മാക്രി ഹിഷാം സ്പീകിംഗ്



"ഹലോ "

"ഹലോ അണ്ണാ ഇത് ഞാനാ ' മാക്രി ഹിഷാം'"

"അതെയോ ,മോനെ ഞാനൊരു കാര്യം പറയട്ടെ ..?"

"എന്താണ് അണ്ണാ  പറയ് "

"നിന്റെ  മാതാപിതാക്കള്‍ നിനക്കിട്ട പേര് ഹിഷാം എന്നല്ലേ ..?"

"അതെ ..."

"പിന്നെ നീ എന്തിനാ മോനെ 'മാക്രി ഹിഷാം' എന്ന് സ്വയം വിളിച്ചു  അവരെ അപമാനിക്കുന്നത് ?"

"ഹ ഹ ഹ ഈ അണ്ണന്റെ  ഒരു കാര്യം .അതേ അണ്ണാ ഈ ഭൂലോകത്ത്  ജീവിച്ചു പോകാന്‍ ഒരു ഐഡന്റിറ്റി വേണ്ടേ അണ്ണാ ....കൂടാതെ എന്റെ പ്രൊഫൈലില്‍ എന്റെ ആഗ്രഹം  'മരമാക്രി ' ആകണം എന്നാണെന്ന് എഴുതി വെച്ചതിന്റെ  ഗുട്ടന്‍സ് അണ്ണന് അറിയാവോ ? ഏതാ ഈ മരമാക്രി എന്നെങ്കിലും അറിയാന്‍  വേണ്ടി എങ്കിലും  ആരെങ്കിലും എന്റെ  ബ്ലോഗില്‍
( )കേറി നോക്കാനാ. അതുമല്ലെങ്കില്‍ മറ്റു ബ്ലോഗുകളില്‍  കമന്റ്‌ ചെയ്യുമ്പോള്‍ ഈ പേര് കണ്ടു ആളുകള്‍ ശ്രദ്ധിക്കുകയെങ്കിലും  ചെയ്യട്ടെ ...അല്ലാതെ എനിക്കെവിടെ കമന്റ്‌ എഴുതാനുള്ള നിരീക്ഷണ  ബുദ്ധി ..  പുത്തി വേണം അണ്ണാ ഭുത്തി  ...ഹ ഹ ഹ"

'ഹോ മുടിഞ്ഞ പുത്തി തന്നെ , ആട്ടെ എന്തിനാ ഇപ്പൊ വിളിച്ചേ ?"

"അതോ  അണ്ണാ അവിടെ ഒലിപ്പീരു നടക്കുന്നു ഒലിപ്പീര്..."

"ഒലിപ്പീരോ?    അതെന്തുവാടെ ? എവിടെയാടെ ?'

"അത് അണ്ണാ നമ്മുടെ മുഖ പുസ്തകമില്ല്യോ  ?  അവിടെ ഒരു ഗ്രൂപ്പില്‍  ഒലിപ്പീരിന്റെ കളിയാ ..."

"നീയൊന്നു തെളിച്ചു പറ എന്റെ  ഹിഷാമെ.."

"അതേ അണ്ണാ  നമ്മുടെ ബ്ലോഗ്‌ എഴുതുന്ന ആള്‍ക്കാര് കുറെ പേര്  കൂടി ഒരു മുഖ പുസ്തക ഗ്രൂപ്പ് ഉണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും  ' ഗൊള്ളാം' 'കിടിലന്‍ ' എന്നൊക്കെ കമന്റ്‌ എഴുതി നടക്കുവാ ."

"അതാണോ കാര്യം ?
എടൊ  ഹിഷാമെ  ഞാനൊരു കാര്യം ചോദിച്ചാല്‍ നിനക്ക് വിഷമം തോന്നുമോ ?"

"ഇല്ല .അണ്ണന്‍ ധൈര്യമായിട്ട് ചോദിക്ക്  ..."

