യു ഡി എഫ് എന്നാല്‍ കോണ്‍ഗ്രസ്‌ മാത്രമോ ?


മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി പദവി അംഗീകരിച്ചു മന്ത്രി സത്യപ്രതിജ്ഞ ചെയ്തിട്ടും  യു ഡി എഫിലെ കോലാഹലങ്ങള്‍ അവസാനിച്ചു കാണുന്നില്ല . !!!
ക്ഷമിക്കണം യു ഡി എഫ്ഫിലല്ല കോണ്‍ഗ്രസില്‍ . 
അവിടം പണ്ടേ കോലാഹലങ്ങള്‍ക്ക് പേര് കേട്ട സ്ഥലമാണല്ലോ .
 നേതാക്കന്മാരും അവരുടെ പേരില്‍ ഗ്രൂപ്പുകളും മാത്രമുള്ള ഒരു ആള്‍ക്കൂട്ടം മാത്രമാണ് കോണ്‍ഗ്രസ്‌ . അവരുടെ കൂട്ടത്തില്‍ ജനപ്രിയരായ ചില  നേതാക്കള്‍ ഉള്ളത് കൊണ്ട് ഇന്നും ആ പാര്‍ട്ടി കേരളത്തില്‍  അധികാരത്തിലിരിക്കുന്നു. ഒരു പാര്‍ട്ടി എന്ന നിലയില്‍ കൂട്ടായ തീരുമാനം എടുക്കുന്നതില്‍ വന്‍ പരാജയമാണ് എന്ന് മാത്രമല്ല , കവലയില്‍ പറയേണ്ടത് പാര്‍ട്ടി യോഗത്തിലും പാര്‍ട്ടി യോഗത്തില്‍ പറയേണ്ടത് കവലയിലും പറയുന്ന സംസ്കാരം അവരില്‍ വേര് ഉറപ്പിക്കുന്നു എന്നതാണ് ഖേദകരം .

കെ മുരളീധരന്‍  കേരള രാഷ്ട്രീയത്തിലെ പ്രഗല്‍ഭനായ അച്ഛന്റെ മോനാണ് . 
ഉരുളക്കു ഉപ്പേരി എന്ന മട്ടിലുള്ള മുരളീധരന്റെ വാക്കുകള്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് തന്നെ പലപ്പോഴും ആവേശഭരിതമായിരുന്നു.   എന്നാല്‍ ഈ അടുത്ത കാലത്ത് (കൃത്യമായി പറഞ്ഞാല്‍ പുതിയ മന്ത്രി സഭയില്‍ അംഗമാകുവാന്‍ കഴിയാതെ വന്നപ്പോള്‍ മുതല്‍ ) മുരളീധരന്‍ ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി  സംസാരിക്കുന്നു എന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ വളരെ കൃത്യമായി മനസ്സിലാക്കാം, അത് ഉമ്മന്‍ ചാണ്ടി എന്ന മുഖ്യ മന്ത്രിയെ താഴെ ഇറക്കുക എന്ന ലക്ഷ്യത്തിലാണ് എന്ന് . 
പകരം രമേശ്‌ ചെന്നിത്തലയെ മുഖ്യനാക്കുകയും കെ പി സി സി കസേര തനിക്കു സ്വന്തമാക്കുകയും ചെയ്യാം . അതിനുള്ള കസര്‍ത്തുകള്‍ മാത്രമാണ് : ' ഞാന്‍ ചോദിക്കുകയാണ്  സുഹൃത്തുക്കളെ , ആയിരത്തി തൊള്ളായിരത്തി ഒന്നില്‍ എന്ത് സംഭവിച്ചു ? ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ എന്ത് സംഭവിച്ചു ' എന്ന ശൈലിയിലുള്ള 'കവല പ്രഭാഷണങ്ങള്‍ ' .
ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ കൂടുതല്‍ പരിഗണന കിട്ടുന്നു എന്ന് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില് ‍വിലപിച്ച ആര്യാടന്‍ മുഹമ്മദ്‌ സ്വന്തം മന്ത്രിസ്ഥാനം രാജിവെച്ച് ഒരു ഭൂരിപക്ഷ സമുദായംഗത്തെ മന്ത്രിയാക്കാന്‍ കെ.പി.സി.സി. യോട് നിര്‍ദ്ദേശിച്ചു ആത്മാര്‍ത്ഥ കാണിക്കുകയാണ് വേണ്ടത്.

