സമദൂരം എന്ന ശരി ദൂരം

രാഷ്ട്രീയക്കാരും മത പണ്ഡിതന്മാരും ,സാമുദായിക സംഘടനാ നേതാക്കളും ഇല്ലായിരുന്നെങ്കില്‍ പത്രക്കാരും ചാനലുകാരും എങ്ങനെ ജീവിച്ചു പോകുമായിരുന്നു എന്നത് ഗവേഷണ വിഷയമാക്കേണ്ട കാര്യമാണ് .
 ഒരു 'ഇര'യെ കിട്ടിയാല്‍ പരമാവധി 'അലക്കി'കൊടുക്കുക എന്നത് പത്രങ്ങളില്‍ ജോലി ചെയ്യുന്ന വിദൂഷക വേഷങ്ങളുടെ കര്‍ത്തവ്യമാണ് . അതില്‍ കാര്ട്ടൂണിസ്റ്റ് , ഹാസ്യ സാഹിത്യകാരന്‍ എന്ന ഭേദമില്ല . എപ്പോള്‍ 'കുലം കുത്തി'യാകും എന്ന ഭയം മാത്രമേ പത്ര, ചാനല്‍ മാനേജ് മെന്റിന് വേണ്ടൂ ..
മനോരമക്ക് വേണ്ടി വരച്ചു കൊണ്ടിരുന്ന യേശുദാസന്‍ ഇപ്പോള്‍ ദേശാഭിമാനിയില്‍ വരയ്ക്കുന്നു . അല്ല 'കുലം കുത്തു'ന്നു .കൈരളിയുടെ ജീവനായിരുന്ന ബ്രിട്ടാസിന് ഏഷ്യ നെറ്റില്‍ ആണ് 'കുലം കുത്ത് 'തരപ്പെട്ടത് ...

(കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് ഒഴിവ്വില്ലാത്തത് കൊണ്ടാവണം പരമാവധി ഭംഗിയായി കുലം കുത്തി ഇവരെ പോലുള്ളവര്‍ ജീവിച്ചു പോകുന്നു ...)

ഇതൊക്കെ അതിന്റെ സ്പിരിറ്റില്‍ മനസ്സിലാക്കി ചിരിച്ചു തള്ളാന്‍ മാത്രം വിവരവും വിവേകവും ഉണ്ട് എന്ന് കരുതിയിരുന്ന ഒരാളുടെ  പ്രതികരണം ഞെട്ടിച്ചു കളഞ്ഞു .. 

സാക്ഷാല്‍ സുകുമാരന്‍ നായര്‍ വകയായിരുന്നു ഈ പ്രതികരണം.

 ഇന്നത്തെ മാതൃ ഭൂമിയില്‍ ...അദ്ധേഹത്തിന്റെ വേവലാതി കാണുക .




തന്റെ വാക്കുകളെല്ലാം കേരളീയ സമൂഹം ഗൌരവത്തില്‍ കാണുന്നില്ല എന്ന പരാതിയല്ലേ അറിയാതെ അദ്ദേഹം പങ്കു വെക്കുന്നത് ? വായിച്ചു നോക്കുക . വിധിയെഴുതുക .തന്റെ വാക്കുകള്‍ കേരളീയ സമൂഹം എങ്ങനെ കാണുന്നു എന്ന് ചിന്തിക്കാന്‍ അദ്ദേഹം തയ്യാറാകട്ടെ




നര്‍മ്മം എന്ന് വെണ്ടക്കാ മുഴുപ്പില്‍ എഴുതിയത് അദ്ദേഹം കണ്ടതാണോ പ്രശ്നം . ?
സത്യത്തില്‍ താനെന്തു പറയുന്നു എന്ന് രണ്ടു വട്ടം ആലോചിച്ചു പറയുന്നതല്ലേ അദ്ദേഹം ചെയ്യേണ്ടത് ?

5 comments:

  1. നര്‍മ്മം എന്ന് വെണ്ടക്കാ മുഴുപ്പില്‍ എഴുതിയത് അദ്ദേഹം കണ്ടതാണോ പ്രശ്നം . ?
    സത്യത്തില്‍ താനെന്തു പറയുന്നു എന്ന് രണ്ടു വട്ടം ആലോചിച്ചു പറയുന്നതല്ലേ അദ്ദേഹം ചെയ്യേണ്ടത് ?

    ReplyDelete
  2. അസ്സലായിട്ടുണ്ട്. ഇനിയും എഴുതുക. ആശംസകള്‍....

    ReplyDelete
  3. നായന്മാരുടെ അഹന്തയും അസഹിഷ്ണുതയും മൂപ്പരുടെ വരികളില്‍ എളുപ്പം വായിച്ചെടുക്കാം. ഞാനിത് കണ്ടിരുന്നില്ല ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.

    ReplyDelete

Blogger Template by Clairvo