ആര്യാടന്റെ ഉള്ളിലെന്താണ് ?

image credit : ജയരാജ്
രാഷ്ട്രീയ പൊതു യോഗങ്ങളില്‍  അഖിലേന്ത്യാ നേതാക്കള്‍  വിമാന മാര്‍ഗ്ഗം വരുമ്പോള്‍ മുന്‍പ് പറഞ്ഞ സമയത്തെക്കാള്‍  ഒന്നോ രണ്ടോ മണിക്കൂര്‍ വൈകി  വരാറുണ്ട് .ചിലപ്പോള്‍ അതിലും വൈകും . അത് വരെ സദസ്സിനെ പിടിചിരുത്തുവാന്‍ അല്പം എരിവും പുളിയും ചേര്‍ത്ത് സംസാരിക്കുവാന്‍ കഴിവുള്ള ചില നേതാക്കളെ കൊണ്ട് സമകാലിക രാഷ്ട്രീയം തങ്ങളുടെ പാര്‍ട്ടിക്ക് അനുകൂലമാണെന്ന വിധത്തില്‍ പ്രസംഗിപ്പിക്കും ... (പൂര്‍ണ്ണമായും ഒരു രാഷ്ട്രീയ കക്ഷിക്കും അനുകൂല സാഹചര്യം കേരളത്തില്‍ വളരെ അപൂര്‍വ്വമായേ ഉണ്ടായിട്ടുള്ളൂ ..അന്നൊക്കെ പെട്ടി ചുമന്നവനും തൂപ്പുകാരനുമൊക്കെ (പ്രയോഗത്തിനു  മുരളീധരന് കടപ്പാട് )   സീറ്റ് കിട്ടുകയും ജയിക്കുകയും ഒക്കെ ചെയ്യും .) അതിലെ  എരിവും പുളിയും ആസ്വദിച്ചു പര്ര്ടി പ്രവര്‍ത്തകരും അനുഭാവികളുമൊക്കെ സമയം കൊല്ലുകയും അഖിലേന്ത്യാ നേതാക്കളെ കാണുവാനും അവര്‍ പറയുന്നത് കേള്‍ക്കുവാനും കാത്തിരിക്കുകയും ചെയ്യും ...
അഖിലേന്ത്യാ നേതാക്കള്‍ പറഞ്ഞതിലും കൂടുതല്‍ ശ്രോതാക്കളുടെ മനസ്സില്‍ ഇടം പിടിക്കുക ഇത്തരം 'സമയം കൊല്ലി' പ്രാസംഗികര്‍ പറഞ്ഞ കാര്യങ്ങളാണ് ..

അത്തരത്തില്‍ ചില അഖിലേന്ത്യാ  നേതാക്കളെ കണ്ടിട്ടുണ്ട് ...
മുരളീ മനോഹര്‍ ജോഷി (രഥയാത്ര നടത്തിയപ്പോള്‍ ), വി പി സിംഗ് ,സോണിയ ഗാന്ധി , രാഹുല്‍ ഗാന്ധി  തുടങ്ങി ധാരാളം പേരെ .. അന്നൊക്കെ ഈ കാര്യം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് . അതിനൊരു മാറ്റം കണ്ടത് മഅദനി  വന്നപ്പോഴാണ് .. അത് വരെ കേട്ട പ്രസംഗങ്ങളൊക്കെ മറന്നു ശ്രോതാക്കള്‍ ഹരം പിടിക്കുക മഅദനി യുടെ പ്രസംഗത്തിലാണ് ...


