ഇനി പ്രതി ആകാനില്ല

ഫേസ്ബുക്ക് ഗ്രൂപ്‌ രംഗത്ത്‌ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു ഗ്രൂപ്പാണ് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്‌ . അതിന്റെ ഒരു അഡ്മിന്‍ ആയി ആറു മാസത്തോളം എനിക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു ...
വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി ബ്ലോഗ്ഗര്‍മാര്‍ അതില്‍ സജീവ പന്കാളികളായിട്ടുണ്ട് .

വിവിധ സന്ദര്‍ഭങ്ങളില്‍ ചില ആളുകളുമായി ബന്ധപ്പെട്ടു ചില വിവാദങ്ങള്‍ അതില്‍ ഉണ്ടായിട്ടുണ്ട് ...അതിലൊക്കെ എന്നെ പ്രതി ആക്കി പലരും രക്ഷപെടുന്ന പ്രവണതയോട് മനം മടുത്തു ഞാന്‍ അതില്‍ നിന്നും പുറത്തു പോയിരിക്കുകയാണ് ..കുറഞ്ഞ നാളുകള്‍ കൊണ്ട് നേരില്‍ കാണാത്ത വ്യക്തിത്വങ്ങള്മായി വളരെ അടുത്ത സൗഹൃദം സ്ഥാപിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഒരു പ്രധാന നേട്ടമായി ഞാന്‍ കാണുന്നത് ...അവരില്‍ പലരും ഒരു പക്ഷെ എന്നെ തെറ്റിദ്ധരിച്ചേക്കാം എന്ന
ഒരു വേദന കൊണ്ട് മാത്രമാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌ ...

ഫൈസ് മദീന പ്രശ്നം 

ഗ്രൂപ്പിന്റെ  തുടക്കത്തിലേ തന്നെ വിവിധ ആശയ അഭിപ്രായ ചിന്താഗതികള്‍ പുലര്‍ത്തുന്ന അംഗങ്ങള്‍ക്കിടയില്‍
സൌഹൃദത്തിനു കോട്ടം തട്ടാതിരിക്കുക എന്ന നല്ല ഉദ്ധേശത്താല്‍ ഗ്രൂപ്പിന്റെ    നിയമാവലി     കര്‍ശനമായി മുഖം നോക്കാതെ നടപ്പിലാക്കുവാന്‍ ശ്രമിച്ചതിന്റെ ഫലമായി അതില്‍ പ്രതിഷേധിച്ചു ഫൈസ് മദീന എന്ന സുഹൃത്ത്‌ ഗ്രൂപ്പില്‍ നിന്നും സ്വയം പുറത്തു പോയി ...അത് എനിക്ക് ഒരു വിഷമമായി അനുഭവപ്പെട്ടപ്പോള്‍ ഞാനും സ്വമേധയാ ഗ്രൂപ്പ് വിട്ടു ..പിന്നീട് നൌഷാദ് അകമ്പാടം എന്ന അഡ്മിന്‍ എന്നെ ഫോണില്‍ വിളിക്കുകയും ഗ്രൂപ്പിലേക്ക് വീണ്ടും വരണം എന്ന് സ്നേഹ പൂര്‍വ്വം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ വെച്ച ഒരു ഡിമാന്‍ഡ് എന്നോടൊപ്പം ഫൈസ് മദീന കൂടി ഗ്രൂപ്പില്‍ വരണം എന്നാണു ... അതനുസരിച്ച് അദ്ദേഹം ഫൈസ് മദീനയുമായി നേരില്‍ ബന്ധപ്പെട്ടപ്പോള്‍ ചില തിക്ത അനുഭവങ്ങള്‍ ഉണ്ടാവുകയും തിരികെ വന്ന അദ്ദേഹം ഫൈസ് മദീന ഗ്രൂപ്പില്‍ വന്നാല്‍ അദ്ദേഹം ഗ്രൂപ്‌ വിടും എന്ന് പറയുകയാനുണ്ടായത് ...(ഇസ്മയില്‍ ചെമ്മാടിന് ഇത് അറിയാം എന്നാണു എന്റെ വിശ്വാസം .അദ്ദേഹം കൂടി ഉല്പ്പെട്ട ഒരു ഗ്രൂപ്‌ മെസ്സജില്‍ നൌഷാദ് അകമ്പാടം ഇത് സൂചിപ്പിച്ചിരുന്നു )

എന്നാല്‍ ഇവിടെ  ഫൈസൂ മദീനയെ തിരിച്ചെടുക്കണം  എന്ന് പറഞ്ഞ ഞാന്‍ അവസാനം പ്രതിയായി അറിയപ്പെടുന്നു ...!!!!!

നമ്മള്‍ ഗ്രൂപ്‌

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന് ബദലായി വന്ന ഒരു ഗ്രൂപ്‌ ആണ് ഇത് എന്നും അതിലെ സജീവ അംഗങ്ങളായ കണ്ണന്‍ ,ഹഫീസ്‌ ,അഞ്ചു അനീഷ്‌ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് നൌഷാദ് അകമ്പാടം ആണ് .ഈ ലിസ്റ്റില്‍ ജാബിര്‍ മലബാറിയെ കൂടി ഉള്‍പ്പെടുത്തുകയാണ് ഇംതിയാസ്‌ ചെയ്തത് ...എന്നാല്‍ അത് വേണ്ട എന്ന എന്റെ അഭിപ്രായം മാനിച്ചു അവര്‍ അത് വേണ്ടെന്നു വെച്ചു...

എന്നാല്‍ ഇതൊന്നും അറിയാതെ ആ അവസരതിലോക്കെ ഗ്രൂപ്പില്‍ പലരും പരോക്ഷമായി എനിക്കെതിര്ല്‍ ഇത്തരം ഊഹാപോഹങ്ങളൊക്കെ പരത്തുവാന്‍ ശ്രമിച്ചു ...എനിക്ക് ഇഷ്ടമില്ലാത്തവരെ ഒക്കെ പുറത്താക്കുവാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം ... ഗ്രൂപ്‌ അംഗങ്ങളുടെ ഇടയില്‍ എനിക്ക് വില്ലന്‍ പരിവേഷമാണെന്നു അഞ്ചു അനീഷ്‌ എനിക്ക് മെസ്സേജ് അയച്ച കൂട്ടത്തില്‍ അറിയിച്ചിരുന്നു .(ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ എന്താണെന്ന് അറിയുവാന്‍ വേണ്ടി അയച്ച ഒരു മെസ്സേജ് ആണ് അത് ) അവിടെയും നിരപരാധി ആയ ഞാന്‍ വീണ്ടും പ്രതി സ്ഥാനത്തായി ...

റെജി പ്രശ്നം

ഞാന്‍ ഇന്നും ഖേദിക്കുന്ന ഒരു സംഭവമാണ് റെജിയുമായി ബന്ധപ്പെട്ട പ്രശ്നം . ഗ്രൂപ്പിന്റെ നിയമാവലിയെ പരിഗണിക്കാതെ റെജി പല പോസ്റ്റുകളുടെയും അടിയില്‍ കമന്റ്‌ ചെയ്യുന്ന കൂടെ തന്നെ തന്റെ ബ്ലോഗിന്റെ ലിങ്ക് ഇട്ടു എന്നതായിരുന്നു ഒരു പ്രശ്നം ...(മറ്റൊന്ന് അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ ആളെ ചേര്‍ക്കുവാന്‍ വിലക്ക് ഉള്ളപ്പോള്‍ രണ്ടു പേരെ റെജി ഗ്രൂപ്പില്‍ ചേര്‍ത്തു.) അത് മെസ്സേജ് വഴി അറിയിച്ചിട്ടും റെജിയുടെ ഭാഗത്ത്‌ നിന്നും വീണ്ടും നിയമാവലിയുടെ ലംഘനം ആവര്‍ത്തിച്ചപ്പോള്‍ ഗ്രൂപ്പില്‍ നിന്നും പുറത്താക്കേണ്ടി വന്നു ... എന്നാല്‍ വീണ്ടും അയാളെ ചേര്‍ക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ അകമ്പാടം എന്നെ അറിയിക്കുകയും ,റെജിയെ വീണ്ടും ഗ്രൂപ്പില്‍ ചേര്‍ക്കുവാന്‍ വേണ്ടി ഞാന്‍ റെജിക്ക് friend request അയച്ചു സുഹൃത്ത്‌ ആക്കിയ ശേഷം ചേര്‍ക്കുവാന്‍ ശ്രമിച്ചു ..എന്നാല്‍ നേരത്തെ പുറത്താക്കിയപ്പോള്‍ permanently ban ചെയ്തതിനാല്‍ ചേര്‍ക്കുവാന്‍ കഴിയാതെ വന്നു ..പക്ഷെ റെജി എനിക്ക് അയച്ച മെസ്സജില്‍ എന്നെ കടുത്ത വര്‍ഗ്ഗീയ വാദി ആയി ചിത്രീകരിക്കുവാനാണ് ശ്രമിച്ചത് .അതോടെ ആ അദ്ധ്യായം അടഞ്ഞു

അച്ചടക്ക സമിതി

എന്നൊരു സെക്രെറ്റ്‌ ഗ്രൂപ്പ് ഉണ്ട് ...അതില്‍ ഒന്‍പതു പേരാണ് ഉള്ളത് .അങ്ങനൊരു ഗ്രൂപ്‌ ഉണ്ടായി എന്നതല്ലാതെ അതിന്റെ ഘടന എന്താണെന്ന് പോലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല ..  അത്തരമൊരു സാഹചര്യത്തില്‍ പ്രകടമായ നിയമാവലി ലംഘനത്തിന് നടപടി എടുക്കുന്ന സാഹചര്യത്തില്‍ വിവാദമായ പോസ്ടിന്റെയോ ,കംമെന്റിന്റെയോ സ്ക്രീന്‍ ഷോട്ട് ഇംതി, അകമ്പാടം എന്നിവരെ 'മ അട്മിന്‍സ്‌' എന്ന ഞങ്ങള്‍ മൂന്നു പേര്‍ മാത്രെം ഉള്ള ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തു അറിയിക്കുന്ന  പതിവാണ് ഇത് വരെ തുടര്‍ന്ന് പോന്നിട്ടുള്ളത് .