'ഈ ബ്ലോഗ്‌ എഴുതുന്നവര്‍ക്ക് ഒക്കെ നീയാണോ കമ്പ്യൂട്ടര്‍ പഠിപ്പിച്ചത് ? അവരുടെ ഇന്റര്‍നെറ്റ്‌ വാടക നീയാണോ കൊടുക്കുന്നത് ? അവരൊക്കെ ഒന്നും അറിയാത്ത പൊട്ട പോഴത്തക്കാരാനെന്നാണോ  നിന്റെ വിചാരം ? മുഖ പുസ്തകത്തില്‍ എന്തോരം ആള്‍ക്കാര്‍ ഗ്രൂപ്പ് ഉണ്ടാക്കി തെറി വിളിക്കുന്നു , വെല്ലു വിളിക്കുന്നു ..ഇതൊന്നും നീ കണ്ടിട്ടില്ലേ ? അതോ ബ്ലോഗ്‌ എഴുതുന്നവര്‍ മാത്രമാണ്  ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്  എന്നൊരു ധാരണ നിനക്കുണ്ടോ ? നീ പറഞ്ഞ മുഖ പുസ്തക ഗ്രൂപ്പിലെ അംഗങ്ങളില്‍ ഏറിയ പങ്കും പുതിയതായി ബ്ലോഗ്‌ എഴുതുന്നവരല്ലേ ? അവര്‍ക്ക്  'നന്നായിട്ടുണ്ട് ,ഇനിയും എഴുതുക ' എന്ന്  രണ്ടു വരി  കമന്റ്‌  എഴുതുന്നത്‌ ഒലിപ്പീര്‍  ആണെന്ന്  നീ പറഞ്ഞാല്‍ അതിനെ അസഹിഷ്ണുത എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടോ ?

നീ എനിക്ക് അയച്ചു തന്നിട്ടുള്ള ബ്ലോഗ്‌ ലിങ്കുകല്‍ എല്ലാം  മറ്റുള്ളവര്‍ക്കും അത് ഉഗ്രനായി തോന്നും എന്ന വിശ്വാസത്തില്‍ അയച്ചതാണോ ? സത്യം പറ , അവരെയൊക്കെ ഞാനും  ഒന്ന് പ്രോത്സാഹിപ്പിച്ചു വിടാന്‍ വേണ്ടി അയച്ചതല്ലേ ?
അതോ നിന്റെ കണ്ണില്‍ അവയൊക്കെ വിശ്വോത്തര രചനകളാണോ ?"

 ' അതൊക്കെ പോട്ടെ നീ ആ ഗ്രൂപ്പില്‍ ഉണ്ടോ ?'

"ഇല്ല അണ്ണാ  ഇല്ലാ . അണ്ണന്‍ ശ്വാസം വിട്ടു  പറ...  എനിക്ക് ഒലിപ്പീരില്‍ താല്പര്യമില്ല . ആ ഗ്രൂപ്പില്‍ ഉള്ള ഒന്ന് രണ്ടു പേരാണ് ഇത് എന്നോട് പറഞ്ഞത് ...'

"കൊള്ളാം മോനെ  കൊള്ളാം  നല്ല 'പുത്തി' .  രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും എന്ന് കേട്ടിട്ടുണ്ട്  ...ഇത് അത് തന്നെ . നിന്നോട് ഇങ്ങനെ പറഞ്ഞു തന്നവനെ  കുറിച്ച് മാത്രം നിനക്ക് മതിപ്പ് . ബാക്കി ആ ഗ്രൂപ്പിലുള്ളതൊക്കെ  ഒലിപ്പീരുകാര്‍  കൊള്ളാം . നിഷ്കളങ്ക ചിന്ത തന്നെ ."

 "എന്നാല്‍ നിനക്കറിയാത്ത പലതും ആ ഗ്രൂപ്പില്‍ വളരെ പോസിറ്റീവ് ആയി ഉണ്ട് . നീ പറയുന്ന ഈ ഒലിപീരിനെതിരില്‍ (പുറം ചൊറിയല്‍ കംമെന്റ്കള്‍ ക്കെതിരെ ) ആ ഗ്രൂപ്പില്‍ എത്ര  ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്ന് നിനക്കറിയാമോ ? ആ ഗ്രൂപ്പ്  വഴി എത്ര സൌഹൃദങ്ങള്‍ ദൃഡം ആയിട്ടുണ്ട്‌  എന്ന് നിനക്കറിയാമോ ? ചുരുങ്ങിയ പക്ഷം മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നവര്‍   വിവാദങ്ങളും ചര്‍ച്ചകളുമൊക്കെ ബ്ലോഗ്ഗിലേക്ക്‌  മാറ്റി വെച്ച്   അല്‍പ സമയം സൌഹൃദ ചിന്തകള്‍ പങ്കു വെച്ച് കഴിയുന്ന ഒരിടമായിട്ടെങ്കിലും അതിനെ കണ്ടു കൂടെ ?"