ഈ ചാനല്‍ യുഗത്തിലും ഉണ്ട് അത്തരം മസാല  വിഭാഗക്കാര്‍ .ചാനല്‍  ക്യാമറകള്‍ക്ക് വേണ്ടി അവര്‍ എന്തും പറയും ..ആര്‍ക്കും എന്തും എപ്പോഴും പറയാവുന്ന വിധം ദുര്‍ബലമാണ്  കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം .. അതിന്റെ ക്ഷീണം കാലാ കാലങ്ങളായി അത് അനുഭവിക്കുന്നുമുണ്ട് .അത് മുതലെടുത്ത്‌ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്‌ പാര്‍ട്ടിയെ കരുവാക്കുന്ന ചില നേതാക്കള്‍ ഈ അടുത്തായി മുസ്ലിം ലീഗിനെതിരെ രംഗത്ത് വന്നിട്ടുണ്ട് .
പരസ്യ പ്രസ്താവന കെ പി സി സി പ്രസിഡന്റ്‌ വിലക്കിയെങ്കിലും  ചാനലുകാര്‍ മദ്യപാന രംഗങ്ങള്‍ കാണിക്കുമ്പോള്‍ 'മദ്യപാനം ആരോഗ്യത്തിനു  ഹാനികരം' എന്ന്  എഴുതി കാണിക്കുന്ന പോലെ പറയേണ്ടതൊക്കെ പറഞ്ഞിട്ട് 'ഞാനൊന്നും പറഞ്ഞില്ല, എനിക്ക് പാര്‍ട്ടി  വിലക്കുണ്ട് 'എന്ന് പറഞ്ഞു  കെ പി സി സി പ്രസിഡന്റ്‌ ന്റെ വാക്കുകളെ പുല്ലു വില കല്‍പ്പിക്കുന്ന ആര്യാടന്‍  മുഹമ്മദിനെയും , കെ മുരളീധരനെയും കോണ്‍ഗ്രെസ്സുകാരായി കാണാന്‍ ലീഗുകാര്‍ക്ക് കഴിയുമോ ? ഇല്ലാ...കഴിയില്ല .
ആര്യാടനെയും മുരളിയെയും കോണ്‍ഗ്രസ്‌ പാര്‍ട്ടി കേവലം മസാല പ്രാസംഗികര്‍ എന്ന സ്ഥാനത്  തുടരാന്‍ അനുവദിക്കുന്നത് ആ സംഘടനയുടെ സംഘടനാപരമായ ദൌര്‍ബല്യം കൊണ്ട് മാത്രമാണ് .

ലീഗ് ജനാധ്പത്യ സംവിധാനത്തില്‍ മാന്യമായി നില നില്‍ക്കുന്നത് മതേതര മുഖം മൂടി അണിഞ്ഞ ഇത്തരം വ്യാജ കൊണ്ഗ്രെസ്സ്കാരന് സഹിക്കാന്‍ കഴിയുന്നില്ല .. ഇന്നലത്തെ പ്രസ്താവന ടി വി യില്‍ കാണിച്ചിരുന്നു .. 

ഹോ എന്തായിരുന്നു ആള്‍ക്കൂട്ടം !!!!(ഒഴിഞ്ഞ കസേരകളായിരുന്നു കൂടുതല്‍ )
 
 ആര്യാടനെ കേള്‍ക്കാന്‍ എത്തിയ ജനക്കൂട്ടത്തെ കാണുക ...:) 

ഇത്രയേ ഉള്ളൂ ഇപ്പോള്‍ ആര്യാടന്റെ വില
http://youtu.be/zHldW4SykG4?t=1m25s

പക്ഷെ തന്റെ മുന്നില്‍ ചാനലുകാര്‍ ചെവി കൂര്‍പ്പിച്ചു നില്‍ക്കുന്നു എന്നറിയാവുന്ന ആര്യാടന്‍ അവര്‍ക്ക് വേണ്ടത് കൊടുത്തു .. ആര്യാടന് വേണ്ടത് കോണ്‍ഗ്രസ്‌ പാര്‍ട്ടിയും യു ഡി എഫും വളരുകയല്ല ...ലീഗിനെ തളര്തലാണ് ... ...ഇത് പോലെ ആയിരം ആര്യാടന്മാരെ നേരിട്ട പ്രസ്ഥാനമാണ് ലീഗ് ...ചുരുങ്ങിയ പക്ഷം മുന്നണി മര്യാദയെങ്കിലും പാലിക്കാന്‍ ആര്യാടന്‍ തയ്യാറാകട്ടെ ...തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു  മത്സരിക്കുമ്പോള്‍ മാത്രമുള്ള മതേതര സര്‍ട്ടിഫികേറ്റ്  ലീഗിന് വേണ്ട . ആര്യാടന്റെ കപട മതേതരത്വം ലീഗുകാര്‍ വലിച്ചു കീറുക തന്നെ ചെയ്യും .

