്ള മാധ്യമ പടയുടെ ഓട്ടവുമൊക്കെ മറക്കാറായോ ? വക്കം കമ്മിറ്റി റിപ്പോര്‍ട്ട്‌  എന്തായി ? 

നായര്‍ സമുദായത്തിന്റെ ഭരണ ഘടനാപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും , അവര്‍ക്ക് അഭിമാനകരമായ അസ്ഥിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി എന്‍ എസ് എസ് നില കൊണ്ടാല്‍ അതിനെ ആരും ആക്ഷേപിക്കില്ല . അതിനു വേണ്ടി അവര്‍ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അത് മനസ്സിലാക്കാന്‍ കഴിയും .

എസ് എന്‍ ഡി പി ഈഴവ സമുദായത്തിന്റെ ഭരണ ഘടനാപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും , അവര്‍ക്ക് അഭിമാനകരമായ അസ്ഥിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി  നില കൊണ്ടാല്‍ അതിനെ ആരും ആക്ഷേപിക്കില്ല . അതിനു വേണ്ടി അവര്‍ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അത് മനസ്സിലാക്കാന്‍ കഴിയും .

സാമുദായിക സന്തുലിതാവസ്ഥ  ഉദ്ധ്യോഗസ്ഥ തലത്തിലും , നിയമ നിര്‍മ്മാണ സഭയിലും ഉറപ്പു വരുത്തുവാന്‍  കോണ്‍ഗ്രസ്‌ പോലൊരു ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനം അത് സംഘടനാപരമായി ഏറ്റവും  ദുര്‍ബലാമായി   നില്‍ക്കുന്ന അവസ്ഥയില്‍ പോലും ശ്രമിക്കുന്നത്  അഭിനന്ദനീയമാണ്


എന്നാല്‍ മുസ്ലിംകള്‍ക്ക് അര്‍ഹ്ഹതപ്പെട്ട സംവരണ അവകാശങ്ങള്‍ അട്ടിമറിക്കുവാനും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അവകാശങ്ങളെ  സാമുദായികമായി കാണുവാനും  ,ലീഗിനൊരു അഞ്ചാം മന്ത്രിയെ ലഭിച്ചാല്‍ അത് സാമുദായിക അസന്തുലിതാവസ്ഥ ഉണ്ടാക്കും എന്ന പ്രചരിപ്പിക്കുവാനും തുനിഞ്ഞാല്‍  നിങ്ങള്‍ വര്‍ഗ്ഗീയ വാദികളാണ് , നിങ്ങളുടെ സാമൂഹിക നീതി സങ്കല്‍പം കപടമാണ് എന്ന് തന്നെ ഉറപ്പിച്ചു പറയേണ്ടി വരും .
ലീഗ് നേതൃത്വത്തോട് ഒരു അപേക്ഷ
ലീഗിന്റെ അഞ്ചാം മന്ത്രി എന്ന രാഷ്ട്രീയ ആവശ്യം അംഗീകരിക്കപ്പെട്ടാലും  ഇല്ലെങ്കിലും പ്രസ്താവന യുദ്ധം നടത്തുന്ന   ഈ വര്‍ഗ്ഗീയ   കണ്ണുകളെ തുറന്നു കാണിക്കുക ഏതൊരു  മുസ്ലീം ലീഗുകാരന്റെയും കടമയാണ് . ചരിത്രത്തിലെ ഉജ്ജ്വല വിജയം നേടിയിട്ടും അര്‍ഹതപ്പെട്ടത് അത് അല്പം വൈകിയാലും ചോദിച്ചു വാങ്ങിയില്ലെങ്കില്‍  പിന്നെ സാമൂഹിക നീതി എന്ന് പറഞ്ഞു  ഇനി എങ്ങനെ  വോട്ടു ചെയ്ത ജനങ്ങളെ അഭിമുഖീകരിക്കും ? കണക്കുകള്‍ നിരത്തി സാമുദായിക അസന്തുലിതാവസ്താ വാദക്കാരെയും  രാഷ്ട്രീയ കാലാവസ്ഥ വാദക്കാരെയും നേരിടുക .അര്‍ഹ്ഹതയുള്ളത് കിട്ടിയില്ലെങ്കില്‍ മന്ത്രി സ്ഥാനങ്ങള്‍ പിന്‍വലിച്ചു പ്രതിഷേധം അറിയിക്കുക .

 അല്ലെങ്കില്‍  അഭിമാനകരമായ അസ്ഥിത്വം എന്നത് അപമാനകരമായ  അസ്ഥിത്വം എന്ന് എന്ന് തിരുത്തി എഴുതി കോണ്‍ഗ്രസിന്റെ റാന്‍ മൂളികളായി നിങ്ങള്ക്ക് കഴിയാം . കാലം അങ്ങനെ വിലയിരുത്തും നിങ്ങളെ ... അര്‍ഹ്ഹതപ്പെട്ടത്‌ നേടിയെടുക്കാനാവില്ലെങ്കില്‍ ,അതിന്റെ കാരണങ്ങള്‍ കണക്കു നിരത്തി ബോദ്ധ്യപ്പെടുത്തിയില്ലെങ്കില്‍  എന്താണ് സംഭവിക്കുക എന്നതിന് ചരിത്രം മറുപടി നല്‍കും .
Blogger Template by Clairvo