ഇപ്പോള്‍ എന്താണ് പ്രശ്നം

മലയാളം ബ്ലോഗ്ഗെര്സിന്റെ നിയമാവലി പട്ടാള ചിട്ടയാണെന്ന ആക്ഷേപം ഉള്ളവരുണ്ട് ...എന്നാല്‍ അതില്‍ എന്താണ് പറഞ്ഞിട്ടുള്ളത് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല . രാഷ്ട്രീയ പോസ്റ്റുകള്‍ അനുവദനീയമല്ല ഗ്രൂപ്പില്‍ .എന്നാല്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബ്ലോഗിന്റെ ലിങ്ക് നല്‍കാം എന്നതിനപ്പുറം അത്തരം പോസ്റ്റുകളില്‍ രാഷ്ട്രീയം ചര്‍ച്ചയോ വിശകലനമോ പാടില്ല എന്ന് എല്ലാവര്ക്കും അറിയാം ..അത് നന്നായി അറിഞ്ഞു കൊണ്ട് തന്നെ രണ്ടു പേര്‍ നടത്തിയ രാഷ്ട്രീയ കമന്റ്‌ കള്‍ അവരെ പുറതാക്കുന്നതിലേക്ക് നയിച്ചു ..അവരെ പുറത്താക്കിയത് എന്ത് കൊണ്ട് എന്ന് ചോദിക്കുന്നവര്‍ക്ക് വിവാദ്‌ പോസ്റ്റും അതിന്റെ സ്ക്രീന്‍ ഷോട്ടും തന്നെ മറുപടിയാണ് ...(ഏറ്റവും താഴെ കാണുക )


ഇതാ ഒരു തെറ്റിദ്ധാരണ



സത്യം എന്ത്
ഫൈസല്‍ കൊണ്ടോട്ടിക്കു അയച്ച മെസ്സജും അതിന്റെ മറുപടിയും താഴെ കാണുക ..അദ്ദേഹത്തിനു april 30 നു  നിയമാവലി ലംഘനത്തിന് അയച്ചതാണ്... എന്നിട്ടും വീണ്ടും കരുതി കൂട്ടി നിയമാവലി ലംഘിച്ചാല്‍ അത് ന്യായീകരിക്കെണ്ടവര്‍ക്ക്  ന്യായീകരിക്കാം .അത്തരക്കാര്‍ അങ്കമാലിയിലെ പ്രധാന മന്ത്രി സ്വന്തം അമ്മാവന്‍ ആണ് എന്ന് പറഞ്ഞാലും ഞാന്‍ അന്ഗീകരിക്കുകയെ ഉള്ളൂ...കാരണം   എനിക്കറിയാം അവര്‍ കണ്ണടച്ച് ഇരുട്ട് ആക്കുകയാണ് എന്ന്  ... നിയമാവലി ലംഘനം  വീണ്ടും ആവര്തിക്കുകയാനെന്കില്‍ പുറത്താക്കുക എന്ന സ്വാഭാവിക  നടപടി എടുത്തതിനു  എന്നെ പ്രതി ആക്കെണ്ടവര്‍ക്ക് ആക്കാം ...അല്ലാത്തവര്‍ക്ക് സത്യം ബോദ്ധ്യപ്പെടാം ...








മറ്റൊരു  അറിയിപ്പും പ്രതികരണവും കാണൂ ..





 
 ഈ പോസ്റ്റ്‌
 ഇനിയൊരു തിരിച്ചു വരവിനല്ല , ഈ ഗ്രൂപ്പില്‍  ഞാന്‍ നിക്ഷിപ്ത താല്പര്യം കാണിച്ചു എന്ന ഇമ്തിയുടെ ആരോപണം ഇത് വരെ ഞാന്‍  നടത്തിയ പ്രവര്തനങ്ങളോടുള്ള നന്ദി കേടാണ് ...അത്തരക്കാരോട് മറുപടിയില്ല . അത്രയ്ക്ക് തരം താഴ്ന്ന പ്രയോഗം നടത്തുന്നതിന് മുന്‍പായി ആലോചിക്കണമായിരുന്നു കുപ്രചരണം നടത്തുന്നവര്‍ക്കും ,ഗ്രൂപ്പിനെ തകര്‍ക്കുവാന്‍ നടക്കുന്നവര്‍ക്കും വേണ്ടി   ഇത്രയ്ക്കു തരം താഴണോ എന്ന് .


ഒരിക്കല്‍ കൂടി വായിക്കാം  വില കുറഞ്ഞ    ആ   ആരോപണം  താഴെ :




ഇനി വിവാദമായ പോസ്റ്റും കമന്റും ...
ഇതിലെ കംമെന്റ്കള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുവാന്‍ മനപ്പൂര്‍വ്വം ഇട്ടതാണെന്ന വ്യക്തമായ  ബോദ്ധ്യതാല്‍ രണ്ടു പേരെ പുറത്താക്കി എന്നതാണ് സത്യം . അതിനെ നിക്ഷിപ്ത താല്പര്യം എന്ന് വിളിക്കുന്നവര്‍ക്കാനു സത്യത്തില്‍ നിക്ഷിപ്ത താല്പര്യം ഉള്ളത് ..അത് കൊണ്ട് ഞാന്‍ പുറത്തു പോകുന്നു ..ഇനിയും ചെയ്യാത്ത തെറ്റിന്   പ്രതി സ്ഥാനത് വരുവാന്‍ എനിക്ക് താല്പര്യമില്ല ...





വളരെ വ്യക്തമാണ് കാര്യങ്ങള്‍ ..പക്ഷെ
(നിയമാവലിയെ കുറിച്ച് ) അജ്ഞത ഉള്ളവരെ കാര്യങ്ങള്‍ ചിലപ്പോള്‍ ബോദ്ധ്യപ്പെടുതുവാന്‍ കഴിഞ്ഞേക്കും ..എന്നാല്‍ (നിയമാവലിയെ കുറിച്ച് ) അജ്ഞത നടിക്കുന്നവരെയോ ?
ബ്ലോഗിലെയോ മറ്റോ ഉള്ള ആശയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരു ഭിന്നത ഇല്ലാതെ തികഞ്ഞ സൌഹാര്‍ദ്ദ അന്തരീക്ഷം നില നിര്‍ത്തുവാന്‍ ഉള്ള ഒരു ഗ്രൂപ്‌ എന്ന നിലക്കാണ് ഗ്രൂപ്പിനെ ഞാന്‍ കണ്ടത് ...എന്നാല്‍ എന്നെ വ്യക്തി പരമായി പ്രകൊപിപ്പിക്കുന്ന നിയമ ലംഖനം ബോധ പൂര്‍വ്വം നടത്തുമ്പോള്‍ അടിയന്തിര കമ്മിറ്റി വിളിച്ചു കൂട്ടി ബോദ്ധ്യപ്പെടുതുവാന്‍ ബുദ്ധിമുട്ടാണ് ..ഈ ബുദ്ധിമുട്ടാണ് പലരെയും വീണ്ടും വീണ്ടും അനാവശ്യ വിവാദങ്ങലക്ക് പ്രേരിപ്പിക്കുന്നതും ..എന്റെ രാഷ്ട്രീയത്തെ വിമര്ഷിച്ചതിനാണ് ഞാന്‍ അവരെ പുറത്താക്കിയത് എന്ന് നിങ്ങളും വിശ്വസിക്കുന്നു എങ്കില്‍ എനിക്കൊന്നും പറയാനില്ല ..ഞാന്‍ ഒഴിയുകയാണ് ..എനിക്കറിയാം ഏക പക്ഷീയമായ ഒരു കുറ്റപ്പെടുത്തല്‍ ഇവിടെ ഉണ്ടാകും എന്നതില്‍ ..എനിക്ക് വിഷമമുണ്ട് . തങ്ങള്‍ എന്തിനാണ് ഈ ഗ്രൂപ്പില്‍ വന്നത് എന്ന് പോലും തിരിച്ചറിവില്ലാതവരുടെ മുന്നില്‍ ഒരു നിയമാവലിക്കോ , ബോദ്ധ്യപ്പെടുതലിനോ പ്രസക്തി കാണുന്നില്ല ..കഥയറിയാതെ ആരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്നു എന്നുണ്ടെങ്കില്‍ അവരെ തിരുത്തുവാനും ഞാന്‍ മിനക്കെടുന്നില്ല ...

അല്ലാഹുവാണെ സത്യം, ഒരു കാര്യം എനിക്ക് നെഞ്ചില്‍ കൈ വെച്ച് പറയുവാന്‍ കഴിയും : വ്യക്തി പരമായ വിരോധത്തിന്റെ പേരില്‍ (അതും പ്രകടമായ പ്രകോപനം ഉണ്ടായപ്പോള്‍ പോലും ) ഒരാള്‍ക്കെതിര്ല്‍ പോലും ഞാന്‍ നടപടി എടുത്തിട്ടില്ല ..എന്നാല്‍ മെസ്സേജ് അയച്ചിട്ടുണ്ട് നിയമ ലംഖനങ്ങള്‍ക്ക് എതിര്ല്‍ ...(പലരും മറുപടി അയച്ചിട്ടില്ല എങ്കിലും മറുപടി അയച്ചു സഹകരിച്ചവരും ഉണ്ട് )
ഒരു ഗ്രൂപ്‌ വിജയിക്കുന്നത് എങ്ങിനെ എന്നത് പോലെ തന്നെ ഒരു ഗ്രൂപ്‌ തകരുന്നത് എങ്ങിനെ എന്ന് കൂടി നമ്മള്‍ ആലോചിക്കണം അപ്പോളെ ഞാന്‍ അനുഭവിച്ച വിഷമം പലര്‍ക്കും മനസിലാകുകയുള്ളൂ ...അപ്പോഴേ ഞാന്‍ സ്വീകരിച്ച  നടപടികളുടെ  പ്രാധാന്യം മനസ്സിലാകൂ ..

നന്മകള്‍ ആശംസിക്കുന്നു ഏവര്‍ക്കും ..തീര്‍ച്ചയായും.. ഇനിയൊരു തിരിച്ചു വരവില്ല ... നന്ദി ഇത് വരെ എനിക്ക് നല്‍കിയ പിന്തുണകള്‍ക്ക് ..