'അങ്ങനെ കണ്ടാല്‍ പിന്നെ ഞാന്‍  പാട് പെട്ട് ഉണ്ടാക്കിയെടുക്കുന്ന   'മാക്രിത്തരങ്ങള്‍'  ആരെങ്കിലും തിരിഞ്ഞു  നോക്കുവോ അണ്ണാ .ഞാനില്ലെങ്കിലും  ഈ ലോകത്ത് ചിലതൊക്കെ നടക്കും എന്ന് വന്നാ പിന്നെ ഞാനെങ്ങനെ മരമാക്രി എന്ന പ്രഖ്യാപിത  ലക്ഷ്യത്തിലേക്ക് എത്തും അണ്ണാ...   ഇപ്പൊ തന്നെ അണ്ണന്‍ കണ്ടില്ലേ എന്റെ 'മാക്രിത്തരങ്ങള്‍' ബ്ലോഗിന് ഡ്യൂപ്ലിക്കേറ്റ്‌  'മാക്രിത്തരങ്ങള്‍'  ആരോ ഉണ്ടാക്കി കഴിഞ്ഞു ...'

         "ഹോ... പിന്നെ...  ജന ലക്ഷങ്ങളുടെ വിശ്വസ്ത സ്ഥാപനത്തിനല്ലേ
ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കിയിരിക്കുന്നത് . !!!!  ആരും കേറാതെ  കൂറ പിടിച്ചു കിടക്കുന്ന  ആ കൂറ ബ്ലോഗിന് ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കിയവനെ  കണ്ടു പിടിച്ചു ഊളമ്പാറക്കോ  കുതിര വട്ടത്തിനോ അയക്കണം .ഏതായാലും നീ ആളാരെന്നു കണ്ടു പിടിക്ക് .
അറിയണമല്ലോ ആ മന്ദ ബുദ്ധി ആരാണെന്ന് ."

"പിന്നെ നീ ഇപ്പൊ കാര്യമായിട്ട് ഒന്നും എഴുതാതെ 'ബസ്സില്‍ ' കേറി നടക്കുവാണെന്ന് കേട്ട് ..ഒള്ളതാണോ ? "

"അതേ അണ്ണാ അതേ ഇപ്പൊ  'ബസ്സിലെ ' യാത്രയാ സുഖം ..."

"ഹത് ശരി,  അപ്പൊ മുഖ പുസ്തകത്തില്‍ ആള് കേറുന്നതിലാണ്  നിനക്ക് വിഷമം അല്ലേ. നിനക്കെങ്ങനെയാ ഗൂഗിള് മായിട്ട് ഇടപാട് ? മാസക്കൂലിയോ ദെവസക്കൂലിയോ ?"

"അതെന്താ അണ്ണാ അങ്ങനെ ചോദിച്ചത് ?'

'അല്ല നിനക്ക് ഗൂഗിളിന്റെ  കടേല്  ആളെ കൂട്ടുന്ന പണിയാണോ എന്ന് അറിയാന്‍ ചോദിച്ചതാ"


"അങ്ങനൊന്നുമില്ല അണ്ണാ ഇതൊക്കെ ഒരു സമയം കളയലല്ലേ ..ഹ ഹ ഹ ..."

"എന്നാല്‍ മോനെ ഹിഷാമെ..., എല്ലാവര്ക്കും അങ്ങനാണെന്ന് വിചാരിക്കരുത് ....
"ഉറച്ചു നില്‍ക്കാന്‍ ഒരു തറയും ,ഒരു ഉത്തോലകവും തന്നാല്‍ ഞാന്‍ ഈ ഭൂമിയെ ഇളക്കാം " എന്ന്  പണ്ടൊരു മഹാ ശാസ്ത്രഞ്ജന്‍ പറഞ്ഞിട്ടുണ്ട് . ഒരു തരത്തില്‍ പറഞ്ഞാല്‍ ബ്ലോഗ്‌ എഴുതുന്നവരും അതാണ്‌ ചെയ്യുവാന്‍ ശ്രമിക്കുന്നത് .
തങ്ങളുടെ വായനക്കാരുടെ മനസ്സിലേക്ക് തങ്ങളുടെ മനസ്സിലെ ചിന്തകള്‍ പങ്കു വെക്കുവാനും അത് വഴി അവരുടെ മനസ്സില്‍ പരമാവധി  പ്രതിഫലനം ഉണ്ടാക്കുവാനും ഏതൊരു ചിന്തിക്കുന്ന മനുഷ്യനും  ശ്രമിക്കും . അതിനുള്ള ഉത്തോലകം മാത്രമാണ് അവര്‍ക്ക്  ബ്ലോഗ്‌ അടക്കമുള്ള   മാധ്യമങ്ങള്‍ .ഇന്റര്‍നെറ്റ്‌ വഴി ലഭിക്കുന്ന സൌജന്യവും ,ആകര്‍ഷകവുമായ ഒരു പ്ലാറ്റ് ഫോം എന്ന നിലക്ക് മാത്രമാണ് പലരും  'ബ്ലോഗ്ഗര്‍ ' തിരഞ്ഞെടുക്കുന്നത് .

