"ഹലോ അണ്ണാ ഇത് ഞാനാ ' മാക്രി ഹിഷാം'"
"അതെയോ ,മോനെ ഞാനൊരു കാര്യം പറയട്ടെ ..?"
"എന്താണ് അണ്ണാ പറയ് "
"നിന്റെ മാതാപിതാക്കള്‍ നിനക്കിട്ട പേര് ഹിഷാം എന്നല്ലേ ..?"
"അതെ ..."
"പിന്നെ നീ എന്തിനാ മോനെ 'മാക്രി ഹിഷാം' എന്ന് സ്വയം വിളിച്ചു അവരെ അപമാനിക്കുന്നത് ?"
"ഹ ഹ ഹ ഈ അണ്ണന്റെ ഒരു കാര്യം .അതേ അണ്ണാ ഈ ഭൂലോകത്ത് ജീവിച്ചു പോകാന്‍ ഒരു ഐഡന്റിറ്റി വേണ്ടേ അണ്ണാ ....കൂടാതെ എന്റെ പ്രൊഫൈലില്‍ എന്റെ ആഗ്രഹം 'മരമാക്രി ' ആകണം എന്നാണെന്ന് എഴുതി വെച്ചതിന്റെ ഗുട്ടന്‍സ് അണ്ണന് അറിയാവോ ? ഏതാ ഈ മരമാക്രി എന്നെങ്കിലും അറിയാന്‍ വേണ്ടി എങ്കിലും ആരെങ്കിലും എന്റെ ബ്ലോഗില്‍
(
)കേറി നോക്കാനാ. അതുമല്ലെങ്കില്‍ മറ്റു ബ്ലോഗുകളില്‍ കമന്റ് ചെയ്യുമ്പോള്‍ ഈ പേര് കണ്ടു ആളുകള്‍ ശ്രദ്ധിക്കുകയെങ്കിലും ചെയ്യട്ടെ ...അല്ലാതെ എനിക്കെവിടെ കമന്റ് എഴുതാനുള്ള നിരീക്ഷണ ബുദ്ധി .. പുത്തി വേണം അണ്ണാ ഭുത്തി ...ഹ ഹ ഹ"
(
)കേറി നോക്കാനാ. അതുമല്ലെങ്കില്‍ മറ്റു ബ്ലോഗുകളില്‍ കമന്റ് ചെയ്യുമ്പോള്‍ ഈ പേര് കണ്ടു ആളുകള്‍ ശ്രദ്ധിക്കുകയെങ്കിലും ചെയ്യട്ടെ ...അല്ലാതെ എനിക്കെവിടെ കമന്റ് എഴുതാനുള്ള നിരീക്ഷണ ബുദ്ധി .. പുത്തി വേണം അണ്ണാ ഭുത്തി ...ഹ ഹ ഹ"'ഹോ മുടിഞ്ഞ പുത്തി തന്നെ , ആട്ടെ എന്തിനാ ഇപ്പൊ വിളിച്ചേ ?"
"അതോ അണ്ണാ അവിടെ ഒലിപ്പീരു നടക്കുന്നു ഒലിപ്പീര്..."
"ഒലിപ്പീരോ? അതെന്തുവാടെ ? എവിടെയാടെ ?'
"അത് അണ്ണാ നമ്മുടെ മുഖ പുസ്തകമില്ല്യോ ? അവിടെ ഒരു ഗ്രൂപ്പില്‍ ഒലിപ്പീരിന്റെ കളിയാ ..."
"നീയൊന്നു തെളിച്ചു പറ എന്റെ ഹിഷാമെ.."
"അതേ അണ്ണാ നമ്മുടെ ബ്ലോഗ് എഴുതുന്ന ആള്‍ക്കാര് കുറെ പേര് കൂടി ഒരു മുഖ പുസ്തക ഗ്രൂപ്പ് ഉണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും ' ഗൊള്ളാം' 'കിടിലന്‍ ' എന്നൊക്കെ കമന്റ് എഴുതി നടക്കുവാ ."
"അതാണോ കാര്യം ?
എടൊ ഹിഷാമെ ഞാനൊരു കാര്യം ചോദിച്ചാല്‍ നിനക്ക് വിഷമം തോന്നുമോ ?"
എടൊ ഹിഷാമെ ഞാനൊരു കാര്യം ചോദിച്ചാല്‍ നിനക്ക് വിഷമം തോന്നുമോ ?"