കോണ്‍ഗ്രസില്‍ കുഴപ്പങ്ങളുണ്ടാക്കിയാലെ തനിക്കു രാഷ്ട്രീയ ഭാവി ഉള്ളൂ എന്ന് നന്നായി അറിയാവുന്ന മുരളീധരന്റെ  വാക്കുകള്‍ ഏറ്റു പിടിക്കുന്നവര്‍  ഇപ്പോഴും ലീഗിന് അഞ്ചാമതൊരു മന്ത്രിയെ കൂടി നല്‍കിയാല്‍ ഒലിച്ചു പോകുന്ന സാമുദായിക അസന്തുലിതാവസ്തയുടെ കണക്കു മാത്രം പറയുന്നില്ല .
അവര്‍ പറയേണ്ട ,നമ്മള്‍ക്ക്  ആ  കണക്കു ഒന്ന്  പരിശോധിക്കുമ്പോള്‍  കാണാന്‍ കഴിയുന്നത്‌  അതൊരു പേരും നുണയാണ് എന്നതാണ് . ഒന്നാമതായി യു ഡി എഫിലെ എമ്മെല്ലേ മാരുടെ കണക്കു പരിശോധിച്ചാല്‍72  ഇല്‍ 46 പേരും  നൂന പക്ഷ സമുദായക്കാരാണ് എന്നതാണ് . അപ്പോള്‍  യു ഡി എഫ്ഫ് പക്ഷം തന്നെ നൂന പക്ഷ സമുദായത്തിലെ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതാണ് എന്നത് അംഗീകരിച്ചേ പറ്റൂ . അതിന്റെ പ്രതിഫലനം മന്ത്രി സഭയില്‍ ഉണ്ടാകുന്നത് എങ്ങനെയാണ് അസന്തുലിതാവസ്ഥ ഉണ്ടാക്കുക ?  രാഷ്ട്രീയമായി  നോക്കാതെ സമുദായ പ്രാതിനിത്യം  നോക്കുന്നവരുടെ ശ്രദ്ധയിലേക്ക്   വേണ്ടി മാത്രമാണ് ഈ കണക്കുകല്‍ . ബെന്ഗാളില്‍ മമതാ ബാനര്‍ജിയുടെയോ , യു പിയില്‍  മുലായം സിങ്ങിന്റെയോ , തമിഴ്നാട്ടില്‍  കരുണാനിധിയുടെയോ പഞ്ചാബില്‍ അകാലി ദളിന്റെയോ അങ്ങനെ ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍  മറ്റു കക്ഷികളുടെയോ പിന്നിലായി രണ്ടാമതെത്തിയാല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ ചിലര്‍ ഇപ്പോള്‍ പറയുന്ന നിലപാടനുസരിച്ച്‌ കിട്ടുന്നതും വാങ്ങി ഒതുങ്ങി ഇരിക്കുമായിരുന്നോ ഈ കോണ്‍ഗ്രസുകാര്‍ ?  തങ്ങള്‍ക്കു അര്‍ഹ്ഹതപ്പെട്ടത്‌  നല്‍കിയില്ലെങ്കിലും  അതിനടുത്തെങ്കിലും നല്‍കുവാന്‍  മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമായിരുന്നില്ലേ ? അതേ ലീഗും ആവശ്യപ്പെട്ടിട്ടുള്ളൂ ..

നമ്മുടെ പത്ര മാധ്യമ സുഹൃത്തുക്കള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്ത് വിട്ട കണക്കുകലെങ്കിലും ഈ അസന്തുലിതാവസ്താ വാദക്കാര്‍ പരിശോധിക്കുവാന്‍ തയ്യാറായെങ്കില്‍ ?
അപ്പോള്‍ ഈ കണക്കുകള്‍ ഉദ്ധരിക്കുവാന്‍ പോലും തയ്യാറാവാതെ കാടിളക്കുന്നവരുടെ ലക്‌ഷ്യം മറ്റൊന്നാണ് . അത് നിസ്സംശയം  പറയാന്‍ കഴിയും , അവരുടെ മനസ്സിലുള്ള  വര്‍ഗ്ഗീയ ചിന്താഗതി . ലീഗിന്റെ രാഷ്ട്രീയ ആവശ്യം അംഗീകരിക്കുമ്പോള്‍ സ്വാഭാവികമായും മുസ്ലിം മന്ത്രിമാരുടെ എണ്ണം കൂടുന്നു .അത് സഹിക്കുവാന്‍ കോണ്‍ഗ്രെസ്സിലെയും മറ്റും ചില അസഹിഷ്ണുക്കള്‍ക്ക് കഴിയുന്നില്ല . മറ്റൊന്ന്  പാര്‍ട്ടിയിലെ  ഈ അസഹിഷ്ണുത തങ്ങളുടെ   വളര്‍ച്ചക്ക് വളമാക്കുവാനുള്ള മുരളീധരന്റെയും  ആര്യാടന്റെയും  മറ്റും തന്ത്രം . യു ഡി എഫ് എന്നാല്‍ കോണ്‍ഗ്രസ്‌ മാത്രമല്ല , നിലവില്‍ നിയമ സഭയില്‍ അംഗത്വമില്ലാത്ത ജെ എസ് എസ്സും , സി എം പി യും ഒക്കെ പെടുമെന്നും അവരൊന്നും അവരുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍  അവകാശങ്ങള്‍ നേടാനാവാതെ തല കുനിക്കുന്ന അവസ്ഥ ഉണ്ടാകുന്നത് ഇഷ്ടപ്പെടുന്നവരല്ല എന്നും ഓര്‍ക്കുക .
 മുരളീധരന്റെയും ആര്യടന്റെയും ഒക്കെ പരസ്യ പ്രസ്താവനകള്‍ അടിത്തറ ഇളക്കുന്നത്   ഒന്നാമതായി കോണ്‍ഗ്രസിന്റെയും രണ്ടാമതായി യു ഡി എഫിന്റെയും എന്ന് മനസ്സിലാക്കി  , വേണ്ട നടപടികള്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ്‌ സമീപകാലത്ത് ഉമ്മന്‍ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും ഒത്തോരുമയുള്ള  പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത പുറമേക്കെങ്കിലും ഉള്ള കെട്ടുറപ്പ് നില നിര്‍ത്താനാവും.