അതിനിടക്ക് ഇത്തരം  പ്രഖ്യാപിത ലക്ഷ്യങ്ങള്‍  വഴി അവരുടെ ക്ഷമ പരീക്ഷിക്കരുത് .   ചുരുങ്ങിയ പക്ഷം കേറി ചെല്ലുന്നത് കല്യാണ വീടോ മരണ വീടോ എന്നോ ,സംസാരിക്കുന്നത് പെങ്ങളോടോ  അന്യന്റെ പെങ്ങളോടോ എന്ന വക തിരിവെങ്കിലും കാണിക്കണം ."


"അതല്ല,  ഇനിയും മാക്രിയായി തന്നെ അറിയപ്പെടാനാണ് ആഗ്രഹമെങ്കില്‍ ഇനി എഴുതുന്ന    കമന്റിന്റെ ഒന്നാമത്തെ വരിയായി തന്നെ ഇങ്ങനെ എഴുതി തുടങ്ങുക ..... :

'എന്റെ കമന്റ്‌  -എല്ലാവരെയും കൊണ്ട് മരമാക്രി എന്ന് വിളിപ്പിക്കുക - എന്ന   എന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് '  അത് കൊണ്ട് എന്റെ കമന്റില്‍ തൂങ്ങി ആരും സമയം കളയേണ്ട '"

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍

4 comments:

  1. AkbarJun 13, 2011 07:35 AM

    ഞാന്‍ മാക്രി, മാക്രികള്‍ക്ക് മരമാക്രി, കൂടുതല്‍ പ്രതികരണങ്ങള്‍ വരട്ടെ.
    Reply
    കൊമ്പന്‍Jun 13, 2011 07:54 AM

    എന്തോന്ന് മാക്രി എയുത്ത് രസമായി വായിച്ചു കമ്മന്റ്
    Reply
    Ranjith Chemmad / ചെമ്മാടന്‍Jun 13, 2011 08:06 AM

    നൗഷാദ് വടക്കേലിന്റെ പോസ്റ്റിനോടുള്ള ശക്തമായ വിയോജിപ്പ് അറിയിക്കട്ടെ...
    (ഈ പോസ്റ്റിനോട് മാത്രം; വടക്കേൽ എന്നും എനിക്കിഷ്ടമുള്ള പ്രിയ ബ്ളൊഗർ ആണ്‌...)

    ഒരു ഭാഗത്ത് ബ്ളോഗർമാർ ഒരുമിക്കുന്നതിനെക്കുറിച്ചും
    സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പാതയെക്കുറിച്ച് സംസാരിക്കുമ്പോൾ മറുഭാഗത്ത് വ്യക്തിപരവും ഗ്രൂപ്പരവുമായ പ്രസ്നങ്ങൾ ബ്ളോഗ് പോസ്റ്റ് എന്ന വളരെ വിശാലമായ പൊതു ഇടങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നു എന്നു കാണുമ്പോൾ സങ്കടമുണ്ട്....