4 comments:

 1. പരസ്യ പ്രസ്താവന കെ പി സി സി പ്രസിഡന്റ്‌ വിലക്കിയെങ്കിലും ചാനലുകാര്‍ മദ്യപാന രംഗങ്ങള്‍ കാണിക്കുമ്പോള്‍ 'മദ്യപാനം ആരോഗ്യത്തിനു ഹാനികരം' എന്ന് എഴുതി കാണിക്കുന്ന പോലെ പറയേണ്ടതൊക്കെ പറഞ്ഞിട്ട് 'ഞാനൊന്നും പറഞ്ഞില്ല, എനിക്ക് പാര്‍ട്ടി വിലക്കുണ്ട് 'എന്ന് പറഞ്ഞു കെ പി സി സി പ്രസിഡന്റ്‌ ന്റെ വാക്കുകളെ പുല്ലു വില കല്‍പ്പിക്കുന്ന ആര്യാടന്‍ മുഹമ്മദിനെയും , കെ മുരളീധരനെയും കോണ്‍ഗ്രെസ്സുകാരായി കാണാന്‍ ലീഗുകാര്‍ക്ക് കഴിയുമോ ? ഇല്ലാ...കഴിയില്ല .

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. കെ പി സിസി പ്രസിഡന്റിനെ ധിക്കരിച്ചു ഒരു വീര പരിവേഷം നേടാനാണ് മുരളിയും ആര്യാടനും എല്ലാം ശ്രമിക്കുന്നത്. ആന്റണിക്ക് എതിരെ വാളോങ്ങിയിരുന്ന മുരളി ഒരു മന്ത്രി സ്ഥാനം കിട്ടിയപ്പോഴേക്കും അച്ചടക്കമുള്ളവനായി മാറിയത്‌ നമ്മള്‍ കണ്ടതാണ്....അലുമിനിയം പട്ടേല്‍...മദാമ എന്തൊക്കെയായിരുന്നു മുരളിയുടെ തിരുമൊഴികള്‍...
  ആര്യാടന് ഇനി ഷൌക്കത്തിന് ഒരു എം എല്‍ എ സ്ഥാനം മലപ്പുറത്ത്‌ നിന്നും കിട്ടണം...അതിനുള്ള കളിയാണ് മൂപ്പര്‍ കളിക്കുന്നത്....

  ReplyDelete
  Replies
  1. ആര്യാടനെയും മുരളിയെയും കോണ്‍ഗ്രസ്‌ പാര്‍ട്ടി കേവലം മസാല പ്രാസംഗികര്‍ എന്ന സ്ഥാനത് തുടരാന്‍ അനുവദിക്കുന്നത് ആ സംഘടനയുടെ സംഘടനാപരമായ ദൌര്‍ബല്യം കൊണ്ട് മാത്രമാണ് .

   ഒരു സംഘടനാ തിരഞ്ഞെടുപ്പ് കൃത്യമായി നടത്തിയാല്‍ അറിയാം ഇവരുടെ ശക്തി ...

   ആര്യാടന്‍ ഷൌക്കത്ത്തിനു ഒരു എമ്മെല്ലേ സ്ഥാനം കിട്ടാതിരിക്കാനുള്ള കളിയല്ലേ എന്നും സംശയിക്കാം ..:)

   Delete

Blogger Template by Clairvo