"ഇല്ല .അണ്ണന്‍ ധൈര്യമായിട്ട് ചോദിക്ക് ..."
'ഈ ബ്ലോഗ് എഴുതുന്നവര്‍ക്ക് ഒക്കെ നീയാണോ കമ്പ്യൂട്ടര്‍ പഠിപ്പിച്ചത് ? അവരുടെ ഇന്റര്‍നെറ്റ് വാടക നീയാണോ കൊടുക്കുന്നത് ? അവരൊക്കെ ഒന്നും അറിയാത്ത പൊട്ട പോഴത്തക്കാരാനെന്നാണോ നിന്റെ വിചാരം ? മുഖ പുസ്തകത്തില്‍ എന്തോരം ആള്‍ക്കാര്‍ ഗ്രൂപ്പ് ഉണ്ടാക്കി തെറി വിളിക്കുന്നു , വെല്ലു വിളിക്കുന്നു ..ഇതൊന്നും നീ കണ്ടിട്ടില്ലേ ? അതോ ബ്ലോഗ് എഴുതുന്നവര്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എന്നൊരു ധാരണ നിനക്കുണ്ടോ ? നീ പറഞ്ഞ മുഖ പുസ്തക ഗ്രൂപ്പിലെ അംഗങ്ങളില്‍ ഏറിയ പങ്കും പുതിയതായി ബ്ലോഗ് എഴുതുന്നവരല്ലേ ? അവര്‍ക്ക് 'നന്നായിട്ടുണ്ട് ,ഇനിയും എഴുതുക ' എന്ന് രണ്ടു വരി കമന്റ് എഴുതുന്നത് ഒലിപ്പീര്‍ ആണെന്ന് നീ പറഞ്ഞാല്‍ അതിനെ അസഹിഷ്ണുത എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടോ ?
നീ എനിക്ക് അയച്ചു തന്നിട്ടുള്ള ബ്ലോഗ് ലിങ്കുകല്‍ എല്ലാം മറ്റുള്ളവര്‍ക്കും അത് ഉഗ്രനായി തോന്നും എന്ന വിശ്വാസത്തില്‍ അയച്ചതാണോ ? സത്യം പറ , അവരെയൊക്കെ ഞാനും ഒന്ന് പ്രോത്സാഹിപ്പിച്ചു വിടാന്‍ വേണ്ടി അയച്ചതല്ലേ ?
അതോ നിന്റെ കണ്ണില്‍ അവയൊക്കെ വിശ്വോത്തര രചനകളാണോ ?"
' അതൊക്കെ പോട്ടെ നീ ആ ഗ്രൂപ്പില്‍ ഉണ്ടോ ?'
നീ എനിക്ക് അയച്ചു തന്നിട്ടുള്ള ബ്ലോഗ് ലിങ്കുകല്‍ എല്ലാം മറ്റുള്ളവര്‍ക്കും അത് ഉഗ്രനായി തോന്നും എന്ന വിശ്വാസത്തില്‍ അയച്ചതാണോ ? സത്യം പറ , അവരെയൊക്കെ ഞാനും ഒന്ന് പ്രോത്സാഹിപ്പിച്ചു വിടാന്‍ വേണ്ടി അയച്ചതല്ലേ ?
അതോ നിന്റെ കണ്ണില്‍ അവയൊക്കെ വിശ്വോത്തര രചനകളാണോ ?"
' അതൊക്കെ പോട്ടെ നീ ആ ഗ്രൂപ്പില്‍ ഉണ്ടോ ?'
"ഇല്ല അണ്ണാ ഇല്ലാ . അണ്ണന്‍ ശ്വാസം വിട്ടു പറ... എനിക്ക് ഒലിപ്പീരില്‍ താല്പര്യമില്ല . ആ ഗ്രൂപ്പില്‍ ഉള്ള ഒന്ന് രണ്ടു പേരാണ് ഇത് എന്നോട് പറഞ്ഞത് ...'
"കൊള്ളാം മോനെ കൊള്ളാം നല്ല 'പുത്തി' . രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും എന്ന് കേട്ടിട്ടുണ്ട് ...ഇത് അത് തന്നെ . നിന്നോട് ഇങ്ങനെ പറഞ്ഞു തന്നവനെ കുറിച്ച് മാത്രം നിനക്ക് മതിപ്പ് . ബാക്കി ആ ഗ്രൂപ്പിലുള്ളതൊക്കെ ഒലിപ്പീരുകാര്‍ കൊള്ളാം . നിഷ്കളങ്ക ചിന്ത തന്നെ ."