    മേൽ സൂചിപ്പിച്ച ഗ്രൂപ്പിലോ മറ്റ് സുഹൃത്തുക്കളുടെ ഇടയിലോ ആണെങ്കിൽ ഇതിനെ ഒരു നല്ല ആക്ഷേപ ഹാസ്യമായി കാണാം...
    ഇതു തികച്ചു വ്യക്തിഹത്യാപരമായാണ്‌ എനിക്ക് തോന്നുന്നത്...
    എന്റെ കാഴ്ചയിലെ പരിമിതി ആയിരിക്കാം...
    Reply
    Noushad VadakkelJun 13, 2011 08:17 AM

    @Ranjith Chemmad / ചെമ്മാടന്‍

    രഞ്ജിത്ത് ഭായ് താങ്കളുടെ വികാരത്തെ,നന്മയെ ഞാന്‍ മാനിക്കുന്നു ..(ഇന്റര്‍നെറ്റ്‌ ലോകത്ത് പരിചയപ്പെട്ട എനിക്കും ഏറ്റവും പ്രിയപ്പെട്ട വ്യക്തികളില്‍ ഒരാളാണ് താങ്കള്‍. ) പക്ഷെ കഴിഞ്ഞ കുറെ നാളുകളായി പോസ്റ്റ്‌ ചെയ്യണമെന്നു ആഗ്രഹിച്ച ഒരു പ്രതികരണം മാത്രമാണ് ഇത് ..ആരെയും വ്യക്തിപരമായി അവഹെളിക്കുന്നില്ല ....നമ്മള്‍ അനുഭവിച്ച ചില തെറ്റായ പ്രവണതകള്‍ എന്റെ കഴിവിന്റെ പരമാവധി നര്‍മ്മം കലര്‍ത്തി എഴുതിയിരിക്കുന്നു എന്ന് മാത്രം ...(ഒരു പക്ഷെ വിവിധ ബ്ലോഗുകളിലായി അഞ്ഞൂറിലധികം പോസ്റ്റുകള്‍ പോസ്റ്റ്‌ ചെയ്ത എന്റെ ഏക നര്‍മ്മ ചുവയുള്ള പോസ്റ്റ്‌ ആയിരിക്കാം ഇത് .. )
    Reply
    Reji PuthenpurackalJun 13, 2011 08:47 AM

    പ്രസിഡന്റും സുപ്രിം കോടതി ജഡ്ജിമാരും ഉള്‍പ്പടെ വിമര്‍ശിക്കപ്പെടുന്ന ഈ ജനാധിപത്യ രാജ്യത്ത് ഹാഷിമിന്റെ "ഒലിപ്പീരു" എന്ന വാക്കില്‍പ്പിടിച്ചു ഇത്ര അസഹിഷ്ണുതയോടെ പ്രതികരിക്കേണ്ട ആവശ്യമുണ്ടോ?എന്തായാലും അദ്ദേഹത്തിന്റെ വിമര്‍ശനം വ്യക്തിപരമായിരുന്നു എന്ന് എനിക്ക് തോന്നുനില്ല.അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പറഞ്ഞു എന്ന് കരുതിയാല്‍ പോരെ. കുറച്ചുകൂടി മര്യാദയായി അദ്ദേഹത്തിന്റെ വിമര്‍ശനത്തിനു മറുപടി പറഞ്ഞു ആ വിമര്‍ശനത്തെ ഖണ്ടിക്കാമായിരുന്നു. ഇപ്പോള്‍ എനിക്കൊരു സംശയം ആരാ ശരിക്കും മാക്രി. ഹാഷിമോ അതോ .................................?
    Reply
    Noushad VadakkelJun 13, 2011 08:55 AM

    @Reji Puthenpurackal

    ഹാഷിമോ അതാരാ ...ഈ ഹിഷാമിന്റെ ആരെങ്കിലുമാണോ ...;)
    Reply
    നൗഷാദ് അകമ്പാടംJun 13, 2011 09:42 AM

    വടക്കേലി൯ന്റെ തികച്ചും വ്യത്യസ്ഥമായ ഈ പോസ്റ്റ് വായിച്ചു.
    ഇത് വടക്കേല്‍ സഹികെട്ട് എഴുതിയതാണ് എന്ന് എനിക്ക് മനസ്സിലാവുന്നു.
    സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു സറ്റയര്‍ റൈറ്റിംഗ് തെരെഞ്ഞെടുക്കുന്നതിലൂടെ
    കൂടുതല്‍ വിശാലമായ രീതിയില്‍ പ്രശ്നത്തെ വെളിപ്പെടുത്തുവാന്‍ വടക്കേലിനു കഴിഞ്ഞു.