ഒപ്പം ഈ നല്ല മനസ്സുകള്‍ക്കും



നിങ്ങളുടെ സഹോദരന്‍ -നൌഷാദ് വടക്കേല്‍



updated :
noushad akampadam said:
====================================================================
<< മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന് ബദലായി വന്ന ഒരു ഗ്രൂപ്‌ ആണ് ഇത് എന്നും അതിലെ സജീവ അംഗങ്ങളായ കണ്ണന്‍ ,ഹഫീസ്‌ ,അഞ്ചു അനീഷ്‌ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് നൌഷാദ് അകമ്പാടം ആണ്>>

എന്റെ ഓര്‍മ്മയില്‍ ഒരാളെപ്പോലും ഗ്രൂപ്പില്‍ നിന്ന് ഞാന്‍ പുറത്താക്കുകയോ ( ഒരു നിര്‍ബന്ധിത കേസ് ഒഴിച്ച്)
അങ്ങനെ ആവശ്യപ്പെടുകയോ ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ല.
കണ്ണനും അഞ്ജുവും വളര്‍ന്നു വന്ന ഈ ഗ്രൂപ്പിനോട് പിന്നെ അവഗണന കാണീച്ചപ്പോള്‍ പോലും ഞാന്‍ തികഞ്ഞ
സം‌യമനത്തോടെ മാത്രമാണു പെരുമാറിയതെന്ന് അവരോട് തന്നെ ചോദിച്ചാല്‍ അറിയാം.
===================================================================
പ്രിയ അകംപാടംജി,
ഈ വിഷയത്തില്‍ 'മ അട്മിന്‍സ്‌' ഗ്രൂപ്പില്‍ ചര്‍ച്ച നടക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ക്കായി ശ്രമിച്ചതുമാണ്. അതുമായി ബന്ധപ്പെട്ടു അയച്ച മെസ്സേജ്  (തെളിവ് )ഇതാ :



ഇതൊന്നും നിങ്ങള്‍ രണ്ടും  അറിയാതെ ആണോ ? പഴി കേട്ടത് അവസാനം ആ തീരുമാനം പിന്‍ വലിക്കുവാന്‍ വേണ്ടി ഇടപെട്ട ഞാനും ..


ഫിസുവിന്റെ വിഷയത്തില്‍ താന്കള്‍ പറഞ്ഞത് കാണൂ ...



ഇത്ര സൌഹാര്‍ദ്ദമായി പ്രവര്‍ത്തിക്കുമ്പോഴും സജീവമായി ഇടപെടുന്നു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഞാന്‍ പ്രതിയാകുന്നത് എങ്ങനെ എന്ന്  എന്നോട് ഇത്ര അടുത്ത ബന്ധം പുലര്‍ത്തിയ അകംപാടംജിക്കും ,ഇമ്തിക്കും ആലോചിക്കാമായിരുന്നു  ...ആദ്യമേ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കട്ടെ ..

വിവിധ സന്ദര്‍ഭങ്ങളില്‍ ചില ആളുകളുമായി ബന്ധപ്പെട്ടു ചില വിവാദങ്ങള്‍ അതില്‍ ഉണ്ടായിട്ടുണ്ട് ...അതിലൊക്കെ എന്നെ പ്രതി ആക്കി പലരും രക്ഷപെടുന്ന പ്രവണതയോട് മനം മടുത്തു ഞാന്‍ അതില്‍ നിന്നും പുറത്തു പോയിരിക്കുകയാണ് ..കുറഞ്ഞ നാളുകള്‍ കൊണ്ട് നേരില്‍ കാണാത്ത വ്യക്തിത്വങ്ങള്മായി വളരെ അടുത്ത സൗഹൃദം സ്ഥാപിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഒരു പ്രധാന നേട്ടമായി ഞാന്‍ കാണുന്നത് ...അവരില്‍ പലരും ഒരു പക്ഷെ എന്നെ തെറ്റിദ്ധരിച്ചേക്കാം എന്ന
ഒരു വേദന കൊണ്ട് മാത്രമാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌ ...

10 comments:

  1. ബെഞ്ചാലിMay 18, 2011 05:18 AM

    നൌഷാദിനെ പ്രതിയാക്കിയ് ഒട്ടും ശരിയായില്ല.
    ആക്ഷേപവാക്കുകളോടും അപഹാസ്യങ്ങളോടും സലാം.
    ഇംതി അങ്ങിനെ പറയാൻ പാടില്ലായിരുന്നു.
    Reply
    Noushad KoodaranhiMay 18, 2011 05:36 AM

    ഇതൊരു ദുഖകരമായ വാര്‍ത്തയാണ്..എല്ലാം കലങ്ങി തെളിയും എന്ന് വിശ്വസിക്കുക...
    Reply
    Samad KaradanMay 18, 2011 05:55 AM

    'നിക്ഷിപ്ത താല്പര്യം' എന്ന (അഡ്മിന്‍) ഇമ്തിയുടെ വാക്കുകള്‍ ഒഴിവാക്കേണ്ടതായിരുന്നു. എല്ലാം പറഞ്ഞു തീര്‍ത്ത് പൂര്‍വ്വസ്ഥിതിയില്‍ ആകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
    Reply
    ഐക്കരപ്പടിയന്‍May 18, 2011 06:55 AM

    ഇംതി മുഖ്യ അഡ്മിൻ എന്ന നിലക്ക്, നാട്ടിലെ തിരക്കിലാണെൻകിൽ പോലും, കുറച്ച് കൂടി മാന്യമായ ഒരു നിലപാട് എടുത്ത്, താല്പര്യമില്ലെന്കിൽ പോലും ഇത്ര കാലം ചെയ്ത സേവനത്തിന്റെ വെളിച്ചെത്തിൽ മാന്യമായി സ്വയം പിരിയാനായിരുന്നു അവസരം ഒരുക്കേണ്ടിയിരുന്നത്; അംഗങ്ങളേ പുറത്താക്കുകയെന്നത് കടുത്ത നിലപാടിയാണെൻകിൽ അതു തന്നെയല്ലേ ഇംതിയും ചെയ്തത് എന്ന് ചോദിച്ചാൽ എന്ത് മറുപടി പറയും....?

    ഞാൻ ആദ്യമായി പരിചയപ്പെട്ട, എന്നെ ധാരാളം സഹായിച്ച നൌഷുവുമായുള്ള സൌഹ്രുദം ഞാൻ വിലപ്പെട്ടതായ് കാണുന്നു....നന്മകൾ നേരുന്നു!
    Reply
    Sameer ThikkodiMay 18, 2011 07:38 AM

    ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടത്.... (നിയമം എല്ലാവർക്കും, അതു ഉണ്ടാക്കിയവർക്കും, നടപ്പിലാക്കേണ്ടവർക്കും ബാധകം എന്ന സാമാന്യ നീതിയിൽ നിന്നു കൊണ്ട്) .. പുറത്താക്കുകയൊ, ഒഴിഞ്ഞു പോവുകയോ ചെയ്തവരോ ചെയ്യപ്പെട്ടവരോ ; ഒരിക്കലെങ്കിലും അതു അഡ്മിൻ ഓർമ്മപ്പെടുത്തിയിട്ടുണ്ടെന്നാണു മനസ്സിലാവുന്നത്; പക്ഷേ; വടക്കേലിന്റെ കാര്യത്തിൽ അതു സംഭവിച്ചോ എന്നറിയില്ല, ചുരുങ്ങിയ പക്ഷം ഒരു വിശദീകരണം തേടിയോ അതും അല്ലെങ്കിൽ ഇതാ പുറത്താക്കാൻ (തൂക്കിക്കൊല്ലാൻ) പോകുന്നു അവസാന ആഗ്രഹം എന്താണു എന്നു ചോദിച്ചു എന്നോ അറിയില്ല...

    ഞാനടക്കമുള്ള 'മ' ഗ്രൂപ്പ് മെമ്പർമാർ വടക്കേൽ ഭായിക്ക് ഒരു സൈനിക മേജർ പദവി (തമാശ രൂപേണ) നൽകി എന്നതു സത്യമാണു. കാരണം നീതി നടപ്പിലാക്കുന്നതിൽ ഒരു തിരനോട്ടം ഇല്ലാത്ത ഒരു രീതി (പൂർണ്ണമായും എല്ലാവരും യോജിക്കാത്തത്) കൊണ്ട് മാത്രമായിരുന്നു; എന്നു വെച്ച് ഒരിക്കലും ഏതെങ്കിലും ഒരു പക്ഷത്തു ചേർന്നു നിന്നു കൊണ്ടല്ല എന്നു വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു..

    തീർച്ചയായും .. നൗഷാദ് ഭായ്... താങ്കളുടെ വിട്ടു വീഴ്ച ഇല്ലാത്ത രീതികൾ താങ്കൾക്ക് തീർത്തും ആത്മ സംതൃപ്തി ലഭിക്കും എന്നതിൽ സംശയിക്കുന്നില്ല... അതു നടപ്പിലാക്കിയതിൽ ഒരിക്കലും കുറ്റപ്പെടുത്തുന്നുമില്ല.... (വീഴ്ചകൾ മാനുഷികമാണെന്നും പൊട്ടിത്തെറിയും അതേ പോലെ തന്നെ എന്നും അതിനിടയിലെ സമന്വയം ആണു നമുക്ക് തെരഞ്ഞെടുക്കാവുന്നതെന്നും മറ്റാരേക്കാളും നന്നായി അറിയുന്ന ഒരു വ്യക്തി ആണു താങ്കളെന്നു കൂടി ഞാൻ മനസ്സിലാക്കുന്നു)

    ഈ സൗഹൃദം നൽകിയ ഗ്രൂപ്പും ഉപരിയായി ബ്ലോഗും നിലനിൽക്കും എന്ന വിശ്വാസത്തോടെ താങ്കളുടെ സൗഹൃദം ഒരു മുതൽക്കൂട്ടാണെന്ന് സസ്നേഹം അറിയിച്ചു കൊള്ളുന്നു.. നാഥൻ അനുഗ്രഹിക്കട്ടെ...