"എന്നാല്‍ നിനക്കറിയാത്ത പലതും ആ ഗ്രൂപ്പില്‍ വളരെ പോസിറ്റീവ് ആയി ഉണ്ട് . നീ പറയുന്ന ഈ ഒലിപീരിനെതിരില്‍ (പുറം ചൊറിയല്‍ കംമെന്റ്കള്‍ ക്കെതിരെ ) ആ ഗ്രൂപ്പില്‍ എത്ര ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്ന് നിനക്കറിയാമോ ? ആ ഗ്രൂപ്പ് വഴി എത്ര സൌഹൃദങ്ങള്‍ ദൃഡം ആയിട്ടുണ്ട് എന്ന് നിനക്കറിയാമോ ? ചുരുങ്ങിയ പക്ഷം മലയാളത്തില്‍ ബ്ലോഗ് എഴുതുന്നവര്‍ വിവാദങ്ങളും ചര്‍ച്ചകളുമൊക്കെ ബ്ലോഗ്ഗിലേക്ക് മാറ്റി വെച്ച് അല്‍പ സമയം സൌഹൃദ ചിന്തകള്‍ പങ്കു വെച്ച് കഴിയുന്ന ഒരിടമായിട്ടെങ്കിലും അതിനെ കണ്ടു കൂടെ ?"
'അങ്ങനെ കണ്ടാല്‍ പിന്നെ ഞാന്‍ പാട് പെട്ട് ഉണ്ടാക്കിയെടുക്കുന്ന 'മാക്രിത്തരങ്ങള്‍' ആരെങ്കിലും തിരിഞ്ഞു നോക്കുവോ അണ്ണാ .ഞാനില്ലെങ്കിലും ഈ ലോകത്ത് ചിലതൊക്കെ നടക്കും എന്ന് വന്നാ പിന്നെ ഞാനെങ്ങനെ മരമാക്രി എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തും അണ്ണാ... ഇപ്പൊ തന്നെ അണ്ണന്‍ കണ്ടില്ലേ എന്റെ 'മാക്രിത്തരങ്ങള്‍' ബ്ലോഗിന് ഡ്യൂപ്ലിക്കേറ്റ് 'മാക്രിത്തരങ്ങള്‍' ആരോ ഉണ്ടാക്കി കഴിഞ്ഞു ...'
"ഹോ... പിന്നെ... ജന ലക്ഷങ്ങളുടെ വിശ്വസ്ത സ്ഥാപനത്തിനല്ലേ
ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയിരിക്കുന്നത് . !!!! ആരും കേറാതെ കൂറ പിടിച്ചു കിടക്കുന്ന ആ കൂറ ബ്ലോഗിന് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയവനെ കണ്ടു പിടിച്ചു ഊളമ്പാറക്കോ കുതിര വട്ടത്തിനോ അയക്കണം .ഏതായാലും നീ ആളാരെന്നു കണ്ടു പിടിക്ക് .
അറിയണമല്ലോ ആ മന്ദ ബുദ്ധി ആരാണെന്ന് ."
ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയിരിക്കുന്നത് . !!!! ആരും കേറാതെ കൂറ പിടിച്ചു കിടക്കുന്ന ആ കൂറ ബ്ലോഗിന് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയവനെ കണ്ടു പിടിച്ചു ഊളമ്പാറക്കോ കുതിര വട്ടത്തിനോ അയക്കണം .ഏതായാലും നീ ആളാരെന്നു കണ്ടു പിടിക്ക് .
അറിയണമല്ലോ ആ മന്ദ ബുദ്ധി ആരാണെന്ന് ."
"പിന്നെ നീ ഇപ്പൊ കാര്യമായിട്ട് ഒന്നും എഴുതാതെ 'ബസ്സില്‍ ' കേറി നടക്കുവാണെന്ന് കേട്ട് ..ഒള്ളതാണോ ? "
"അതേ അണ്ണാ അതേ ഇപ്പൊ 'ബസ്സിലെ ' യാത്രയാ സുഖം ..."
"ഹത് ശരി, അപ്പൊ മുഖ പുസ്തകത്തില്‍ ആള് കേറുന്നതിലാണ് നിനക്ക് വിഷമം അല്ലേ. നിനക്കെങ്ങനെയാ ഗൂഗിള് മായിട്ട് ഇടപാട് ? മാസക്കൂലിയോ ദെവസക്കൂലിയോ ?"