    ശ്രീ.രഞ്ജിത്,റെജി ഇവരുടെ നിലപാടുകള്‍ ഞാനും സമ്മതിക്കുന്നു.അത് ഈ ഒരു ആളുടെവിഷയത്തിലൊഴിച്ച്.
    കാരണം പല തവണ പല രീതിയില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും അത് മനസ്സിലാക്കാന്‍ ശ്രമിക്കാതെ-ബോധ്പൂര്‍‌വ്വം അജ്ഞത നടിച്ച് "കല്യാണ വീട്ടിലും മരണവീട്ടിലും ഔചിത്യബോധമില്ലാതെ " സംസാരിക്കുന്ന ഇത്തരക്കാരെ പിന്നെ എന്തു ചെയ്യണമെന്നാണ് പറയുന്നത്?

    ReplyDelete
  2. കമ്പർJun 13, 2011 09:50 AM

    ശക്തമായി വിയോജിക്കുന്നു,എന്തെഴുതിയാലും അത് കൊള്ളാം , കലക്കി ,ഉഗ്രൻ എന്നിങ്ങനെയൊക്കെയുള്ള സുഖിപ്പിക്കൽ കമന്റുകൾക്ക് മെനക്കെടാതെ ഹിഷാം തനിക്ക് തോന്നിയ അഭിപ്രായങ്ങൾ എവിടെയും വെട്ടിത്തുറന്ന് പറയൂന്നു, അതിലെന്താണിത്ര തെറ്റ്, ആർജ്ജവവും തന്റേടവും ഉള്ളവർ അത് ചെയ്യും, ചെയ്യട്ടെ, അല്ലാതെ...ച്ഛേ...
    Reply
    കൊട്ടോട്ടിക്കാരന്‍...Jun 13, 2011 12:01 PM

    :)
    Reply
    അനില്‍@ബ്ലോഗ് // anilJun 13, 2011 12:26 PM

    ഞാന്‍ ഈ നാട്ടുകാരനെ അല്ല !
    :)
    Reply
    അലിJun 13, 2011 03:40 PM

    തങ്ങൾക്കിഷ്ടമില്ലാത്തവരെ, തന്റെ പോസ്റ്റുകൾ ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നതിനെതിരെ അസഹിഷ്ണുത കാണിക്കുന്നവർ ബൂലോകത്തിനു നല്ലതൊന്നും ചെയ്യുന്നില്ല. ആരെയാണുദ്ദേശിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ട് എനിക്കൊന്നുമറിയില്ലേ എന്നു പറയുന്നത് വായനക്കാരെ മന്ദബുദ്ധികളായി കാണുന്നു എന്ന് വിളിച്ചുപറയുന്നതാണോ? നിങ്ങൾ പേരു തിരിച്ചെഴുതി പരിഹസിച്ച ആൾ പറഞ്ഞ പോലെയുള്ള ഗ്രൂപ്പ് ആയി എന്ന് തെളിയിക്കാനാണോ ഈ പോസ്റ്റ്??

    ക്ഷമിക്കണം, ഇതൊരു ആക്ഷേപഹാസ്യമായി തോന്നിയില്ല.