    ReplyDelete
  2. കൂതറHashimܓMay 18, 2011 08:08 AM

    ‘മ’ ഗ്രൂപ്പില്‍ അഗമല്ലാത്തതിനാല്‍ അഭിപ്രായം പറയാന്‍ ആളല്ലാ
    ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന, അന്നറിഞ്ഞ, പിന്നീട് പലരില്‍ നിന്നും കേട്ടറിഞ്ഞ മാ ഗ്രൂപിനെ ഒട്ടും ഇഷ്ട്ടമല്ലാ... ഇന്നും.
    അതിനുള്ള കാരണങ്ങള്‍ അഡ്മിനുകളെ ബോധ്യപ്പെടുത്തിയിരുന്നു. അന്നവര്‍ക്കത് മനസ്സിലായിക്കാണില്ലാ.. ഇന്നവ തിരുത്തി എന്നും പറയുപ്പെടുന്നു.... ഇപ്പോ ദാ അതിലും വലിയ ഒന്ന്...
    സോ.... നോ കമന്റ്
    Reply
    നൗഷാദ് അകമ്പാടംMay 18, 2011 08:19 AM

    വടക്കേല്‍ കൂടി പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനത്തെ പൊതുനിരത്തില്‍ അവഹേളനത്തിനു വെക്കരുത് എന്നാണു വടക്കേലിനോട് എനിക്ക് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്.
    എന്റെ കമന്റ് ഞാന്‍ ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ട്.
    Reply
    ismail chemmadMay 18, 2011 09:17 AM

    ഇതൊരു ബ്ലോഗ്‌ പോസ്റ്റ്‌ ആക്കിയതില്‍ ശക്തമായ വിയോജിപ്പുണ്ട്.
    ഗ്രൂപിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു.


    >>>> അഡ്മിന്‍ സ്ഥാനത്തു നിന്നു മാത്രം മാറ്റി നിര്‍ത്തിയാല്‍ മതിയായിരുന്നു.>>>
    എല്ലാ വരുടെയും കമെന്റിന്റെ പൂര്‍ണ രൂപം കൊടുത്തപ്പോള്‍ എന്റെ കമെന്റ് മാത്രം ആദ്യ വറി മാത്രം ആയിപ്പോയതില്‍ ദുഖമുണ്ട്. എന്റെ കമെന്റിന്റെ പൂര്‍ണ രൂപം കൊടുക്കാമായിരുന്നു. വായനക്കാര്‍ എനിക്ക് ഒരു വില്ലന്‍ വേഷം നല്‍കുമെന്ന സന്ദേഹം ഉണ്ട്
    Reply
    Noushad VadakkelMay 18, 2011 10:18 AM

    @ismail chemmad

    ചെമ്മാട് ഭായ് അത് സ്ക്രീന്‍ ഷോട്ട് എടുത്തപ്പോള്‍ അങ്ങനെ വന്നതാണ് എഡിറ്റ്‌ ചെയ്തിട്ടുണ്ട് ...കേവലം ഒറ്റ ദിവസം കൊണ്ട് ഞാന്‍ നിക്ഷ്പ്ത താല്പര്യം കാണിക്കുന്ന ആളാണ്‌ എന്ന് പറയുമ്പോള്‍ അതുണ്ടാക്കുന്ന വേദന വളരെ വലുതാണ്‌ ...ഒരു വിശദീകരണം എന്നോട് ചോദിക്കാമായിരുന്നു അല്ലെങ്കില്‍ അത്തരം തെറ്റിദ്ധാരണാ ജനകമായ പട പ്രയോഗങ്ങള്‍ ഉന്നയിക്കുന്നതിനു മുന്‍പ് കാര്യങ്ങള്‍ എന്നോട് ചോദിച്ചു മനസ്സിലാക്കാമായിരുന്നു ...പുറത്താക്കപ്പെട്ട രണ്ടു പേരെയും തിര്ചെടുക്കുവാന്‍ കഴിയും പക്ഷെ ആ പദപ്രയോഗം എന്നെ കുറിച്ച് മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന അവമതിപ്പ് എനിക്ക് വളരെ വിഷമകരമാണ് ..ഗ്രൂപ്പില്‍ ഉള്ള ഏതെന്കിലും ഒരു അംഗം ആണെങ്കില്‍ ഞാനത് നിസ്സാരമായി തള്ളിയേനെ ..വിവിധ സന്ദര്‍ഭങ്ങളില്‍ ചില ആളുകളുമായി ബന്ധപ്പെട്ടു ചില വിവാദങ്ങള്‍ അതില്‍ ഉണ്ടായിട്ടുണ്ട് ...അതിലൊക്കെ എന്നെ പ്രതി ആക്കി പലരും രക്ഷപെടുന്ന പ്രവണതയോട് മനം മടുത്തു ഞാന്‍ അതില്‍ നിന്നും പുറത്തു പോയിരിക്കുകയാണ് ..കുറഞ്ഞ നാളുകള്‍ കൊണ്ട് നേരില്‍ കാണാത്ത വ്യക്തിത്വങ്ങള്മായി വളരെ അടുത്ത സൗഹൃദം സ്ഥാപിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഒരു പ്രധാന നേട്ടമായി ഞാന്‍ കാണുന്നത് ...അവരില്‍ പലരും ഒരു പക്ഷെ എന്നെ തെറ്റിദ്ധരിച്ചേക്കാം എന്ന
    ഒരു വേദന കൊണ്ട് മാത്രമാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌

    ReplyDelete
  3. Noushad VadakkelMay 18, 2011 10:55 AM

    @കൂതറHashimܓ ഹാഷിം കാടടച്ചു വെടി വെക്കുന്നു ..അതാണ്‌ ശീലം ...അല്ലേ ..ഹാഷിം എന്ത് പറയുന്നു എന്ന് ഗ്രൂപ്പിലെ ആരും ഇന്നേ വരെ ചെവി കൊടുത്തിട്ട് പോലുമില്ല ... ഹ ഹ ഹ
    Reply
    നൗഷാദ് അകമ്പാടംMay 18, 2011 11:00 AM

    സന്തോഷമായി വടക്കേലേ..സന്തോഷമായ്!

    ഇങ്ങനെതന്നെ വേണം കെട്ടോ..

    ഇനി ഫോണ്‍കാള്‍സോ ചാറ്റിംഗോ ട്രേസ് ചെയ്തത് കൂടെ ഉണ്ടെങ്കില്‍ കൊടുക്കൂ..
    ഒന്നും ബാക്കി വെക്കല്ലേ..!

    പ്ലീസ്..
    ആ ഇംതിയെ വെറുതെ വിടൂ...
    Reply
    Noushad VadakkelMay 18, 2011 11:13 AM

    @നൗഷാദ് അകമ്പാടം ബോധ പൂര്‍വ്വം ചില കുബുദ്ധികള്‍ എന്നെ ആക്രമിച്ചപ്പോള്‍ എവിടെ പോയി ഈ ധാര്‍മ്മിക രോഷം ...?
    ഒറ്റ ദിവസം കൊണ്ട് എന്നെ നിക്ഷിപ്ത താല്പര്യക്കാരന്‍ ആക്കി ചിത്രീകരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പ്രിയപ്പെട്ട അകംപാടംജി എവിടെ പോയി അങ്ങയുടെ ധാര്‍മ്മികത ..?

    ഇവിടെ കൊടുതിരിക്കുന്നവ വ്യാജമാണോ ...?

    നിരപരാധി ആയ എന്നെ ആവര്‍ത്തിച്ചു പ്രതി ആക്കപ്പെട്ടപ്പോഴും അതൊന്നും വിശദീകരിക്കുവാന്‍ ശ്രമിക്കാത്ത എനിക്ക് എന്നെ തെറ്റിദ്ധരിച്ച എന്റെ സുഹൃത്തുക്കള്‍ക്ക് അത് വ്യക്തമാക്കുവാനുള്ള ന്യായമായ അവകാശത്തെ അല്ലെ അങ്ങ് ഇപ്പോള്‍ പരിഹസിച്ചത് ... ?
    എന്റെ കൈ വശം ഇനിയും തെളിവുകള്‍ ഉണ്ട് ... അതൊന്നും ഇനി പുറത്തു പറയുന്നില്ല ..കാരണം ആരെയും ആക്ഷേപിക്കുവാന്‍ ഉദ്ദേശിച്ചിട്ടില്ല ..എന്നാല്‍ ഫലത്തില്‍ അങ്ങനെ സംഭവിചെന്കില്‍ അത് ഇനിയും തെറ്റ് ചെയ്യാതെ പ്രതി ആകുവാന്‍ എനിക്ക് മനസ്സില്ല എന്നത് കൊണ്ടാണ് ... നന്ദി ഇത് വരെ നല്‍കിയ സ്നേഹത്തിനും ,സഹകരണത്തിനും ...:) നന്മകള്‍ നേരുന്നു ...:)

    ReplyDelete
  4. PrinsadMay 18, 2011 12:20 PM

    ഞാനടക്കമുള്ള മ ഗ്രൂപ്പിലെ പലരും താങ്കളുടെ നിസ്വാര്‍ത്ഥ സേവനം അനുഭവിച്ചവരാണ്... ഗ്രൂപ്പിലെ കാര്യങ്ങള്‍ നമുക്ക് വിടാം.. ഗ്രൂപ്പിലെ പലരും ശൈഖിന്റെ ചിലവില്‍ ബ്ലോഗുകുമ്പോഴും കമന്റുമ്പോഴും നാട്ടിലെ തന്റെ സ്വന്തം സ്ഥാപനത്തില്‍ ഏറെ വൈകിയും ഈ ഗ്രൂപ്പ് ശ്രദ്ധിക്കാറുണ്ടായിരുന്ന താങ്കളുടെ ആത്മാര്‍ത്ഥതയെ അഭിനന്ദിക്കാതെ വയ്യ.
    Reply
    Anvar VadakkangaraMay 18, 2011 12:33 PM

    പ്രിയ നൌഷാദ് സാഹിബിനും ഗ്രൂപ്പിലെ മറ്റു സഹോദരങ്ങള്‍ക്കും നന്മകള്‍ നേരുന്നു.
    മുഖവുര ഇല്ലാതെ തുടങ്ങട്ടെ

    മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നിന്നും പെട്ടെന്നൊരു നിമിഷം ഞാന്‍ പുറത്തായത് അറിഞ്ഞപ്പോള്‍ നെറ്റ്‌വര്‍ക്ക് പ്രശ്നം കാരണമാണെന്ന് കരുതി ഞാന്‍ അല്പം കാത്തിരുന്നു.. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ബോധ്യമായി എന്നെ പുറത്താക്കിയതാണെന്ന്. എപ്പോഴും നിയമാവലി ഓര്‍മ്മപ്പെടുത്തി പോസ്റ്റ്‌ ചെയ്യാറുള്ള ഒരു അഡ്മിനാണ് നൌഷാദ് സാഹിബു എന്ന് കരുതി ഉടനെ ഞാന്‍ അദ്ദേത്തിന്റെ മൂന്ന് മെയില്‍ ഐഡിയിലേക്കും ഫേസ്ബുക്ക് വഴിയും ഒരു മെസ്സേജ് അയച്ചു.. (എന്നെ പുറത്താക്കാനുള്ള കാരണം അറിയാന്‍ വേണ്ടി) ഈ നിമിഷം വരെ എനിക്ക് മറുപടി കിട്ടിയിട്ടില്ല..