"അതെന്താ അണ്ണാ അങ്ങനെ ചോദിച്ചത് ?'
'അല്ല നിനക്ക് ഗൂഗിളിന്റെ കടേല് ആളെ കൂട്ടുന്ന പണിയാണോ എന്ന് അറിയാന്‍ ചോദിച്ചതാ"
"അങ്ങനൊന്നുമില്ല അണ്ണാ ഇതൊക്കെ ഒരു സമയം കളയലല്ലേ ..ഹ ഹ ഹ ..."
"എന്നാല്‍ മോനെ ഹിഷാമെ..., എല്ലാവര്ക്കും അങ്ങനാണെന്ന് വിചാരിക്കരുത് ....
"ഉറച്ചു നില്‍ക്കാന്‍ ഒരു തറയും ,ഒരു ഉത്തോലകവും തന്നാല്‍ ഞാന്‍ ഈ ഭൂമിയെ ഇളക്കാം " എന്ന് പണ്ടൊരു മഹാ ശാസ്ത്രഞ്ജന്‍ പറഞ്ഞിട്ടുണ്ട് . ഒരു തരത്തില്‍ പറഞ്ഞാല്‍ ബ്ലോഗ് എഴുതുന്നവരും അതാണ് ചെയ്യുവാന്‍ ശ്രമിക്കുന്നത് .
തങ്ങളുടെ വായനക്കാരുടെ മനസ്സിലേക്ക് തങ്ങളുടെ മനസ്സിലെ ചിന്തകള്‍ പങ്കു വെക്കുവാനും അത് വഴി അവരുടെ മനസ്സില്‍ പരമാവധി പ്രതിഫലനം ഉണ്ടാക്കുവാനും ഏതൊരു ചിന്തിക്കുന്ന മനുഷ്യനും ശ്രമിക്കും . അതിനുള്ള ഉത്തോലകം മാത്രമാണ് അവര്‍ക്ക് ബ്ലോഗ് അടക്കമുള്ള മാധ്യമങ്ങള്‍ .ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന സൌജന്യവും ,ആകര്‍ഷകവുമായ ഒരു പ്ലാറ്റ് ഫോം എന്ന നിലക്ക് മാത്രമാണ് പലരും 'ബ്ലോഗ്ഗര്‍ ' തിരഞ്ഞെടുക്കുന്നത് .
അതിനിടക്ക് ഇത്തരം പ്രഖ്യാപിത ലക്ഷ്യങ്ങള്‍ വഴി അവരുടെ ക്ഷമ പരീക്ഷിക്കരുത് . ചുരുങ്ങിയ പക്ഷം കേറി ചെല്ലുന്നത് കല്യാണ വീടോ മരണ വീടോ എന്നോ ,സംസാരിക്കുന്നത് പെങ്ങളോടോ അന്യന്റെ പെങ്ങളോടോ എന്ന വക തിരിവെങ്കിലും കാണിക്കണം ."
"അതല്ല, ഇനിയും മാക്രിയായി തന്നെ അറിയപ്പെടാനാണ് ആഗ്രഹമെങ്കില്‍ ഇനി എഴുതുന്ന കമന്റിന്റെ ഒന്നാമത്തെ വരിയായി തന്നെ ഇങ്ങനെ എഴുതി തുടങ്ങുക ..... :
'എന്റെ കമന്റ് -എല്ലാവരെയും കൊണ്ട് മരമാക്രി എന്ന് വിളിപ്പിക്കുക - എന്ന എന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് ' അത് കൊണ്ട് എന്റെ കമന്റില്‍ തൂങ്ങി ആരും സമയം കളയേണ്ട '"
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്




ബിജു കൊട്ടില
കുമാരന്‍
വിധു ചോപ്ര
ശ്രീജിത്ത് കൊണ്ടോട്ടി ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ കടുത്ത ആയുധ പ്രയോഗം നടത്തുന്ന ആളാ കേട്ടോ ..ഇത് പോരെ തെളിവ് ? ...ha ha ha
മുക്താര്‍ ഉദരം പൊയില്‍hai kooy pooy
ഹംസ ആലുങ്ങല്‍
കുശലം
സമീര്‍ thikodi
നാമൂസ്
rani priya