    ReplyDelete
  3. Reji PuthenpurackalJun 13, 2011 07:19 PM

    മിസ്റ്റര്‍ വടക്കേല്‍.... "ഹാഷിമോ അതാരാ ...ഈ ഹിഷാമിന്റെ ആരെങ്കിലുമാണോ ...;)" എന്ന ചോദ്യം താങ്കള്‍ മാത്രം ബുദ്ധിമാനും മറ്റുള്ളവര്‍ എല്ലാം പൊട്ടന്‍മാരുമാണന്നു പറയുന്നതിന് തുല്യമാണ്. "മലയാളം ബ്ലോഗേഴ്സ്" ഗ്രൂപ്പിന്റെ പ്രസക്തി ഒട്ടും ഞാന്‍ കുറച്ചു കാണുന്നില്ല."ബൂലോകത്ത്" നല്ല കുറെ നല്ല ബ്ലോഗേര്‍സിനെ പരിജയപ്പെടാനും ബന്ധം നിലനിര്‍ത്തി കൊണ്ട് പോകാനും ഗ്രൂപ്പ്‌ എന്നെയും സഹായിക്കുന്നുണ്ട്.പക്ഷെ ഹാഷിം പറഞ്ഞ പോലെയുള്ള സംശയങ്ങള്‍ എനിക്കും തോന്നിയിട്ടുണ്ട്. മറ്റു പലര്‍ക്കും തോന്നിയിട്ട് മിണ്ടാതിരിക്കുന്നുമുണ്ട്.ഇനി അഥവാ മിണ്ടിയിട്ടുണ്ടാങ്കില്‍ നിങ്ങള്‍ അവരെ പുറത്താക്കിയിട്ടുമുണ്ട്‌.മുട്ട് ന്യായം പറഞ്ഞു ഞാന്‍ ഗ്രൂപ്പില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍,അതിന്റെ കാര്യ കാരണങ്ങള്‍ നിരത്തി ഗ്രൂപ്പില്‍ പൊതു ചര്‍ച്ച നടത്തി വടക്കേലിന്റെ നേതൃത്വത്തില്‍ എന്നെ അവഹേളിച്ചപ്പോള്‍, ഒരു പേനയും മനസ് നിറയെ വിഷവും ഉണ്ടായിരുന്നെങ്കില്‍ ഞാനും അന്ന് ഒരു ആക്ഷേപ ഹാസ്യം എഴുതിയേനെ. ഹാഷിമിന്റെ വിമര്‍ശനത്തോട് മാന്യമായ രീതിയില്‍ പ്രതികരിച്ചു വിമര്‍ശനത്തിന്റെ മുനയോടിക്കുകയായിരുന്നു വടക്കേല്‍ ചെയ്യേണ്ടിയിരുന്നത്.സ്തുതി പാഠകരുടെ പുകഴ്ത്തു പാട്ടുകളില്‍ മയങ്ങി പോയ താങ്കള്‍ക്കു വിമര്‍ശകനോട് അതിനു കഴിയുകയില്ല എന്ന് അറിയാം.എന്റെ പ്രിയപ്പെട്ട സുഹൃത്ത് നൗഷാദ് അകമ്പാടം എന്തൊക്കെ പറഞ്ഞാലും വടക്കേലിന്റെ ഈ തറ (പോസ്റ്റ്)പണിക്കു ന്യായീകരണമാവില്ല.ഈ തറ പോസ്റ്റിനെ ആക്ഷേപ ഹാസ്യമെന്നൊക്കെ വിശേഷിപ്പിച്ചു ഹാസ്യത്തിന്റെ വിലയിടിക്കല്ലേ.
    NB: ഇതിന്റെ പേരില്‍ എനിക്ക് "ബൂലോകത്ത് " ഊര് വിലക്ക് കല്‍പ്പിക്കരുത് കേട്ടോ. ജീവിച്ചു പൊക്കോട്ടെ.
    Reply
    Noushad VadakkelJun 13, 2011 09:27 PM

    @Reji Puthenpurackal

    സത്യമായിട്ടും സഹതാപം തോന്നുന്നു ...താങ്കള്‍ ഈ പോസ്റ്റില്‍ നിന്നും എന്താണ് വായിചെടുത്ത്തത് എന്ന് അറിഞ്ഞതില്‍ ...
    എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും അല്ലാത്തവരും എഴുതട്ടെ ...

    പിന്നെ എനിക്കൊരു സിനിമ ഡയലോഗ് ഓര്‍മ്മ വരുന്നു . "ഈ മാധവന്‍ കുട്ടിക്ക് ഒരു ഇരട്ടപ്പെരുണ്ടല്ലോ കൊച്ചനെ ? അതെന്തുവാ?"
    ഹ ഹ ഹ ...;)

    ReplyDelete
  4. Rayees PeringadiJun 13, 2011 10:50 PM

    Cheap conversation ........I agree with Reji
    Reply
    Sameer ThikkodiJun 14, 2011 06:25 AM

    എന്റെ അഭിപ്രായത്തിൽ ഇത്രയൊക്കെയേ "കഥാപാത്രവും" വിചാരിച്ചിട്ടുണ്ടാവൂ.... "പ്രശസ്തനാവുക" എന്നതിനു പ്രത്യേകിച്ച് രീതികൾ ഒന്നും വേണ്ടാ എന്നു മനസ്സിലായി.ഏതു കൂതറത്തരവും ചെയ്തു കൂട്ടാം... അല്ലേ??

    വ്യക്തി കേന്ദ്രീകൃതമാവുന്ന വിമർശനങ്ങൾ അനഭിലഷണീയമാണെന്നു ആണെന്റെ അഭിപ്രായം...

    ReplyDelete

Blogger Template by Clairvo