    ഇനി ഉണ്ടായ വിഷയങ്ങള്‍ എന്‍റെ വീക്ഷണത്തില്‍
    ഗ്രൂപ്പിന്റെ നിയമാവലി (കമ്മന്റ് ബ്ലോഗ്ഗില്‍ മാത്രം) എന്ന നിയമം അണുകിട തെറ്റാതെ നോക്കുകയാണെങ്കില്‍ (കേരളം മന്ത്രിമാര്‍ ആരൊക്കെ) എന്ന നൌഷാദ് സാഹിബിന്റെ പോസ്റ്റില്‍ അഭിപ്രായം ബ്ലോഗ്ഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന ഇസ്മാഇലിന്റെ കമ്മന്റിനു, അദ്ധേഹത്തിന് നിയമം പറഞ്ഞു കൊടുക്കുന്നതിനു പകരം താങ്കള്‍ മറുപടി എഴുതുകയാണ് ചെയ്തത്.. (മറുപടിയും...) ഗ്രൂപ്പിന്റെ നിയമം അനുസരിച്ചു ഇത് ശരിയാണോ?

    ബ്ലോഗ്ഗല്ലാത്ത പോസ്റ്റുകള്‍ അനുവദിക്കുന്നതല്ല എന്ന് നിയമാവലിയില്‍ പറയുന്നു. എന്നാല്‍ ബ്ലോഗല്ലാത്ത നിരവധി പോസ്റ്റുകള്‍ ഗ്രൂപ്പില്‍ ദിനേന പബ്ലിഷ് ചെയ്തതായി കാണുകയും അതേപോലെ ഞാന്‍ ചെയ്ത പോസ്റ്റ്‌ നീക്കം ചെയ്യുകയും ചെയ്തത് മനസ്സിലായാപ്പോള്‍ ഞാന്‍ താഴെ കാണുന്ന വരികള്‍ പോസ്റ്റ്‌ ചെയ്തു
    “ഡിയര്‍ അഡ്മിന്‍ ഒരു ചെറിയ സന്ദേഹം: ഈ പോസ്റ്റിന്റെ മുകളിലും താഴെയുമുള്ള പോസ്റ്റുകള്‍ എല്ലാം നിയമാവലി അനുസരിച്ചുള്ളവയാണോ? അതിനും ഇതുവരെ മറുപടി കിട്ടിയിട്ടില്ല..

    പണ്ട് ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് കള്ളിതുണി എടുത്ത് പള്ളിയില്‍ പോകാന്‍ പാടില്ല എന്ന നിയമം വാര്‍ഡന്‍ കൊണ്ടുവന്നപ്പോള്‍ ഒരു തമാശക്കാരന്‍ പറഞ്ഞു കള്ളിതുണികൊണ്ട് പാന്റ്സ് അടിച്ചാല്‍ മതിയല്ലോ എന്ന്.
    ഇതുപോലെ ഒരാള്‍ക്ക്‌ ഒരു പോസ്റ്റു ഇടാന്‍ ഒരു താല്‍കാലിക ബ്ലോഗ്‌ ഉണ്ടാക്കാന്‍ അഞ്ചു മിനുട്ട് മതി .. ആശ്വാസമായി ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യാം.. ഇതൊന്നും അറിയാഞ്ഞിട്ടല്ല..

    അഡ്മിന്‍മാരോട് വിനയപൂര്‍വ്വം ഒരു അഭ്യര്‍ത്ഥന..
    ഒരാള്‍ കുറെ ബ്ലോഗ്‌ഗ്രൂപ്പില്‍ മെമ്പര്‍ ആകുകയും ഒരേ പോസ്റ്റു തന്നെ പല ഗ്രൂപ്പിലും ഒരേപോലെ കാണുകയും ചെയ്യുമ്പോള്‍ ഗ്രൂപ്പ് നോക്കാതെ കമ്മന്റ് പോസ്റ്റ്‌ ചെയ്യുന്നത് കൊണ്ടാണ് എന്‍റെ അടുത്ത് ഉണ്ടായ മുഴുവന്‍ തെറ്റുകളും.. അവയെല്ലാം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്.
    ഗ്രൂപിന്റെ ചില നിയമങ്ങള്‍ കുറച്ചു സുതാര്യമാക്കണമെന്നും അഭിപ്രായപ്പെടുന്നു.
    അഥവാ മേല്‍ വിവരിച്ച പോലുള്ള ചെറിയ ചെറിയ തെറ്റുകള്‍ മനപ്പൂര്‍വമല്ലാതെ ആവരത്തിക്കുന്നവരെ ഒറ്റയടിക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കുന്നതിനു പകരം ചില സൌകര്യങ്ങള്‍ എടുത്തുകളയുന്ന രീതിയിലുള്ള ശിക്ഷാവിധികളാണ് നല്ലതെന്നു തോന്നുന്നു.

    ഏതായാലും ഇത്തരം പുറത്താക്കലും രാജിവേക്കലുമൊന്നും നമ്മുടെ പരസ്പരമുള്ള ബന്ധങ്ങള്‍ക്കും സ്നേഹപ്രകടനങ്ങള്‍ക്കും തടസ്സമാകാന്‍ പാടില്ല..

    സ്നേഹപൂര്‍വ്വം
    അന്‍വര്‍

    ReplyDelete
  5. ismail chemmadMay 18, 2011 12:44 PM

    @Anvar Vadakkangara >>>ഇനി ഉണ്ടായ വിഷയങ്ങള്‍ എന്‍റെ വീക്ഷണത്തില്‍
    ഗ്രൂപ്പിന്റെ നിയമാവലി (കമ്മന്റ് ബ്ലോഗ്ഗില്‍ മാത്രം) എന്ന നിയമം അണുകിട തെറ്റാതെ നോക്കുകയാണെങ്കില്‍ (കേരളം മന്ത്രിമാര്‍ ആരൊക്കെ) എന്ന നൌഷാദ് സാഹിബിന്റെ പോസ്റ്റില്‍ അഭിപ്രായം ബ്ലോഗ്ഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന ഇസ്മാഇലിന്റെ കമ്മന്റിനു, അദ്ധേഹത്തിന് നിയമം പറഞ്ഞു കൊടുക്കുന്നതിനു പകരം താങ്കള്‍ മറുപടി എഴുതുകയാണ് ചെയ്തത്.. (മറുപടിയും...) ഗ്രൂപ്പിന്റെ നിയമം അനുസരിച്ചു ഇത് ശരിയാണോ? >>>>
    പ്രിയ അന്‍വര്‍ ഭായ് ..
    അത് തന്നെ യാണ് ശരി . ബ്ലോഗില്‍ കമെന്റിയിടുണ്ട് എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഗ്രൂപ്പ് നിയമാവലി അനുസരിച്ച് ഗ്രൂപ്പില്‍ കൊമെന്റ്റ് ഒഴിവാക്കി ബ്ലോഗില്‍ കമെന്റിയിട്ടുണ്ട് എന്നാണു.
    മറുപടിയും ... എന്ന ഉത്തരത്തില്‍ , ഗ്രൂപ്പില്‍ അതിനുള്ള മറുപടി ഇട്ടിട്ടുണ്ട് എന്നര്‍ത്ഥം . അപ്പോഴും ബ്ലോഗ്‌ പോസ്റ്റുമായി ബന്ധപ്പെട്ട വിഷയം ഗ്രൂപ്പില്‍ കൊമെന്ടോ മറുപടിയോ ആയി വരാതെ , നിയമാവലി മുറുകെ പിടിക്കാന്‍ ശ്രേമിച്ചിരുന്നു
    ഈ വിഷയത്തില്‍ ഞാന്‍ നൌഷാദ് ഭായ് ചെയ്തത് നൂറു ശതമാനവും ശരിയാണ്.
    Reply
    Noushad VadakkelMay 18, 2011 12:46 PM

    @Anvar Vadakkangara

    ഒന്നാമതായി താന്കള്‍ അജ്ഞത നടിക്കുന്നു എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത് ..(അതിന്റെ തെളിവുകള്‍ എന്റെ കൈവശം ഇല്ല .കാരണം ഫേസ്ബുക്ക് വഴി ഉള്ള എഴുത്തുകളും,ഡിലീറ്റ് ചെയ്തവയും മുങ്ങി തപ്പി എടുക്കുക അസാദ്ധ്യമാണ് )

    >>>ഗ്രൂപ്പിന്റെ നിയമാവലി (കമ്മന്റ് ബ്ലോഗ്ഗില്‍ മാത്രം) എന്ന നിയമം അണുകിട തെറ്റാതെ നോക്കുകയാണെങ്കില്‍ (കേരളം മന്ത്രിമാര്‍ ആരൊക്കെ) എന്ന നൌഷാദ് സാഹിബിന്റെ പോസ്റ്റില്‍ അഭിപ്രായം ബ്ലോഗ്ഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന ഇസ്മാഇലിന്റെ കമ്മന്റിനു, അദ്ധേഹത്തിന് നിയമം പറഞ്ഞു കൊടുക്കുന്നതിനു പകരം താങ്കള്‍ മറുപടി എഴുതുകയാണ് ചെയ്തത്.. (മറുപടിയും...) ഗ്രൂപ്പിന്റെ നിയമം അനുസരിച്ചു ഇത് ശരിയാണോ? <<<

    കമന്റ്‌ ആയി രാഷ്ട്രീയം പറയരുത് എന്ന് നിയമം ഗ്രൂപ്പില്‍ ഉണ്ട് എന്ന് അറിയാവുന്നവര്‍ക്ക് ഇസ്മയിലിന്റെ കമന്റില്‍ നിയമാവലി വിരുദ്ധമായി ഒന്നും ഇല്ല എന്ന് മനസ്സിലാക്കാം