ഈ ലേഖനം എഴുതാന്‍ കാരണം കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ ചില ദിവസങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ചില രാഷ്ട്രീയ കുടില തന്ത്രങ്ങള്‍  എത്രമാത്രം തരം താണ് പോകുന്നു എന്ന് ഓരോ കേരളീയനും ചിന്തിക്കുന്നതിനു  വേണ്ടിയാണു .
പെരുന്നയിലെ  സാമുദായിക നേതാവും , കണിച്ചുകുളങ്ങരയിലെ  സാമുദായിക നേതാവും ജാതിയുടെ പേരില്‍  പെരും നുണ പറയുമ്പോള്‍ സാമുദായികമായി ചിന്തിക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കുന്നതിനാണ് . നിങ്ങള്‍ സാമുദായികായി ചിന്തിചോളൂ ദയവായി വര്‍ഗ്ഗീയമായി ചിന്തിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു .
3 comments:

 1. ഈ ലേഖനം എഴുതാന്‍ കാരണം കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ ചില ദിവസങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ചില രാഷ്ട്രീയ കുടില തന്ത്രങ്ങള്‍ എത്രമാത്രം തരം താണ് പോകുന്നു എന്ന് ഓരോ കേരളീയനും ചിന്തിക്കുന്നതിനു വേണ്ടിയാണു .
  പെരുന്നയിലെ സാമുദായിക നേതാവും , കണിച്ചുകുളങ്ങരയിലെ സാമുദായിക നേതാവും ജാതിയുടെ പേരില്‍ പെരും നുണ പറയുമ്പോള്‍ സാമുദായികമായി ചിന്തിക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കുന്നതിനാണ് . നിങ്ങള്‍ സാമുദായികായി ചിന്തിചോളൂ ദയവായി വര്‍ഗ്ഗീയമായി ചിന്തിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു .

  ReplyDelete
 2. മതേതരം പറഞ്ഞ് വോട്ട് നേടിയ ശേഷം മതവും ഉയർത്തി വരുന്ന കീടങ്ങളെയും അതിനു ചൂട്ട് പിടിക്കുന്നവരെയും പുറം കാലിനടിച്ച് അറബികടലിൽ തള്ളണം... ഒരിക്കലും തിരയിൽ പെട്ട് ഈ മാരണങ്ങൾ തിരിച്ച് തീരത്ത് അണയാതെ നോക്കണം... ഇല്ലെങ്കിൽ ഇവറ്റകൾ കേരളം വിവേകാനന്ദൻ വിളിച്ച് പറഞ്ഞ ഭ്രാന്താലായമായത്തേക്കാൾ ദയനീയമാക്കി മാറ്റും... :(

  ReplyDelete
 3. >>>>മതേതരം പറഞ്ഞ് വോട്ട് നേടിയ ശേഷം<<

  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പറഞ്ഞ മതേതരത്വം താങ്കള്‍ ധരിച്ചു വെച്ചിട്ടുള്ള മത നിരാസ മതെതരത്വമല്ല മാഷേ ... ലീഗ് പേരില്‍ തന്നെ മുസ്ലിം ചേര്‍ത്തത് മതേതരത്വം തെളിയിച്ച പാര്‍ട്ടിയാണ് ..അത് അമ്കീകരിക്കാത്തവര്‍ വോട്ടു ചെയ്യേണ്ട ...വോട്ടു കിട്ടാന്‍ വേണ്ടി കപട മതേതരവാദികളാകുവാന്‍ ലീഗ് ഒരിക്കലും ശ്രമിച്ചിട്ടില്ല ...

  ReplyDelete

Blogger Template by Clairvo