    >>>>ബ്ലോഗ്ഗല്ലാത്ത പോസ്റ്റുകള്‍ അനുവദിക്കുന്നതല്ല എന്ന് നിയമാവലിയില്‍ പറയുന്നു. എന്നാല്‍ ബ്ലോഗല്ലാത്ത നിരവധി പോസ്റ്റുകള്‍ ഗ്രൂപ്പില്‍ ദിനേന പബ്ലിഷ് ചെയ്തതായി കാണുകയും അതേപോലെ ഞാന്‍ ചെയ്ത പോസ്റ്റ്‌ നീക്കം ചെയ്യുകയും ചെയ്തത് മനസ്സിലായാപ്പോള്‍ ഞാന്‍ താഴെ കാണുന്ന വരികള്‍ പോസ്റ്റ്‌ ചെയ്തു
    “ഡിയര്‍ അഡ്മിന്‍ ഒരു ചെറിയ സന്ദേഹം: ഈ പോസ്റ്റിന്റെ മുകളിലും താഴെയുമുള്ള പോസ്റ്റുകള്‍ എല്ലാം നിയമാവലി അനുസരിച്ചുള്ളവയാണോ? അതിനും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.. <<<

    നിലവില്‍ ഉള്ള അട്മിന്മാരോട് ചോദിക്കുക ..അവര്‍ വിശദമായി പറയും ...എവിടെയും രാഷ്ട്രീയം തിരുകാന്‍ നടക്കുന്നവര്‍ക്ക് അത് മനസ്സിലാകണം എന്നില്ല ...

    >>>ഇതുപോലെ ഒരാള്‍ക്ക്‌ ഒരു പോസ്റ്റു ഇടാന്‍ ഒരു താല്‍കാലിക ബ്ലോഗ്‌ ഉണ്ടാക്കാന്‍ അഞ്ചു മിനുട്ട് മതി ..<<<

    എന്തൊരു വക്രത ..എന്നാലും അതായിരുന്നു മാന്യത അന്‍വര്‍ ..അപ്രകാരം തട്ടിക്കൂട്ടിയ താങ്കളുടെ ബ്ലോഗില്‍ അതൊക്കെ പോസ്റ്റ്‌ ചെയ്‌താല്‍ ബ്ലോഗ്‌ വായിക്കാന്‍ ആരും ഉണ്ടായില്ലെങ്കിലും ആ ഗ്രൂപ്പില്‍ സമാധാനം ഉണ്ടായേനെ ...

    ഇനി ഇവിടെ കമന്റ്‌ ചെയ്തു ബുദ്ധിമുട്ടണം എന്നില്ല കാരണം ഞാന്‍ ഏറ്റവും വെറുക്കുന്ന ഒരാളാണ് താന്കള്‍ എന്നത് തന്നെ ...നല്ല നമസ്കാരം ...

    ReplyDelete
  6. മഹേഷ്‌ വിജയന്‍May 18, 2011 02:00 PM

    മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താങ്കള്‍ ഉള്‍പ്പെടെ ഉള്ള അഡ്മിനെ ചീത്ത പറഞ്ഞു ഗ്രൂപ്പ് വിട്ട ഒരുവനാണ് ഞാന്‍.. അവിടുണ്ടായിരുന്ന ചീഞ്ഞ നാറ്റം ഏതാനും ദിവസങ്ങള്‍ക്കകം മനസിലാക്കാനായത് കൊണ്ടാണ് ഞാന്‍ ഗ്രൂപ്പ് വിട്ടത്. ഉണ്ണിയെ കണ്ടാല്‍ അറിയില്ലേ ഊരിലെ പഞ്ഞം..?

    എനിക്കാ ഗ്രൂപ്പില്‍ ആരെയും തന്നെ വ്യക്തിപരമായ പരിചയം ഇല്ല, ആരോടും അങ്ങനൊരു താല്‍പര്യവും ഇല്ല... അത് കൊണ്ട് തന്നെ പറയട്ടെ.. ആറ് മാസം താങ്കള്‍ താങ്കളുടെ വിലപ്പെട്ട സമയം ഉപയോഗിച്ച് ഗ്രൂപ്പിന് വേണ്ടി അഡ്മിനായി പ്രവര്‍ത്തിച്ചു. അങ്ങനെയുള്ള ഒരാളെ, എന്ത് തെറ്റിന്റെ പേരില്‍ ആണേല്‍ പോലും ഗ്രൂപ്പില്‍ ഒഴിവാക്കി എന്നറിയിച്ചു കൊണ്ട് Mohamad Imthiyaz ഇട്ട പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെ തരം താഴ്ന്ന ഒന്നായി പോയി എന്ന് പറയാതെ വയ്യ. (മുകളിലെ സ്ക്രീന്‍ ഷോട്ടുകള്‍ ഒന്നില്‍ അടിവരയിട്ട വരികള്‍ ശ്രദ്ധിക്കുക)

    ഗ്രൂപ്പിലെ അംഗം അല്ലായിരുന്നിട്ടു കൂടി, അന്ന് ടി ഗ്രൂപ്പ് സന്ദര്‍ശിച്ചപ്പോള്‍, Imthiyaz-ന്റെ ടി പോസ്റ്റ് കണ്ടപ്പോള്‍ ലജ്ജ തോന്നി. ഇങ്ങനത്തെ സംസ്കാര ശൂന്യര്‍ ആണല്ലോ മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിനെ നയിക്കുന്നത് എന്നോര്‍ത്തപ്പോള്‍ അതിലെ മെമ്പര്‍ മാരോട് സത്യത്തില്‍ സഹതാപം തോന്നി. അയാള്‍ക്ക്‌ കുറച്ചു കൂടി മാന്യമായ ഒരു യാത്ര അയപ്പ് താങ്കള്‍ക്കു നല്‍കാമായിരുന്നു.. അതെങ്ങനാ പഠിച്ചതല്ലേ പാടാന്‍ പറ്റൂ...?? നിങ്ങള്‍ ചീയുന്നതും മറ്റൊരാള്‍ക്ക് വളമാകുന്നതും കാത്തിരിക്കുന്ന ഗ്രൂപ്പിലെ ചില മെമ്പര്‍ മാരോട് എന്ത് പറയാന്‍...
    Reply
    Faizal KondottyMay 18, 2011 02:23 PM

    നൌഷാദ്‌ ബായി,
    എനിക്ക് താങ്കളോട് വ്യക്തിപരമായി ഒരു വിരോധവും ഇല്ല , സ്നേഹവും പരിഗണയും മാത്രമേ ഉള്ളു താനും . അങ്ങിനെ ഒരു തെറ്റായ ധാരണ ഉണ്ടെങ്കില്‍ മാറാന്‍ കൂടിയാണ് ഈ കമ്മെന്റ് .

    ബ്ലോഗില്‍ പല സ്ഥലത്തും വളരെ മാന്യമായി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളാണ്‌ ഞാന്‍ ..താങ്കളും അങ്ങിനെതന്നെയാണ് എന്ന് എനിക്ക് വിചാരിക്കുന്നു .ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ വളരെ നല്ല രീതിയില്‍ ആണ് ഞാന്‍ അവിടെ പെരുമാറിയിരുന്നത് .. നിറയെ ബ്ലോഗേഴ്സ് ഉള്ള സന്തോഷത്തോടെ തന്നെ . അവിടെ നിന്ന് മുന്നറിയിപ്പില്ലാതെ എന്നെ പുറത്താക്കിയതില്‍ എനിക്ക് അത്ഭുതം തോന്നിയിരുന്നു ..പുറത്താക്കുന്നു എന്ന് പറഞ്ഞു ഒരു മെസ്സേജ് പോലും എനിക്ക് ആരും അയച്ചിരുന്നില്ല .

    താങ്കള്‍ ഇവിടെ കൊടുത്ത എനിക്ക് അയച്ച മെസ്സേജ് തന്നെ പതിനഞ്ചു ദിവസം മുന്പത്തെയാണ് ..ആ മെസ്സേജ് ഇവിടെ ഇട്ട സ്ഥിതിക്ക് അതിന്റെ കാരണം കൂടി വ്യക്തമാക്കാമായിരുന്നു ...

    "അരുണാചല്‍ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികൊപ്ട്റ്റര്‍ കാണാനില്ല" എന്നായിരുന്നു ഞാന്‍ ഇട്ട പോസ്റ്റ്‌ .. അതും ചാനലില്‍ ഫ്ളാഷ് ന്യൂസ്‌ കണ്ട ഷോക്കില്‍ ഞാന്‍ ഇട്ടതായിരുന്നു അത് .. അത് ഡിലീറ്റ് ചെയ്തു കൊണ്ടാണ് താങ്കള്‍ എനിക്ക് ബ്ലോഗ്‌ നിയമാവലി അയച്ചു തന്നു

    ..ചോദിക്കട്ടെ .. . "അരുണാചല്‍ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികൊപ്ട്റ്റര്‍ കാണാനില്ല"എന്ന് ഞാന്‍ പോസ്റ്റ്‌ ഇട്ടതു അത്ര വലിയ അപരാധമാണോ ? ബ്ലോഗ്‌ മായി ബന്ധമില്ല എന്നത് ശരി ..പക്ഷെ മുഴുവനും ബ്ലോഗുമായി ബന്ധമുള്ള പോസ്റ്റുകള്‍ മാത്രമേ അവിടെ വരുന്നുള്ളൂ എന്ന് താങ്കള്‍ക്കു ഉറപ്പുണ്ടോ ? കെ പി സുകുമാരന്‍ സാര്‍ ഇട്ട എന്ടോ സള്‍ഫാന്‍ പോസ്റ്റ്‌ സജീവ ചര്‍ച്ച ആയിരുന്നല്ലോ -അതിനു ബ്ലോഗുമായി ബന്ധമുണ്ടായിരുന്നില്ല മാത്രമല്ല പല ആളുകളും നാട്ടില്‍ മാവ് വച്ചത് അടക്കം രസകരമായ വിഷയങ്ങള്‍ -ബ്ലോഗുമായി ഒരു ബന്ധവും ഇല്ലാത്ത - അവിടെ പോസ്റ്റ്‌ ചെയ്യുന്നു ..എന്നിട്ടും അരുണാചല്‍ മുഖ്യമന്ത്രിയെ കാണുന്നില്ല എന്നാ എന്റെ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു എനിക്ക് മെസ്സേജ് അയച്ചത് ഞാന്‍ ഒരു വിരോധവും പറയാതെ ഇനി ശല്യപ്പെടുതുന്നില്ല എന്ന് മറുപടി അയച്ചു ...

    ഇപ്പോള്‍ എന്നെ പുറത്താക്കാന്‍ കാരണമായ ഈ സംഭവം , താങ്കളുടെ പോസ്റ്റില്‍ ഞാന്‍ ഇട്ട കമ്മെന്റ് ആണല്ലോ , ചോദിക്കട്ടെ രാഷ്ട്രീയവും അല്ലാത്തതുമായ നിരവധി പോസ്ടുകൈളില്‍ അവിടെ ചെറിയ കംമെന്റ്സ് വരുന്നില്ലേ ..? മാത്രമല്ല എലെക്ഷന്‍ ഫലം വന്ന സമയത്ത് ഞാന്‍ ഇട്ട പോലെ ചെറിയ കമ്മെന്റ് കള്‍ അവിടെ വന്നതാണ് ,,, ഈ ഒരു നിസ്സാര സംഭവത്തിന്‌ എന്നെ പുറത്താക്കിയത് താങ്കള്‍ക്ക് ന്യായീകരിക്കാന്‍ ആവുമോ ? അതും ഒരു മുന്നറിയിപ്പും ഇല്ലാതെ . എന്റെ കമ്മെന്റില്‍ എന്താണ് മോശമായിട്ട് ഉള്ളത് -- വള്ളിക്കുന്നിന്റെ രാഷ്ട്രീയ പോസ്റ്റില്‍ അടക്കം നിരവധി കമ്മെന്റ് അവിടെ വന്നിട്ടില്ലേ ..? ചെറിയ ചെറിയ കാര്യങ്ങള്‍ വച്ച് ആളുകളെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയാല്‍ ആ ഗ്രൂപ്പ് പിന്നെ നിലനില്‍ക്കുമോ ?

    എന്തായാലും ഞാന്‍ ഒരു വിവാദത്തിനില്ല ..എന്റെ പേരും മെസ്സേജ് ഉം ഇവിടെ കണ്ടത് കൊണ്ട് പ്രതികരിച്ചു എന്ന് മാത്രം .. വിശദീകരിക്കേണ്ടത് എന്റെ കടമയായത് കൊണ്ട് വിശദീകരിച്ചു . നന്മകള്‍ നേരുന്നു ..!

    ReplyDelete
  7. Faizal KondottyMay 18, 2011 03:43 PM

    contd-
    പ്രിയ വടക്കേല്‍ ,

    രാഷ്ട്രീയ ബ്ലോഗ്‌ ലിങ്ക് കളില്‍ വിവരണം പാടില്ല എന്ന് താങ്കള്‍ കര്‍ശനമായി പറയുന്നു ..പക്ഷെ താങ്കളുടെ ആ വിവാദ പോസ്റ്റ്‌ ല്‍ താങ്കള്‍ തന്നെ വിവരണം കൊടുത്തിട്ടുണ്ട് ...
    <<< മന്ത്രിമാര്‍ ആരൊക്കെ , സോഷ്യന്‍ സൈറ്റ് ആയ ഫേസ് ബുക്കില്‍ കണ്ട ചില നിര്‍ദേശങ്ങള്‍ >>> , ഇത് വിവരണം അല്ലെ ..? അഡ്മിന്‍ ആയതിനാല്‍ താങ്കള്‍ക്ക് ആകാം എന്നാണോ ?ഉസ്താദ് തന്നെ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താതെ വന്നാല്‍ :)..

    മറ്റൊരു തമാശ കൂടി ഇതില്‍ കാണാം ..?മുകളിലത്തെ ആ വിവാദ സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുക ..ഇസ്മയില്‍ ന്റെയും വടക്കെളിന്റെയും കമ്മെന്റ് നു ശേഷം അന്‍വറി ന്റെ കമ്മെന്റ് ല്‍ എന്റെ പേര് പെട്ടെന്ന് പരാമര്‍ശിക്കുന്നു..അതായത് അന്‍വറിന്റെ കംമെന്റിനു മുകളില്‍ എന്റെ ഒരു കമ്മെന്റ് ഉണ്ടായിരുന്നു ..അത് വടക്കേല്‍ ഡിലീറ്റ് ചെയ്തതാണ് ..അത് എന്തായിരുന്നു എന്നല്ലേ .. ഈ രാഷ്ട്രീയ പോസ്റ്റില്‍ താങ്കള്‍ വിവരണം ചേര്‍ത്ത് വല്ലോ എന്ന് ഞാന്‍ വടക്കെലി നോട് ചോദിച്ച കമ്മെന്റ് ആയിരുന്നു അത് .. അത് ഉടനെ തന്നെ വടക്കേല്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു ..അത് കൊണ്ടാണ് അന്‍വര്‍ അത് വായിച്ചു എന്റെ പേര് അവിടെ പറയുന്നത്..

    പിന്നെ കെ പി സുകുമാരന്‍ എന്ടോ സള്‍ഫാന്‍ പോസ്റ്റ്‌ ഇട്ടപ്പോള്‍ ശ്രീ വടക്കേല്‍ തന്നെയാണ് അതില്‍ ചര്‍ച്ചക്ക് അനുമതി കൊടുത്തത് ...പിന്നെ പലരും നാട്ടില്‍ പോയതും, മാവ് ഉണ്ടായതും -രസകരമായി അവിടെ പറഞ്ഞ്ട്ടുണ്ട് ..ഇതിനൊക്കെ ബ്ലോഗുമായി ഒരു ബന്ധവും ഇല്ല എന്നതാണ് വസ്തുത ..എങ്കിലും പ്രത്യേകതകള്‍ ഉള്ളതാണ് ..അത് പോലെ പ്രത്യേകത ഉള്ള ഒന്നായിരുന്നു ഞാന്‍ ഇട്ട അരുണാചല്‍ മുഖ്യമന്ത്രിയുടെ ഹെലികൊപ്ട്ടര്‍ കാണുന്നില്ല എന്നാ ഫ്ളാഷ് വാര്‍ത്തയും ..അത് ഡിലീറ്റ് ചെയ്തു എനിക്ക് വാണിംഗ് അയച്ക്കുകയാണ് വടക്കേല്‍ ചെയ്തത് ..അതേസമയം കെ പി സുകുമാരന്‍ സാറിനു എന്ടോസള്‍ഫാന്‍ ചര്‍ച്ച ചെയ്യാന്‍ അനുമതി കൊടുത്തു വടക്കേല്‍ തന്നെ കമ്മെന്റ് ഇട്ടു അവിടെ ..
    ===================
    പറഞ്ഞു ന്നെ ഉള്ളൂ ...എല്ലായിടത്തും രാഷ്ട്രീയം കലര്‍ത്തുന്ന ആളല്ല ഞാന്‍ , മലയാളം ബ്ലോഗ്‌ ഗ്രൂപ്പില്‍ തന്നെ രാഷ്ട്രീയമല്ലാത്ത നല്ല ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തത് കണ്ടു കാണുമല്ലോ ...അങ്ങിനെ നിരവധി ബ്ലോഗുകളില്‍ കാണാം ..ഇപ്പോള്‍ എലെക്ഷന്‍ സമയത്ത് ബ്സ്വാഭാവികമായും അല്പം രാഷ്ട്രീയം കൂടുതല്‍ ചര്‍ച്ചക്ക് വരുന്നു എന്ന് മാത്രം .. വടക്കേല്‍ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് തോന്നുന്നു ...

    എന്തായാലും എനിക്ക് ഇതിന്റെ പേരില്‍ ഒരു വിരോധവും ആരോടും ഇല്ല ..നന്മകള്‍ നേരുന്നു ..!പിന്നെ കാര്യങ്ങള്‍ ഇങ്ങിനെ ചര്‍ച്ച ചെയ്തു തീരുമെങ്കില്‍ നന്നായിരുന്നു ..! തെറ്റിദ്ധാരണകള്‍ ഉരുകി ഒലിച്ചു പോകട്ടെ !നമ്മള്‍ ഒക്കെ മലയാളം ബ്ലോഗേഴ്സ് എന്ന സുഹൃത്തുക്കള്‍ ആണ് .ആശയ വ്യത്യാസങ്ങള്‍ സ്വാഭാവികം എങ്കിലും മലയാളം ബ്ലോഗേഴ്സ് എന്ന നിലയില്‍ നമ്മള്‍ ഒന്ന് തന്നെയാണ് , പരസ്പരം സഹായിക്കുന്നവരും /സഹായിക്കെണ്ടവരുമാണ് നാം എല്ലാവരും വീണ്ടും പല സ്ഥലത്തും നേരിട്ടും അല്ലാതെയും കാണേണ്ടവരാണ് ...കാണണം :)

    ReplyDelete
  8. Noushad VadakkelMay 18, 2011 10:43 PM

    @Faizal Kondotty ഫൈസല്‍ താന്കള്‍ ഇപ്പോള്‍ പറഞ്ഞത് ഫേസ്ബുക്ക് വഴി ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകള്‍,കംമെന്റ്കള്‍ എന്നിവ വീണ്ടും മുങ്ങി എടുക്കുക തികച്ചും അസാദ്ധ്യമാണ് എന്ന ധൈര്യത്തിലാണ് ...അത് കൊണ്ട് തന്നെ അങ്കമാലിയിലെ പ്രധാന മന്ത്രി സ്വന്തം അമ്മാവന്‍ ആണ് എന്ന് പറഞ്ഞാലും ഞാന്‍ അന്ഗീകരിക്കുകയെ ഉള്ളൂ...കാരണം എനിക്കറിയാം താന്കള്‍ കണ്ണടച്ച് ഇരുട്ട് ആക്കുകയാണ് എന്ന് ...

    ഈ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഞാന്‍ ഡിലീറ്റ് ചെയ്തത് താങ്കളുടെ രാഷ്ട്രീയ പോസ്റ്റുകള്‍ ആണ് ..എവിടെയും രാഷ്ട്രീയം തിരുകുവാന്‍ ശ്രമിക്കുന്ന രണ്ടു പേരില്‍ ഒരാളാണ് താന്കള്‍ . അത് ഇനി എന്തൊക്കെ പറഞ്ഞു ന്യായീകരിചാലും മറച്ചു വെക്കുവാന്‍ ആവില്ല ...താങ്കള്‍ക്കു ഞാന്‍ നിയമ ലംഘനത്തിന് മെസ്സേജ് അയച്ചപ്പോള്‍ ചോദിക്കാമായിരുന്നു :.ചോദിക്കട്ടെ .. . "അരുണാചല്‍ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികൊപ്ട്റ്റര്‍ കാണാനില്ല"എന്ന് ഞാന്‍ പോസ്റ്റ്‌ ഇട്ടതു അത്ര വലിയ അപരാധമാണോ ?
    എന്ത് കൊണ്ട് ചോദിച്ചില്ല ?

    ഞാന്‍ ഗ്രൂപ്‌ അഡ്മിന്‍ അല്ലാത്ത സ്ഥിതിക്ക് ഇനി അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയുമില്ല ...

    എന്‍ഡോസള്‍ഫാന്‍ വിഷയം ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തത് എങ്ങനെ എന്ന് അന്ന് ചര്‍ച്ച വീക്ഷിക്കുകയും പങ്കെടുക്കുകയും ചെയ്തവര്‍ക്ക് നന്നായി അറിയാം .


    നിസ്സാര കാര്യങ്ങള്‍ക്ക് വരെ ദുരുദ്ദേശത്തോടെ ചാടി വീഴുന്നവര്‍ അന്നൊന്നും പ്രതികരിക്കാതെ ഇന്ന് ആരോപണവുമായി വരുന്നത് സ്വയം ന്യായീകരിക്കുവാന്‍ വേണ്ടി മാത്രം ..

    ReplyDelete
  9. Anvar VadakkangaraMay 18, 2011 11:32 PM

    പ്രിയ ഇസ്മായില്‍ & നൌഷാദ്
    ചര്‍ച്ച ഇങ്ങിനെതന്നെയാണ് മുന്നേറുക.. “മറുപടി ഉഷരായിട്ടുണ്ട്” എന്ന് ഞാന്‍ കമ്മന്റ് ചെയ്‌താല്‍ അത് തെറ്റാകുമോ..

    നിയമം അണുകിട തെറ്റാതെ നോക്കുകയാണെങ്കില്‍ ഇവിടെ ചര്‍ച്ച പാടില്ല എന്ന് അഡ്മിന്‍ ആദ്യമേ ഉണര്തുകയല്ലേ ചെയ്യേണ്ടിയിരുന്നത്.. (അതായിരുന്നു എന്നോടൊക്കെ സ്വീകരിച്ച രീത..)

    >>>>ബ്ലോഗ്ഗല്ലാത്ത പോസ്റ്റുകള്‍ അനുവദിക്കുന്നതല്ല എന്ന് നിയമാവലിയില്‍ പറയുന്നു. എന്നാല്‍ ബ്ലോഗല്ലാത്ത നിരവധി പോസ്റ്റുകള്‍ ഗ്രൂപ്പില്‍ ദിനേന പബ്ലിഷ് ചെയ്തതായി കാണുകയും അതേപോലെ ഞാന്‍ ചെയ്ത പോസ്റ്റ്‌ നീക്കം ചെയ്യുകയും ചെയ്തത് മനസ്സിലായാപ്പോള്‍ ഞാന്‍ താഴെ കാണുന്ന വരികള്‍ പോസ്റ്റ്‌ ചെയ്തു
    “ഡിയര്‍ അഡ്മിന്‍ ഒരു ചെറിയ സന്ദേഹം: ഈ പോസ്റ്റിന്റെ മുകളിലും താഴെയുമുള്ള പോസ്റ്റുകള്‍ എല്ലാം നിയമാവലി അനുസരിച്ചുള്ളവയാണോ? അതിനും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.. <<<

    നിലവില്‍ ഉള്ള അട്മിന്മാരോട് ചോദിക്കുക ..അവര്‍ വിശദമായി പറയും ..

    എന്നെ പുറത്താകുന്നതിനു മുമ്പുള്ള മേല്‍ ചോദ്യത്തിന് ഇപ്പോഴത്തെ അഡ്മിന്‍മാരല്ലലോ ഉത്തരം പറയേണ്ടത്.. താങ്കള്‍ക്ക് മറുപടി ഇല്ലേ?

    ...എവിടെയും രാഷ്ട്രീയം തിരുകാന്‍ നടക്കുന്നവര്‍ക്ക് അത് മനസ്സിലാകണം എന്നില്ല ...
    അന്‍വര്‍ ഒരു രാഷ്ട്രീയപോസ്റ്റും ഇന്നേവരെ ഈ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തിട്ടില്ല... താങ്കളോ?

    സുഹ്ര്ത്തുക്കളെ ഈ ഗ്രൂപ്പില്‍ നടന്ന പോസ്റ്റുകളും ചര്‍ച്ചകളും ഒന്നും രഹസ്യമല്ല.. എന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കാന്‍ കാരണമായ തെറ്റ് എന്ത് എന്ന് ആര്‍ക്കെങ്കിലും സൂചിപ്പിച്ചു തരാമോ..

    അവസാനമായിട്ടെങ്കിലും നൌഷാദ സാഹിബ് താങ്കള്‍ സത്യം പറഞ്ഞതിന് നന്ദി..

    ഇനി ഇവിടെ കമന്റ്‌ ചെയ്തു ബുദ്ധിമുട്ടണം എന്നില്ല “കാരണം ഞാന്‍ ഏറ്റവും വെറുക്കുന്ന ഒരാളാണ് താന്കള്‍ എന്നത് തന്നെ” ...നല്ല നമസ്കാരം ...

    സ്നേഹപൂര്‍വ്വം
    അന്‍വര്‍

    ReplyDelete
  10. Noushad VadakkelMay 19, 2011 12:13 AM

    @Anvar Vadakkangara

    >>>>അവസാനമായിട്ടെങ്കിലും നൌഷാദ സാഹിബ് താങ്കള്‍ സത്യം പറഞ്ഞതിന് നന്ദി..

    ഇനി ഇവിടെ കമന്റ്‌ ചെയ്തു ബുദ്ധിമുട്ടണം എന്നില്ല “കാരണം ഞാന്‍ ഏറ്റവും വെറുക്കുന്ന ഒരാളാണ് താന്കള്‍ എന്നത് തന്നെ” ...നല്ല നമസ്കാരം ...<<<

    അന്വരിനു നല്ല പിള്ള ചമയാന്‍ ഒരു കാരണം കിട്ടിയിരിക്കുന്നു ...സത്യത്തില്‍ ഈ ഗ്രൂപ്പില്‍ വെച്ചാണ് അന്‍വര്‍ വടക്കാങ്ങര എന്നൊരാള്‍ ബ്ലോഗ്‌ എഴുതുന്ന ആളാണ്‌ എന്ന് ശ്രദ്ധിച്ചത് ...

    എന്നാല്‍ ഗ്രൂപ്പിലെ നിയമാവലിയെ പുല്ലു വില കല്‍പ്പിക്കുന്ന ആളാണ്‌ താന്കള്‍ എന്ന് ബോദ്ധ്യപ്പെടുവാന്‍ താങ്കളുടെ മുകളിലെ കമന്റ്‌ തന്നെ ധാരാളം ..

    >>>അഡ്മിന്‍മാരോട് വിനയപൂര്‍വ്വം ഒരു അഭ്യര്‍ത്ഥന..
    ഒരാള്‍ കുറെ ബ്ലോഗ്‌ഗ്രൂപ്പില്‍ മെമ്പര്‍ ആകുകയും ഒരേ പോസ്റ്റു തന്നെ പല ഗ്രൂപ്പിലും ഒരേപോലെ കാണുകയും ചെയ്യുമ്പോള്‍ ഗ്രൂപ്പ് നോക്കാതെ കമ്മന്റ് പോസ്റ്റ്‌ ചെയ്യുന്നത് കൊണ്ടാണ് എന്‍റെ അടുത്ത് ഉണ്ടായ മുഴുവന്‍ തെറ്റുകളും.. അവയെല്ലാം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. <<<

    എവിടെയും രാഷ്ട്രീയം തിരുകുവാന്‍ ശ്രമിക്കുന്ന ചില ആളുകളില്‍ താങ്കളും ഉണ്ട് എന്ന് ഗ്രൂപ്പില്‍ സജീവമായി ഉണ്ടായിരുന്ന അഡ്മിന്‍ ആയ എനിക്ക് അറിയാവുന്ന പോലെ മറ്റൊരാള്‍ക്ക് അറിയണമെന്നില്ല ...താങ്കള്‍ക്കു ഇപ്പോള്‍ സ്വയം ന്യായീകരിക്കുവാനുള്ള ധൈര്യം കിട്ടുന്നത് ഫേസ്ബുക്ക് വഴി ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകള്‍,കംമെന്റ്കള്‍ എന്നിവ വീണ്ടും മുങ്ങി എടുക്കുക തികച്ചും അസാദ്ധ്യമാണ് എന്ന വസ്തുത കൊണ്ടാണ് ...അത് കൊണ്ട് തന്നെ അങ്കമാലിയിലെ പ്രധാന മന്ത്രി സ്വന്തം അമ്മാവന്‍ ആണ് എന്ന് പറഞ്ഞാലും ഞാന്‍ അന്ഗീകരിക്കുകയെ ഉള്ളൂ...കാരണം എനിക്കറിയാം താന്കള്‍ കണ്ണടച്ച് ഇരുട്ട് ആക്കുകയാണ് എന്ന്..
    Reply
    Noushad VadakkelMay 19, 2011 12:20 AM

    ഗ്രൂപ്‌ അംഗങ്ങളായ സുഹൃത്തുക്കളുടെ സ്നേഹ പൂര്‍വ്വമുള്ള നിര്‍ബന്ധം മൂലം ഈ പോസ്റ്റിന്റെ കമന്റ്‌ കോളം അടക്കുന്നു ...നന്ദി പ്രതികരിച്ചവര്‍ക്കും ന്യായം പറഞ്ഞവര്‍ക്കും ...

    ReplyDelete
Blogger Template by Clairvo